സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/അക്ഷരവൃക്ഷം/കൊവിഡ് 19 നേട്ടവും കോട്ടവും

Schoolwiki സംരംഭത്തിൽ നിന്ന്
കൊവിഡ് 19 നേട്ടവും കോട്ടവും

കൊറോണ വൈറസിന്റെ തുടക്കവും വ്യാപനവും ലോക ജനതയിൽ മാനസീകവും, സാമൂഹികവുമായ വലിയ പ്രശ്നങ്ങളാണ് സൃഷ്ടിച്ചത്.തുടക്കത്തിൽ അത്ര കാര്യമായി എടുത്തില്ലായെങ്കിലും അനിയന്ത്രിതമായി വന്നതോടെ ലോകജനതയും ഭരണകൂടങ്ങളും എന്തു ചെയ്യണമെന്നറിയാത്ത ഒരവസ്ഥയിലേക്ക് വന്നു. വികസിത രാജ്യങ്ങളെ പിടിച്ചുകുലുക്കിയ വൈറസ് ചെറുരാജ്യങ്ങൾക്ക് വലിയ ഭീഷണിയാണ് സമ്മാനിച്ചത്. പരിസ്ഥിതി പ്രശ്നങ്ങളാണ് വൈറസിന്റെ വ്യാപനത്തിന് പ്രധാന കാരണമായി ശാസ്ത്രം പറയുന്നത്. വൃത്തിയില്ലായ്മയും വർദ്ധിച്ചു വരുന്ന മലിനീകരണവും ഭക്ഷണക്രമത്തിലെ സ്ഥിരത ഇല്ലായ്മയും മനുഷ്യനിലെ പ്രതിരോധശേഷി ഇല്ലാതാക്കി. ഇത് മരണനിരക്ക് വൻതോതിൽ വർദ്ധിക്കുന്നതിന് കാരണമായി. കൊവിഡ് 19 ന് എതിരെ വാക്സിനു വേണ്ടിയുള്ള ഗവേഷണങ്ങൾ പല രാജ്യങ്ങളിലും പുരോഗമിക്കുന്നുണ്ട്. സാമൂഹിക നിയന്ത്രണം മാത്രമാണ് ഇന്ന് നമുക്ക് ചെയ്യാൻ പറ്റുന്ന ഒരേ ഒരു കാര്യം. ആരോഗ്യ സംരക്ഷകർ പറയുന്ന കാര്യങ്ങൾ നാം അനുസരിക്കേണ്ടതുണ്ട്. നമുക്കും നമ്മുടെ നാടിനും വേണ്ടിയാണ് അവർ അഘോരാത്രം പണി എടുക്കുന്നത്. അത് നാം മാനിക്കണം. ഈ കാലയളവിൽ കോട്ടങ്ങൾ മാത്രമല്ല കുറെ നേട്ടങ്ങളും നമുക്ക് സ്വന്തമാക്കാൻ കഴിഞ്ഞു. കുട്ടികളിലും മുതിർന്നവരിലും നഷ്ടപ്പെട്ടുപോയ വായനാശീലം വർദ്ധിച്ചു. ചിലർ പച്ചക്കറി കൃഷിയിലേക്ക് തിരിഞ്ഞു.മറ്റു ചിലർ യോഗയും മറ്റു ഫിറ്റ്നസ് രീതികളും ചെയ്ത് ജീവിത ചര്യകൾക്ക് ഒരടക്കവും ചിട്ടയും വരുത്തി. എന്തൊക്കെയായാലും ലോകജനത കൊവിഡിനെ ഒറ്റ മനസ്സോടെയാണ് നേരിടുന്നത്.നമ്മുടെ കൊച്ചു കേരളത്തെ ലോകം മാതൃകയാക്കണമെന്ന അഭിപ്രായം നമുക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. എത്രയും വേഗം ഈ പ്രതിസന്ധിയിൽ നിന്ന് ലോകം കരകയറട്ടേയെന്ന് നമുക്ക് പ്രാർത്ഥിക്കാം.

അശ്വതി
9 C സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം