സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്/സ്പോർട്സ് ക്ലബ്ബ്-17
സെന്റ് ആൻസ് സ്പോർട്സ് ക്ലബ്ബ്



സെന്റ് ആൻസിലെ കുട്ടികളുടെ കായികാഭിരുചികൾ വളർത്തുന്നതിന് ആരംഭിച്ച ക്ളബ്ബാണ് സെന്റ് ആൻസ് സ്പോർട്സ് ക്ലബ്ബ്. ക്ളബ്ബിന്റെ ഭാഗമായി ബാസ്കറ്റ് ബോൾ, ഫുഡ്ബോൾ എന്നീ കായിക ഇനങ്ങൾക്ക് ദിവസവും പരിശീലനം നൽകി വരുന്നു. കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ 2015 മുതൽ സ്കൂളിൽ ആൺകുട്ടികൾക്കായി സ്പോർട്സ് ഹോസ്റ്റൽ ആരംഭിച്ചു. ബാസ്കറ്റ് ബോൾ പരിശീലിക്കുന്ന കുട്ടികളെ ഉദ്ദേശിച്ചാണ് ഹോസ്റ്റൽ തുടങ്ങിയിരിക്കുന്നത്. അവധിക്കാലത്ത് ബാസ്കറ്റ് ബോൾ, ഫുഡ്ബോൾ, വോളിബോൾ , അതലറ്റിക്സ് എന്നിവക്ക് പരിശീലനം നൽകിവരുന്നു. 5 മുതൽ 12 വരെയുള്ള ക്ളാസിലെ കുട്ടികൾക്കാണ് പരിശീലനം നൽകി വരുന്നത്. ബാസ്കറ്റ് ബോൾ, അതലറ്റിക്സ് എന്നീ ഇനങ്ങളിൽ നിരവധി ദേശീയ താരങ്ങൾ നമ്മുടെ സ്കൂളിൽനിന്നും പഠിച്ചിറങ്ങിയിട്ടുണ്ട്.