കൊവിഡ് 19 എന്ന സാത്താൻ
ഹലോ... അച്ഛാ
ആ പറയെടാ..... എന്താണ്?...... എങ്ങനെയുണ്ട് ഉണ്ട്?... ഡോക്ടർ മറ്റും എന്തന്താ പറയുന്നത്?
ഒന്നും പറയണ്ട അച്ഛാ, അപ്പാപ്പന് വയസ്സായതുകൊണ്ട് ഇത്തിരി പ്രശ്നമാ.
എനിക്ക് ടെസ്റ്റ് വീണ്ടും നടത്തി, ഇപ്പോൾ നെഗറ്റീവ് ആണ്, രക്ഷപെട്ടന്നു പറയാം.
ഭാര്യയും മക്കളും അവരുടെ വീട്ടിൽ ആയതുകൊണ്ട് അവരുടെ കാര്യവും സേഫ് ആയി. പാവം അപ്പാപ്പൻ എനിക്കറിയില്ലായിരുന്നല്ലോ അച്ഛാ.. ഒരു കൊറോണ എന്റെ ശരീരത്തിൽ വന്ന് കേറിയെന്ന്.
വിഷമിക്കേണ്ട മോനേ ഞാനും അമ്മയും ഇവിടെ ഗൾഫിൽ ആണെങ്കിലും സുരക്ഷിതരാണ്. ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കുന്നുണ്ട് അച്ഛൻ വേഗം സുഖം പ്രാപിക്കാൻ.
എന്നാലും ഞാൻ വല്ലയിടത്തു നിന്നും കൊണ്ടുവന്ന് എന്റെ അപ്പാപ്പനെ ക്രൂശിച്ചില്ലേ അച്ഛാ.
വിഷമിക്കേണ്ട മോനെ സംഭവിക്കാനുള്ളത് സംഭവിച്ചു ഇനി സൂക്ഷിക്കാൻ എല്ലാവരോടും പറയുക. ആട്ടേ, നിനക്ക് എവിടെ നിന്നാണ് കിട്ടിയത്?
അത് പിന്നെ അച്ഛാ, ഇവിടെയുള്ള എല്ലാ ആളുകളും സർക്കാരും ആരോഗ്യ പ്രവർത്തകരും പറയുന്ന കാര്യങ്ങൾ കൃത്യമായി പാലിക്കുന്നുണ്ട്. പക്ഷേ എന്റെ ഒരു സുഹൃത്ത് അവനും വീട്ടുകാരും ഇപ്പോൾ ഐസൊലേഷനിൽ ആണ്. അസുഖം ഉണ്ടായിട്ടും അവൻ അത് ആരോടും പറയാതെ കറങ്ങിനടന്നു. അവനുമായി ഞാൻ അടുത്തിടപഴകി, പുറത്തുപോയി പോയി എനിക്കിത് വിശ്വസിക്കാൻ കൂടി പറ്റുന്നില്ല. വിശ്വാസ വഞ്ചനയാണ് അവൻ എന്നോടും ഈ നാടിനോടും ചെയ്തത്.അവൻ മൂലം ഒരു നാട്ടിൽ പലരും നിരീക്ഷണത്തിലാണ്.
മോനേ അമ്മയ്ക്ക് നിന്നോട് എന്തോ സംസാരിക്കണമെന്ന് ഫോൺ കൊടുക്കാം.
ഹലോ..... മോനേ ഇനിയുള്ള ദിവസം നാം ഒരു വലിയ വിപത്തിനെ ആണ് നേരിടേണ്ടത് ഭയം വേണ്ട പക്ഷേ കരുതലും ജാഗ്രതയും വേണം വേണം അതു മാത്രം നമ്മുടെ നാടിനുവേണ്ടി നൽകണം. ഇത് ഇന്നത്തെ ജാഗ്രത കൊവിഡ് - 19 എന്ന സാത്താനെ നശിപ്പിക്കുന്നതിന് വേണ്ടിയുള്ള നമ്മുടെ മഹത്തായ സംരംഭം ആകട്ടെ.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ
|