സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/ലോക് ഡൗൺ കാലത്തെ എന്റെ അനുഭവങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക് ഡൗൺ കാലത്തെ എന്റെ അനുഭവങ്ങൾ

ഞാൻ പഠിച്ചു കൊണ്ടിരിക്കുമ്പോൾ അമ്മയാണ് exam മാറ്റി വച്ച കാര്യം പറഞ്ഞത് അപ്പോൾ എനിക്ക് ഒത്തിരി സന്തോഷം തോന്നി. അമ്മയാണ് എനിക്ക് പറഞ്ഞ് തന്നത് ചൈനയിൽ പൊട്ടി പുറപ്പെട്ട് ലോകത്തിൻ പടർന്ന് പിടിക്കുന്ന കോവിഡ്- 19 എന്ന വൈറസ്സിനെ പറ്റി .നമ്മുടെ രാജ്യത്ത് ഈ വൈറസസ് പടർന്ന് പിടിക്കാതിരിക്കാനാണ്. മുൻകരുതലായി എല്ലാവരും ലോക്ഡൗണിൽ കഴിയണമെന്നത് . News channel കണ്ടപ്പോൾ എന്തെല്ലാം മുൻകരുതൽ എടുക്കണമെന്നും രോഗലക്ഷണങ്ങൾ എന്തെല്ലാമെന്നും മനസിലായി. ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ വ്യക്തമായ രീതിയിൽ നിർദേശങ്ങൾ Tv യിലൂടെ നൽകി കൊണ്ടിരുന്നു ലോക് ഡൗൺ തുടങ്ങുന്നതിന് കുറച്ചു ദിവസം മുൻപാണ് ഇളയ ഛൻ സൈക്കിൾ വാങ്ങി തന്നത് Lock. Down ആയതു കൊണ്ട് എനിക്ക് സൈക്കിൾ ചവിട്ടാൻ പറ്റുന്നില്ല. എനിക്ക് 3 വയസ്സുള്ള അനിയൻ ഉണ്ട് അവനെറ് കൂടെ കളിക്കാൻ എനിക്ക് മടിയായിരുന്നു ഇപ്പോൾ എനിക്ക് അവൻ്റെ കൂടെ കളിക്കാൻ വളരെ ഇഷ്ടമാണ്.' അവനും ഞാനും അച്ഛനും അമ്മയും കൂടി പലതരം കളികൾ കളിക്കാറുണ്ട്. ഇടയ്ക്ക് അടുക്കളയിലും അമ്മയെ സഹായിക്കാറുണ്ട്.ഞങ്ങൾ എല്ലാവരും കൂടി വീടും പരിസരവും വൃത്തിയാക്കാറുണ്ട്. എല്ലാ ദിവസവും നമ്മുടെ രാജ്യത്തെയും മറ്റുള്ള രാജ്യങ്ങളിലേയും വയറസ് വ്യാപനത്തെ കുറിച്ച് മനസിലാക്കൻ ശ്രമിക്കാറുണ്ട് നമ്മുടെ രാജ്യത്തെ ആരോഗ്യ പ്രവർത്തകരുടെയും പോലീസ് സേനാംഗങ്ങളുടെയും മറ്റു സാമൂഹിക പ്രവർത്തകരുടെയും നിസ്വാർത്ഥസേവനത്താൽ നമ്മുടെ രാജ്യത്ത് വയറസ് വ്യാപനം തടയുന്നതിനും മരണനിരക്ക് കറയുന്നതിനും കാരണമായി ലോക രാഷ്ട്രം ഉൾപ്പെടെ നമ്മുടെ രാജ്യത്തെ പ്രകീർത്തിച്ചു . ഈ പ്രവ്യത്തി മാതൃകയാക്കൻ മറ്റുള്ള രാജ്യങ്ങൾക്കും പ്രചോദനമായി .

ആദ്യമായിട്ടാണ് ഇത്രയും ദിവസം അച്ചാമ്മയുടെ അടുത്ത് പോകാതെ ഇരുന്നത്, ഇടക്ക് Video call ചെയ്യാറുണ്ട്, ഞങ്ങളെ കാണാൻ കൊയിയായി എന്ന് അച്ചാമ്മ എപ്പോഴും പറയുന്നു. Lock down കഴിയട്ടെ എന്ന് ഞങ്ങൾ പറയും എല്ലാ അവധിക്കാലത്തത്തും ബസുക്കളോടെപ്പം ടൂർ പോകാറുണ്ട് അതിന് കഴിഞ്ഞില്ല . easter ഉം വിഷുവും ആഘാഷം ഇല്ലാതെ കടന്നു പ്പോയി പക്ഷേ April 5 പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം ഐക്യദീപം കൊളുത്തിയത് തല്ല രസമായിരുന്നു .വൈകിട്ട് 6 മണി മുതൽ തന്നെ തെളിയിക്കവാനുള്ള ദീപങ്ങൾ ഒരുക്കി വയ്ക്കുകയും 9 മണിക്ക് ഐക്രദീപത്തിനു തിരി കൊളുത്തി ഞാൻ കണ്ടതിവച്ചു എറ്റവും വലിയ ഒരു ഒത്തു ചേരൽ എനിക്ക് അനുഭവിക്കാൻ കഴിഞ്ഞത് എനിക്ക് വലിയ ആശ്വസമാണ് നൽകിയത് . വലിയ ഒരു പ്രശ്നത്തിൽ ഇന്ത്യ പെട്ടാൽ ഭാരതിയർ എല്ലാം ഒറ്റക്കെട്ടാകും വലിയ ആശ്വാസം,നമ്മൾ തിരിച്ചു വരും.

കൊറോണയെ തോൽപ്പിക്കാൻ എത്രയും വേഗം മരുന്നു കണ്ടു പിടിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കാറുണ്ട്. എല്ലാവർക്കും രോഗം വരാതിരിക്കാനും വന്നവർക്ക് വേഗം മാറാനും ഞാൻ പ്രാർത്ഥിക്കാറുണ്ട്, എല്ലാവരും വീട്ടിൽ തന്നെ സുഷിതമായി ഇരിക്കുക, രോഗം വരാതെ നോക്കുക ഞാൻ വീട്ടിൽ തന്നെ ഇരിക്കുന്നു Food ball കളിക്കാൻ തോന്നും. ക്രിക്കറ്റ് കളിക്കാൻ തോന്നും, പുതുതായി വാങ്ങിയ സൈക്കിൾ ചവിട്ടി നോക്കൻ തോന്നും, പക്ഷേ ഞാൻ ചെയില്ല കരണം രോഗം പടർത്തിയവൻ എന്ന് അറിയപെടാനല്ല ഞാൻ ആഗ്രഹിക്കുന്നത്. ലോകത്തെ മൊത്തം കിഴകപ്പെടുത്തി കൊണ്ടിരിക്കുന്ന വയറസിനു പിടികൊടുക്കാതെ പൊരുതി ജയിച്ചവൻ ആകുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്. സർക്കാരിൻ്റെ നിർദേശങ്ങൾ പാലിച്ചുകൊണ്ട് എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുക സുരക്ഷിതരാവുക സുരക്ഷിതരാക്കുക.

അനീക്ക്
5 D സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്.
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം