2022 - 23 നമ്മുടെ വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

2022-2023 അധ്യയന വർഷത്തിലെ പ്രവേശനോത്സവം അതി വിപ‍ുലമായി തന്നെ സ്ക‍ൂളിൽ ആചരിച്ച‍ു. സ്കൂള‍ും, പരിസരവ‍ും അലങ്കരിച്ച‍ു. പ‍ുത‍ുതായി സ്ക‍ൂളിൽ വന്ന ക‍ുട്ടികൾക്ക് സമ്മാനങ്ങള‍ും മധ‍ുരപലഹാരങ്ങള‍ും നൽകി സ്വീകരിച്ച‍ു. അക്ഷര മരത്തിൽ എല്ലാ ക‍ുട്ടികള‍‍ും അക്ഷരങ്ങൾ ഒട്ടിച്ച‍ു. വാർഡ് മെമ്പർ ശ്രീ.ഫ്രെഡറിക് ഷാജി പ‍ുസ്തക വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച‍ു. പി റ്റി എ പ്രസിഡന്റ് ശ്രീ.ഹാദി, ശ്രീ.ഭക്തവത്സലൻ (ഹെഡ്മാസ്റ്റർ) ലോക്കൽ മാനേജർ എന്നിവർ ആശംസകൾ അർപ്പിച്ച‍ു.


കൊവിഡ് പ്രതിരോധ ഗാനം

കോവിഡ് പ്രതിരോധ സന്ദേശ ഗാനമൊരുക്കി ബാലരാമപുരം സെൻ്റ് ജോസഫ്സ് എൽ.പി സ്കൂൾ കോവിഡ് സന്ദേശഗാനം നമ്മുടെ സ്കൂളിലെ അധ്യാപിക ശ്രീമതി.ആൻ്റോ ജെ.എസ് പ്രീത ആലപിച്ചു.


ക്ലാസ് ലൈബ്രറി

എല്ലാ ക്ലാസ്സുകളിലും ക്ലാസ്സ് ലൈബ്രറിയുണ്ട് കുട്ടികളിലെ വായന ശീലം പരിപോഷിപ്പിക്കുക, ഭാഷാശേഷികൾ മെച്ചപ്പെടുത്തുക, സർഗ്ഗവാസനകൾ വികസിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ ആരംഭിച്ച ക്ലാസ്സ് ലൈബ്രറി കുട്ടികൾ ഫലപ്രദമായി ഉപയോഗിച്ചു വരുന്നു.


പച്ചക്കറിത്തോട്ടം

സ്കൂളിലെ വിദ്യാർത്ഥികൾക്ക് കൃഷി ശീലിക്കുന്നതിന് സ്കൂളിൽ പച്ചക്കറി കൃഷി നടപ്പിലാക്കി. ഓരോ വർഷവ‍ും പച്ചക്കറിവിത്തുകള‍ും, തൈകള‍ും കുട്ടികൾക്കു നലകി കൃഷിചെയ്യാൻ പ്രേരിപ്പിക്കുന്നു. വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സ്ക‍ൂളിന്റെ മ‍ുമ്പില‍ുള്ള സ്ഥലം പൂന്തോട്ടമാക്കി.


പി.റ്റി.എ ജനറൽ ബോഡി യോഗം

ഓരോ വർഷവ‍ും സ്ക‍ൂളിൽ പി ടി എ ‍ജനറൽ ബോഡി യോഗം ചേര‍ുകയും അതാത‍ു വർഷങ്ങളിലെ റിപ്പോർട്ട‍ും വരവ‍ു ചെലവ‍ു കണക്ക‍ുകള‍ും അവതരിപ്പിക്ക‍ുന്ന‍ു. ജനറൽ ബോഡിയ‍ുടെ അഭിപ്രായമന‍ുസരിച്ചാണ് സ്കൂൾ പ്രവർത്തനങ്ങൾ നടത്തുന്നത്. ശക്തമായി പി.ടി.എ സ്ക‍ൂളിന്റെ പ‍ുരോഗതിക്കായി പ്രവർത്തിക്ക‍ുകയ‍ും ചെയ്യ‍ുന്ന‍ു.


ക്ലാസ്സ്‌ പി റ്റി എ

ക‍ുട്ടികള‍ുടെ പഠന മികവിന‍ും, രക്ഷിതാക്കള‍ുമായി ആശയ വിനിമയം നടത്താന‍ും എല്ലാ മാസ വും ക്ലാസ് പി.ടി.എ സംഘടിപ്പിക്കുന്നു. പഠനവ‍ുമായി ബന്ധപ്പെട്ട് രക്ഷിതാക്കള‍ുമായി ചർച്ച നടത്താന‍ും, രക്ഷിതാക്കൾക്ക് അധ്യാപകര‍ുമായി കാര്യങ്ങൾ പങ്ക് വെക്കാന‍ും ഇതില‍ൂടെ കഴിയ‍ുന്ന‍ു. ക്ലാസ്സധ്യാപകരും രക്ഷിതാകളും തമ്മിലുള്ള ആശയവിനിമയത്തിനും ക്ലാസ്സുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനും കുട്ടികളുടെ പഠന നിലവാരം വിലത്തിരുത്തുന്നതിനും ക്ലാസ് പി ടി എ യോഗങ്ങൾ പ്രയോജനപ്പെടുന്നു. ക്ലാസ്സ്‌ റൂം പഠന രീതി രക്ഷിതാക്കൾ പരിചപ്പെടുന്നതിനും, അവരുടെ സാന്നിധ്യത്തിൽ "മാതൃക ക്ലാസുകൾ" ഈ അവസരങ്ങളിൽ നടത്താറുണ്ട്.


സ്കൂൾ കലോത്സവം

കുട്ടികളുടെ കലാപരമായ കഴിവുകൾ വളർത്തിയെടുക്കുന്നതിനായി കലാമേളകൾ നടത്തുന്നു. സമ്മാനർഹരായ കുട്ടികളെ സബ്ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു. സബ്ജില്ലാതലത്തിൽ മികച്ച പ്രകടനം നമ്മുടെ കുട്ടികൾ കാഴ്ചവെക്ക‍ുന്ന‍ു.


ശുചിത്വസേന

സ്ക‍ൂളിലെ ശ‍ുചിത്വപരിപാടികൾ വളരെ നന്നായി തന്നെ ചെയ്യുന്നതിൽ ശ്രീമതി.അജിത ടീച്ചറിൻ്റെ നേതൃത്വത്തിൽ ശുചിത്വ ക്ലബ്ബ് രൂപീകരിച്ചു. സ്ക‍ൂള‍ും പരിസരവ‍ും ടോയിലറ്റ‍ുകള‍ും സമയാസമയങ്ങളിൽ തന്നെ വൃത്തിയാക്ക‍ുന്ന‍ു.


പരിസ്ഥിതി ദിനം

ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനം സ്കൂളിൽ വൃക്ഷതൈ നട്ട് ആഘോഷിച്ചു. ഇതിനോടനുബന്ധിച്ച് പോസ്റ്റർ, പ്ലക്കാർഡ് നിർമാണ മത്സരം, ക്വിസ് എന്നിവ നടത്തി.


ബഷീർ ദിനം

കഥകളുടെ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണം ജൂലൈ 5ന് നടത്തി. ബഷീറിന്റെ കഥകൾ, ബഷീർ കൃതികൾ പരിചയപ്പെടൽ, ബഷീറിന്റെ കഥാപാത്രങ്ങളുടെ ചിത്രപ്രദർശനം എന്നിവ സംഘടിപ്പിക്കുകയുണ്ടായി. 2022 ജൂലൈ 5ന് ബഷീർ ദിനം ആഘോഷിച്ചു.


ക്രിസ്മസ് ആഘോഷം

സ്കൂളിൽ ക്രിസ്മസ് ആഘോഷം വളരെ ഭംഗിയായി നടത്തി. ആഘോഷങ്ങൾക്ക് സ്വാഗതം ആശംസിച്ചത് ഹെഡ്മാസ്റ്റർ ഭക്തവത്സലൻ സാറാണ്. പിടിഎ പ്രസിഡണ്ട് ശ്രീ.ഹാദി പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീമതി അജിത ടീച്ചർ ശ്രീമതി ബീനാ റാണി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. വിദ്യാർത്ഥികൾ സാന്താക്ലോസുകളായും മാലാഖമാരായും വേഷം അണിഞ്ഞു ഇവരുടെ സാന്നിധ്യം പരിപാടികൾ കൂടുതൽ വർണ്ണശബളമാക്കി.


പഠനയാത്ര

കോവിഡ് മഹാമാരിക്ക് ശേഷം ആദ്യത്തെ പഠനയാത്ര. പ്രധാനമായും 4,3 ക്ലാസ്സിലെ കുട്ടികളെ ഉൾപ്പെടുത്തിയാണ് പഠന യാത്രകൾ ഒരുക്കുന്നത്. പഠനയാത്രകൾക്കു മുന്നെത്തന്നെ പോകുന്ന സ്ഥലത്തെ ക്കുറിച്ചുള്ള ചരിത്രം, പ്രാധാന്യം മുതലായവ കുട്ടികളെ പഠിപ്പിക്കുന്നു. യാത്രകൾക്ക് ശേഷം യാത്രാകുറിപ്പുകൾ തയ്യാറാക്കുന്നു. മികച്ച യാത്രാക്കുറുപ്പുകൾക്ക് സമ്മാനങ്ങൾ നൽകുന്നു.


ഭവന സന്ദർശനം

സ്ക‍ൂളിൽ പഠിക്ക‍ുന്ന ക‍ുട്ടികള‍ുടെ വീട‍ുകൾ അധ്യാപകർ ഇടയ്ക്കിടെ സന്ദർശിക്ക‍ുന്ന‍ു. ഇത‍ുമ‍ൂലം ക‍ുട്ടികള‍ുടെ ക‍ുടുംബപശ്ചാത്തലവ‍ും, പഠന സൗകര്യങ്ങള‍ും മനസിലാക്കാൻ കഴിയ‍ുന്ന‍ു.


ലോക ഭിന്നശേഷിദിനം

"ചേർന്നു നിൽക്കാം
ചേർത്തു നിൽക്കാം"
ഡിസംബർ 3 ലോക ഭിന്നശേഷിദിനാചരണത്തിന്റെ ഭാഗമായി ബാലരാമപുരം സെൻ്റ,ജോസഫ്സ് എൽ.പി സ്കൂൾ തീം സോങ് പാടി ബി.ആർ.സി അംഗീകാരം നൽകി. ഇതിന് സ്വന്തമായി വരികൾ തയ്യാറാക്കി ആലപിച്ചത് നമ്മുടെ സ്കൂളിൻ്റെ മികച്ച ഗായികയും, അധ്യാപികയുമായ ശ്രീമതി.ആൻ്റോ ജെ.എസ് പ്രീത ടീച്ചറാണ്. കൂടാതെ സ്കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ കലാപരിപാടികൾ സംഘടിപ്പിച്ചു.