സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

|

മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ 24ആം തവണയും ഓവറോൾ ചാമ്പ്യൻഷിപ് അഭിമാനത്തോടെ കഴിഞ്ഞവർഷം നേടിയെടുത്തുകൊണ്ട് ഫിസിക്കൽ എജ്യുക്കേഷൻ അദ്ധ്യാപകൻ ശ്രീ.സന്തോഷ് ജോസഫിന്റെ നേതൃത്വത്തിൽ കായികരംഗം ജൈത്രയാത്ര തുടരുകയാണ്. സംസ്ഥാന കായികമേളയിലും ദേശീയ കായിക മേളയിലും ഹൈജമ്പിൽ റിക്കാർഡോടു കൂടി സ്വർണ്ണമെഡലിനു മുത്തമിട്ടുകൊണ്ടാണ് ശ്രീ.എസ്സ് ശ്രീനാഥ് 2000 ൽ സ്കൂളിന്റെ യശസ്സ് ഉയർത്തിയത്. നിശാന്ത് എസ്സ് നായർ , ആശാദാസ്, പ്രവീൺകുമാർ എന്നിവരായിരുന്നു ആ കാലഘട്ടത്തിൽ സ്കൂളിനെ നയിച്ചത്. 2002-2003 വർഷങ്ങളിൽ ആലപ്പുഴ റവന്യൂജില്ലാ മത്സരങ്ങളിൽ മികച്ച കായിക വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു. 2011 ൽ കേരളത്തിലെ മികച്ച ഗുസ്തി വിദ്യാലയമായി നമ്മുടെ വിദ്യാലയം തെരഞ്ഞെടുക്കപ്പെട്ടു. സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ എസ്സ്.സൂര്യലക്ഷ്മി സംസ്ഥാന സ്വർണ്ണമെഡൽ ജേതാവായി. 2004 ഇൽ ഹൈജമ്പിൽ വിഷ്ണു ചന്ദ്രൻ സ്വർണ്ണം നേടി. 2005 ൽ വീണ്ടും ആലപ്പുഴയിലെ മികച്ച കായിക വിദ്യാലയമായി. ദേശീയ ഗുസ്തി മത്സരത്തിൽ 85 കിലോ വിഭാഗത്തിൽ ജെറിൻ ഇ.വർഗ്ഗീസ് വെള്ളി നേടി.ദേശിയ കായികമേളയിൽ ആ വർഷം ജി.കോശി 4*100 മീറ്റർ റിലേയിൽ വെള്ളി നേടി. 2006 ൽ വിപിൻ സംസ്ഥാന കായികമേളയിൽ 5000 മീറ്ററിൽ വെള്ളി നേടി. 2006 ലും 2007 ലും സ്കൂളിനെ മികച്ച ഗുസ്തി വിദ്യാലയമായി തെരഞ്ഞെടുത്തു. തുടർന്നിങ്ങോട്ട് വിജയങ്ങളുടെ പെരുമഴതന്നെ ആയിരുന്നു. റ്റെന്നിക്വയിറ്റ് ഇനത്തിൽ ഇന്റർനാഷണലിൽ വരെ മത്സരിച്ച് സെന്റ്ജോൺസിന്റെ കായികതാരം വിജയം കൈവരിച്ചു.

എല്ലാദിവസവും രാവിലെ 06.00 മുതൽ 08.00 വരെയും വൈകുന്നേരം 03.30 മുതൽ 06.00 വരെയും വിവിധ വിഭാഗങ്ങളിൽ വിവിധ കോച്ചുകളുടെ നേതൃത്വത്തിൽ പ്രാക്റ്റീസ് നടക്കുന്നു. എല്ലാത്തിന്റേയും മേൽനോട്ടക്കരനായി ഞങ്ങളുടെ സന്തോഷ് കൊച്ചുപറമ്പിൽ എന്ന സന്തോഷ് ജോസഫ് സാറും .
ഗെയിമുകൾ
ഫുട്ബോൾ
ക്രിക്കറ്റ്
ഷട്ടിൽ
റ്റെന്നി ക്വൈറ്റ്
നെറ്റ് ബോൾ
ആട്യ പാട്യ
വടം വലി
ജൂഡോ
റെസ്ലിങ്ങ്
ബോക്സിങ്ങ്
ബെയിസ് ബോൾ