സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/അക്ഷരവൃക്ഷം/ സുന്ദര കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
മാലിന്യ വിമുക്ത കേരളം;സുന്ദര കേരളം

സുഖ സമൃദ്ധവും ആർഭടപൂർണവുമായ ആധുനിക ജീവിതം നമ്മുടെ നാടിനെ മാലിന്യ കൂമ്പരം ആക്കികൊണ്ടിരിക്കുകയാണ്.മുമ്പ് നാം ഉപേക്ഷിക്കുന്ന വസ്തുക്കൾ ഏതെങ്കിലും ന് വിധത്തിൽ പുനരുപയോഗം പ്രകൃതിയിൽ അലിഞ്ഞുപോവുകയോ ചെയ്തിരുന്നു.പ്രകൃതിയുടെ ജൈവ- ബൗമ്യ - രാസ ചക്രങ്ങൾക്ക്‌ ഉൾക്കൊല്ലനവുന്ന തരത്തിലും വലിപ്പത്തിലും ഉള്ളവ ആയിരുന്നു . പഴയ ഗ്രാമ ജീവിതം പുറന്തള്ളി യിരുന്ന മാലിന്യങ്ങൾ എന്നാൽ ദ്രുതഗതിയിലുള്ള നഗരവത്കരണനവും ആഗോളവത്കരണം നമ്മെ ഉപഭോഗ സംസ്കാരത്തിന് അടിമകളാക്കി യിരിക്കുന്ന ഇന്ന്, മാലിന്യങ്ങൾ ആറ് മടങ്ങ് വർധിച്ചിരിക്കുന്നു.ഒപ്പം പ്രകൃതിക്ക് ഉൾക്കൊള്ളാൻ ആകാത്ത തരത്തിലുള്ള മാലിന്യങ്ങളിൽ മുന്തൂക്കൾകവും വന്നിരിക്കുന്നു.വിവിധ ദേശങ്ങളിലെന്ന പോലെ കേരളത്തിലും ഇന്ന് മാലിന്യ ബാഹുല്യം ഒരു വൻ പ്രശ്നം തന്നെയായിരിക്കും.ഒരു തരത്തിൽ പറഞ്ഞാല്,ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഇന്ന് മാലിന്യങ്ങളുടെ സ്വന്തം നാടായ മാറിയിരിക്കുന്നു.

           നമ്മുടെ പാതയോരങ്ങളിൽ ഇന്ന് മാലിന്യ കൂമ്പാരങ്ങൾ ആണ് .വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഈ ഭീഷണിയിൽ ആണ്. ഇൻഡ്യയിൽ പ്രത്യേകിച്ച് കേരളത്തിൽ തൊന്നുട്ടിയഞ്ച് ശതമാനം മാലിന്യവും വലിച്ചെ രിയപ്പെടുകയാണ് ചെയ്യുന്നത്.ഇക്കൂട്ടത്തിൽ ആശുപത്രി മാലിന്യങ്ങൾ മുതൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ വരെയുണ്ട് . പ്ലാസ്റ്റിക് എന്ന ഭീകരൻ ഒരിക്കലും മണ്ണിൽ ലയിച്ചു ചേരാത്ത തരം മാലിന്യമാണ്.അത് മണ്ണിന്റെ സുഷിരത അടച്ചു ഭാവിയിൽ ഭൂഗർഭ ജലാംഭരണത്തെ തടയും.ഇത്തരം മാലിന്യങ്ങൾ എല്ലാം വലിച്ചെറിയപ്പെട്ട നമ്മുടെ നാട്ടിൽ അവയുടെ അഞ്ചു ശതമാനം മാത്രമേ ശാസ്ത്രീയമായി സാംസ്കാരിക പെടുക എന്നാണ് ഒരു ദുരന്ത യാഥാർഥ്യം.
      വായുവിനെ മലിനാപെടൂതുന്നതിന് ഫാക്ടറികൾ തുപ്പുന്ന വിഷപ്പുക തന്നെയാണ് ഒന്നാം സ്ഥാനത്ത്.നമ്മുടെ പല ഫാക്ടറികളും അന്തരീക്ഷ തിന്റെ സ്വാഭാവിക സ്ഥിതിയെ മാറ്റിമറിക്കുന്ന ഇടം വരെ എത്തിയിട്ടുണ്ട്. ചിലവ ഇന്നും വൻ രോഗങ്ങൾ വിതച്ച് കൊണ്ടിരിക്കുന്നു.കേരളം കാറു കളാൽ നിറയുന്ന ഈ കാലത്ത് വായു മലിനീകരണത്തിന് മോട്ടർ വാഹനങ്ങൾക്കു ള്ള പങ്ക് വളരെ വലുതാണ്.
    ശാസ്ത്രീയ മാലിന്യ സംസ്ക്കാര പര്യപാടികൾ ഉടെ അനിവാര്യതയാണ് ഇതെല്ലാം വിരൽ ചൂണ്ടുന്നത്.സർകാർ ഇന്ന് പലയിടങ്ങളിലും ഖരമാലിന്യ സംസ്കരണ കേന്ദ്രങ്ങൾ തുടങ്ങിയിട്ടുണ്ട് .പക്ഷേ,പലയിടങ്ങളിലും സംസ്കരണം ശരിയായ രീതിയിൽ നടക്കാതിരിക്കയും ആ പ്രദേശങ്ങൾ മാകിന്യമലകൾ ആയിത്തീരുകയും ചെയ്യുന്ന കാഴ്ചകൾ ഇന്ന് നമുക്ക് ചുറ്റും ധാരാളം  ആണ് .
    പാഴ്‌വസ്തുക്കൾ ഉത്പാദിപ്പിക്കുന്നത് പരമാവധി കുറക്കുക എന്നതാണ് ആദ്യ മാർഗം.എന്നാല്  നമ്മളിന്ന്  വലിച്ചെറിയുന്ന സംസ്കാരത്തിന് അടിമകൾ ആയിക്കൊണ്ടിരുക്കുക ആണ് . മുൻപൊക്കെ ഒരു വർഷം ഒരാൽ ഒരു പേന ഉപയോഗിച്ചിരുന്ന ഇടതു ഇന്ന് ദിവസവും ഒന്നെന്ന് കണക്കിൽ എത്തിയിരിക്കുകയാണ്.
     പുനരുപയോഗം എന്ന രണ്ടാം മാർഗം അനുസരിച്ച് സാധ്യമായതെന്തും നാം വീണ്ടും ഉപയോഗിക്കേണ്ടതാണ്.ലോഹങ്ങൾ,കട്ടികൂടിയ പ്ലാസ്റ്റിക് അടങ്ങിയവ പുണച്ചംഗ്രമണം ചെയ്തു മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതാണ് മൂന്നാം രീതി.ഖര മാലിന്യങ്ങളിൽ നിന്ന് ജൈവവളം ഉണ്ടാക്കുന്നത് പുന ചംക്രമണം നല്ല ഉദാഹരണം ആണ്.ഒഴിവാക്കാൻ സാധി ക്കു ന്നാ സാധനങ്ങൾ ഒഴിവാക്കുന്നതിനും കൂടെയും നമുക്ക് മാലിന്യങ്ങളുടെ തോത് കുറക്കാാം.ഉദാഹരണത്തിന് നാമൊന്നു മനസ്സുവച്ച് പ്ലാസ്റ്റിക് കിറ്റുകൾ നമുക്ക് ഉപേ ക്ഷിക്കവുന്നെതെ ഉള്ളൂ.ഇലെക്ട്രിക്, ഇലേക്ട്രോണിക് ഉത്പന്നങ്ങൾ കേടുപാടുകൾ തീർത്ത് ഉപയോഗിക്കുക എന്നതാണ് അഞ്ചാമത്തെ രീതി.
      മാലിന്യങ്ങളുടെ തോത്

കുറക്കുകയും ഉണ്ടാകുന്ന മാലിന്യങ്ങളെ തരം തിരിച്ച് സംസ്കരിക്കും എന്നതാണ് മാലിന്യ കേരളം സ്വീകരിക്കേണ്ട പുത്തൻ പദ്ധതികൾ.

അമയ അന്ന ജേക്കബ്
9 D സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ
മൂവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം