സെന്റ്. ജോസഫ് എച്ച്. എസ്. കരുവന്നൂർ /പാഠ്യേതര പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവർത്തി പരിചയം

സെന്റ് ജോസഫ് എച്ച്. എസ്. കരുവന്നൂലെ കുട്ടികളുടെ നൈസർഗീയമായ കഴിവുകൾ കണ്ടെത്തി പ്രോത്സഹിപ്പിക്കുന്നതിൽ എന്നും മുമ്പിലാണ്. തുടർച്ചയായി എല്ലാ വർഷവും ഉപജില്ലാ മത്സരത്തിൽ ഓവറോളും പിന്നെ ഗ്രേസ് മാർക്കിനും അർഹത നേടിവരുന്നു. മത്സര ഇനങ്ങൾക്ക് പ്രത്യേകം പരിശീലനം നൽകി വരുന്നു. ദിനാചരണ പ്രവർത്തനങ്ങളും നടത്തുന്നു.

നല്ലപാഠം

കുട്ടികളെ മൂല്യങ്ങളിൽ വളർത്തി കൊണ്ടുവരാനും, സമൂഹവുമായി ബന്ധപ്പെട്ടു ജീവിക്കുവാനും, കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് സ്കൂളിൽ നല്ലപാഠം പദ്ധതി ആരംഭിച്ചത്. ഓരോ വർഷവും കുട്ടികൾ ഏറ്റവും ഉത്സാഹത്തോടെ ഫണ്ട് ശേഖരിക്കുകയും കുട്ടികളുടെയും രക്ഷിതാക്കളുടെയും ചികിത്സക്കായും, ഉത്സവ കാലഘട്ടങ്ങളിൽ ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്ക്‌ ആവശ്യമായ സാധനങ്ങൾ എത്തിച്ചു കൊടുക്കുകയും ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുന്നു. ജീവിതമൂല്യങ്ങളുമായി ബദ്ധപ്പെട്ട്‌ കുട്ടികൾക്ക് പരിശീലന ക്ലാസ്സുകളും നല്ലപാഠത്തിന്റെ ഭാഗമായി നടത്തി കൊണ്ടുവരുന്നു. കുട്ടികളുടെ മേൽനോട്ടത്തിൽ നല്ലൊരു കൃഷിത്തോട്ടവും സ്കൂളിൽ നടത്തുന്നുണ്ട്. ഓരോ വർഷവും വിളവെടുപ്പ് ഉത്സവമായി നടത്തുന്നു.

ബാൻഡ് ട്രൂപ്പ്

കുട്ടികളുടെ കലാപരമായ കഴിവ് വളർത്തുന്നതിന്റെ ഭാഗമായി ബാൻഡ് സെറ്റ് പരിശീലനം ഒരു അധ്യാപകന്റെ നേതൃത്വത്തിൽ നൽകുന്നുണ്ട്. ഇതുവഴി കുട്ടികളിൽ ശ്രദ്ധയും അച്ചടക്കവും ഉണ്ടാക്കാൻ സാധിക്കുന്നു.

ഡിസിഎൽ

ദീപിക പേപ്പറിന്റെ ആഭിമുഖ്യത്തിൽ 'ദീപിക ചിൽഡ്രൻസ് ലീഗ്' എന്ന സ്കോളർഷിപ് നടത്തി വരുന്നു. എൽപി ,യുപി. എച്ച് വിഭാഗം ഓരോ ക്ലാസ്സുകാർക്കും അവരവരുടെ സിലബസ് അനുസരിച്ച് പരീക്ഷ നടത്തുകയും ചെയ്യാറുണ്ട്. എല്ലാ കൊല്ലവും നല്ല വിജയം ഉണ്ടാകാറുണ്ട്. എ, ബി, ഗ്രേഡ്കാർക്കു മെഡലും, പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സെർട്ടിഫിക്കറ്റും ലഭിക്കും.

അൽഫോൻസ ഗാർഡൻ

ഭൗതിക വിജ്ഞാനത്തോടൊപ്പം വിദ്യാർത്ഥികളിൽ ആത്‌മീയതയും വളർത്തുവാൻ വേണ്ടി വിദ്യാലയം നടത്തുന്ന ഒരു ഉദ്യമമാണ് അൽഫോൻസ ഗാർഡൻ. യുപി, എച്ച്, തലങ്ങളിലെ വിദ്യാർത്ഥികളാണ് ഇതിലെ അംഗങ്ങൾ. വി. അൽഫോൻസാമ്മയോടുള്ള ഭക്തിയിലും സ്നേഹത്തിലും വളർന്നുവരുവാനും ആത്‌മീയതയിൽ ഊന്നിയുള്ള ജീവിതത്തിന്‌ പ്രാധാന്യം കൊടുക്കുവാനും ഉതകുന്ന പ്രവർത്തനങ്ങൾ ഈ സംഘടന ഏറ്റെടുത്തു നടത്തുന്നു.

കെസിഎസ്എൽ

പാഠ്യ വിഷയങ്ങളോടൊപ്പം കുട്ടികളെ വിശ്വാസത്തിലും സന്മാർഗത്തിലും വളർത്താൻ സഹായിക്കുന്ന സംഘടനയാണ് കെ സി എസ് എൽ . രൂപതാതലത്തിലും പ്രോവിൻസ് തലത്തിലും നടത്തിയ മത്സരങ്ങളിൽ വിദ്യാർത്ഥിനികൾ പങ്കെടുക്കുകയും സമ്മാനാർഹരാകുകയും ചെയ്തു.

ക്ലാസ് മാഗസിൻ                                                     

ബ്ലൂ ആർമി