സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/കേരളത്തെ പിടിച്ചു കുലുക്കിയ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കേരളത്തെ പിടിച്ചു കുലുക്കിയ കൊറോണ

സാക്ഷരയിലും ശുചിത്വത്തിലും ഒന്നാം സംസ്ഥാനമായ കേരളം കൊറോണ വൈറസ് എന്ന മഹാമാരിയിൽ പകച്ചു നിന്നു പോയി ഇന്ത്യയിൽ തന്നെ ആദ്യമായി കേരളത്തിലാണ് ഇതിന്റെ സാന്നിദ്ധ്യം ആദ്യമായി റിപ്പോർട്ട് ചെയ്തത്.മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പടരുന്നവയാണിത്. കൈകൾ ഇടയ്ക്കിടെ കഴുക്കുക, പ്രത്യേകിച്ചും പുറത്തു പോയി വന്നാൽ 20 സെക്കന്റിൽ എങ്കിലും കൈകൾ തുടർച്ചയായി കഴുക്കേണ്ടത് ഏറെ ആത്യാവശ്യമാണ്. രോഗാണുകൾ പടരാതെ ഇരിക്കാൻ ഇത് സഹായിക്കും. സ്രവങ്ങളിലൂടെ പകരാൻ സാധ്യത ഉള്ളതിനാൽ തുമ്മുമ്പോഴും ചുമ്മയ്ക്കുമ്പോഴും കൈ കൊണ്ട് വായ പൊത്തുക. ശേഷം കൈ കഴുക്കുക. കൈയും കാലും, മുഖവും വൃത്തിയായി കഴുക്കേണ്ട സംസ്കാരം പണ്ടെ നാം കാത്തു സൂക്ഷിച്ചു വരുന്നതാണ് വീട് മുറ്റത്ത് മൺകുടങ്ങളിൽ നിറയെ വെള്ളം വെക്കുന്ന ശീലം ഉണ്ട് നമ്മുക്ക്. ഇതിന്റെ പ്രധാന്യം ഇന്നാണ് നമ്മുക്ക് മനസിലാക്കുന്നത്.ഈ മഹാമാരിയെ അതിജീവിക്കേണ്ടത് നമ്മുടെ നിലനിൽപ്പിന് അനിവാര്യമാണ്. ഭയമല്ല വേണ്ടത് ജാഗ്രതയാണ്.

സയ്യിദ് റിഹാൻ
6 A സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്.
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം