സെന്റ്. ക്ലെലിയ ഇംഗ്ലീഷ് സ്കൂൾ വല്ലപ്പടി/ചരിത്രം
വല്ലപ്പാടി എന്ന സ്ഥലനാമത്തിന്റെ പൊരുളുമായി ബന്ധപ്പെട്ടു ഒന്നിലേറെ ഐതിഹ്യങ്ങൾ നിലനിൽക്കുന്നു. വല്ലപ്പാടി ഗ്രാമം കൊടകര പഞ്ചായത്തിലെ കിഴക്കൻ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. വല്ലപ്പാടി എന്ന പേര് പുരാതന കാലത്തു ഇവിടെ ഉണ്ടായിരുന്ന വിശാലമായ നെൽകൃഷിയും വലിയ വള്ളം ഉപയോഗിച്ചിരുന്ന പുഴ , തോട് എന്നിവയുമായി ബന്ധപ്പെട്ടതാണെന്നു കരുതപ്പെടുന്നു. പാടി എന്നത് വയലുകളെയും തുറന്ന സ്ഥലങ്ങളെയും സൂചിപ്പിക്കുന്ന പദമാണ്. പണ്ട് കാലത്തു ഇവിടത്തെ കലയുമായി ബന്ധപ്പെട്ടു വല്ലം കെട്ടി പാട്ടു പാടി നടന്നിരുന്ന ആളുകളെ "വല്ലമ്പാടികൾ"എന്ന് വിളിച്ചിരുന്നു. പിന്നീട് അത് പരിണമിച്ചു "വല്ലപ്പാടി"എന്ന പേര് വന്നു എന്നും പറയപ്പെടുന്നു.
ഉരിയരിയും പിടിയരിയും പിടിച്ചു നാടിൻറെ വിദ്യാഭ്യാസ പുരോഗതിക്കു പരിശ്രമിക്കണമെന്ന 1980ലെ നായനാർ സർക്കാരിന്റെ ആഹ്വനം വല്ലപ്പാടി ഗ്രാമത്തിൽ സാക്ഷാൽക്കരിക്കപ്പെട്ടതു 2009 ൽ വല്ലപ്പാടിയിൽ ST. CLELIA ENGLISH SCHOOL ആരംഭിച്ചതോടെയാണ് .വല്ലപ്പാടിയിലെ പ്രദേശവാസികളുടെ അഭ്യർത്ഥനയെ മാനിച്ചു ഓർസോളോ കോൺവെന്റ് ലെ സിസ്റ്റേഴ്സിന്റെ പരിശ്രമത്തിന്റെ ഫലമായി 2009 ൽ മദർ സുപ്പീരിയർ ആയിരുന്ന റോസി ചാക്കേരിയയുടെ നേതൃത്വത്തിൽ ST.CLELIA എന്ന വിദ്യാലയം നാട്ടുക്കാർക്കായി സമർപ്പിച്ചു.