സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
ഇന്നത്തെക്കാലത്ത് നാം നേരിടുന്ന ഏറ്റവും വലിയ സമൂഹിക പ്രശ്നമാണ് രോഗ പ്രതിരോധം.ഇന്നത്തെ തലമുറയ്ക്ക് ഏറ്റവും അത്യാവശ്യവും അതു തന്നെ. രോഗ പ്രതിരോധമാണ് രോഗം വന്നിട്ടു ചികിത്സക്കു ന്നതിനേക്കാൾ ഉചിതമെന്ന് പറയാറുണ്ട്. ഭൂമിയിൽ മനുഷ്യൻ്റെ നിലനിൽപ്പിനു തന്നെ ആവശ്യഘടകമാണ് ഓരോരുത്തരുടെയും രോഗപ്രതിരോധ ശക്തി. ലോകാരോഗ്യ സംഘടനയുടെ ആഹ്വാന പ്രകാരം ആചരിക്കുന്ന യജ്ഞങ്ങളിൽ ഒന്നാണ് രോഗ പ്രതിരോധ വാരം. വാക്സിനേഷനെക്കുറിച്ചും അവ മൂലം തടയാവുന്ന രോഗങ്ങളെക്കുറിച്ചു അവബോധം സൃഷ്ടിക്കാനും പ്രതിരോധമുറകൾ സാർവ്വത്രികമാക്കാനുമുദ്ദേശിച്ചാണ് ഈ ദിനാചരണം. ഏപ്രിൽ മാസത്തെ അവസാന വാരമാണ് രോഗ പ്രതിരോധ വാരം.ഇന്ന് നമ്മുടെ ലോകത്ത് രോ ഗത്തെ ചെറുക്കാൻ ധാരാളം രീതികൾ അഭ്യസിച്ചു വരുന്നു. രോഗങ്ങളെ തടയാനായി മരുന്നുകളും ലഭ്യമാണ്. അത് നമ്മുടെ ആരോഗ്യ പ്രവർത്തകരും സർക്കാരും നമുക്കായി നൽകി വരുന്നു. നമ്മെ കീഴ്പ്പെടുത്താൻ വരുന്ന രോഗങ്ങളെ ചെറുത്തു നിൽക്കാൻ നമ്മുടെ ശരീരത്തിന് കഴിയണം. രോഗത്തെ കുറിച്ചുള്ള മുൻകരുതലോടൊപ്പം രോഗം പിടികൂടാതിരിക്കാൻ സ്വന്തം ശരീരത്തേയും നാം സജ്ജമായി നിർത്തണം. വീട്ടിൽ ലഭ്യമായ ചില വസ്തുക്കൾ കൃത്യമായി ഉപയോഗിക്കുന്നതിലൂടെ രോഗം വരാതെ സംരക്ഷിക്കുവാൻ സാധിക്കും.വിലപിടിപ്പുള്ള ആഹാരം കഴിക്കുന്നു എന്നതിലല്ല, പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്ന ആഹാരം കഴിക്കുന്നുണ്ടോ എന്ന് ചിന്തിക്കുന്നതിലാണ് കാര്യം. മഴക്കാലത്താണ് രോഗപ്പകർച്ച ധാരാളമായി കണ്ടുവരുന്നത്.മഴക്കാല പൂർവ്വ ശുചീകരണം മുതൽ പകർച്ചവ്യാധികളെ തടഞ്ഞു നിർത്താൻ കേരളം കൈക്കൊണ്ട നടപടികൾ അഭിനന്ദനർ ഹമാണ്. സാമൂഹിക പുരോഗതിയിൽ കേരളം ലോകത്തിന് മാത്യകയാണ്. എന്നാൽ ചെറുത്തു നിൽക്കാൻ കഴിയുന്നവയുടെ അതിജീണമാണ് ഇപ്പോൾ ലോകമെമ്പാടക നടന്നുകൊണ്ടിരിക്കുന്നത്. എളുപ്പത്തിൽ പടർന്നു പിടിക്കുന്ന കോവിഡ് 19 വൈറസ് ആക്രമണം മരണകാരണമാകുന്നത് പ്രതിരോധശേഷി താരതമ്യേന കുറഞ്ഞ വ്യക്തികളിൽ മാത്രമാണ്. പ്രതിരോധ ശക്തിയുള്ള വ്യക്തികളിൽ രോഗം വന്നാലും മികച്ച ചികിത്സയുടെ പിൻബലത്തിൽ രക്ഷപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. രോഗം വരാതെ സംരക്ഷിക്കാനും പ്രതിരോധ ശക്തി സഹായിക്കും. ദിവസവും ആരോഗ്യ ശീലങ്ങൾ പാലിക്കുകയെന്നതാണ് മികച്ച പ്രതിരോധശേഷിയുണ്ടാക്കുന്നതിന് ഏറ്റവും അനുവാര്യമായ ഘടകം. കൈ കഴുകുന്നത് ഉൾപ്പെടെയുള്ള ശീലങ്ങൾ കൊറോണ വൈറസ് പിടിപെടാതിരിക്കാൻ സഹായിക്കും.കൊവിഡ് 19 എന്ന പകർച്ചവ്യാധി പടർന്നു പിടിക്കുമ്പോൾ മുൻ നിര വികസിത രാജ്യങ്ങൾ അതിൻ്റെ മുന്നിൽ താൽകാലികമായിട്ടെങ്കിലും പതറിപോകുമ്പോൾ ഇതുവരെയുള്ള കേരളത്തിൻ്റെ സ്ഥിതിയിൽ നമുക്ക് ആശ്വസിക്കാം. അഭിമാനിക്കാം. വികസിത രാജ്യങ്ങൾ ആരോഗ്യരംഗത്ത് വളരെ മുന്നിലാണെങ്കിലും ആരും അറിയാതെ കടന്നു വരുന്ന പകർച്ചവ്യാധികൾ തടയുന്നതിൽ അവർ പ്രയാസപ്പെടുന്നത് ആദ്യത്തെ സംഭവമല്ല. അറിയപ്പെടുന്ന എല്ലാ പകർച്ചവ്യാധികളേയും അവർ വർഷങ്ങൾക്കു മുൻപു തന്നെ നിർമാർജ്ജനം ചെയ്തു കഴിഞ്ഞു എന്നതുകൊണ്ട് സാക്രമിക രോഗങ്ങൾക്കെല്ലാം അവർ ദൈനംദിനാടിസ്ഥാനത്തിൽ മുൻഗണന നൽകുന്നുണ്ട്. കൊറോണ തീർച്ചയായും നിസ്സാരമല്ല. സൂക്ഷിച്ചില്ലെങ്കിൽ നാടുമുഴുവൻ വ്യാപിച്ച് ഒട്ടേറെ പേരുടെ ജീവൻ അപഹരിക്കുകയും സാമ്പത്തിക-സാമൂഹിക വ്യവസ്തയെ തകിടം മറിക്കുകയും ചെയ്തേക്കാം.പക്ഷേ ഇപ്പോൾ കാണുന്ന അനാവശ്യമായ ഭീതിയും ഭീകരതയും പകർച്ചവ്യാധികളുടെ നിയന്ത്രണത്തിന് നല്ലതാണോയെന്നും ഒരു ചോദ്യം ഉയരുന്നുണ്ട്. ഭയമോ ഭീതിയോ അല്ല വേണ്ടത് ,ആ രോഗത്തെ ജാഗ്രതയോടു കൂടി പ്രതിരോധിക്കുകയാണ് വേണ്ടത്. പ്രതിരോധ ശക്തി വർധിപ്പിക്കുന്നതിൽ വളരെ നിർണായകമാണ് നമ്മും ഭക്ഷണ ശീലം. കൂടുതൽ ആരോഗ്യ പ്രദവും വൈറ്റമിനുകളും അടങ്ങിയ ഭക്ഷണം നാം ശീലമാക്കണം. രോഗ പ്രതിരോധത്തിൽ ഏറ്റവും മുഖ്യ ഘടകം പരിസ്ഥിതി ശുചിത്വവും വ്യക്തി ശുചിത്വവുമാണ്. ആരോഗ്യമുള്ള ശരീരം രോഗത്തെ നേരിടാൻ പര്യാപ്തമാണ്. നാരങ്ങ വെള്ളത്തിലെ വൈറ്റമിൻ C രോഗ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും ശരീരത്തെ കൂടുതൽ കരുത്തുറ്റത്താക്കുന്നു. ഇത് വൈറസുകളേയും കീടാണു കളേയും ശരീരത്തിൽ നിന്നും ഇല്ലാതാക്കും. വൃത്തിയുള്ള ഭക്ഷണം കഴിക്കുകയെന്നതും ഏറേ നിർണായകമായ കാര്യമാണ്.ഓറഞ്ച് കഴിക്കുന്നതിലൂടെ പ്രതിരോധ ശക്തി നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കാം.ഓറഞ്ചിൽ വലിയ തോതിൽ വൈറ്റമിൻ c അടങ്ങിട്ടുണ്ട്. പ്രതിരോധശേഷി കുറഞ്ഞ വരെ വൈറസുകളും ബാക്ടീരിയകളും പെട്ടെന്നു ബാധിക്കും.പ്രത്യേകിച്ച് ഈ കാല ഘട്ടത്തിൽ ഭക്ഷണം പാകപ്പെടുത്തുമ്പോഴും അത് കഴിക്കുന്നതിനു മുൻപും ശേഷവും കൈകൾ വൃത്തിയായി കഴുകുക.വെള്ളവും സോപ്പും ലഭ്യമല്ലാത്ത സാഹചര്യത്തിൽ ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക.ശക്തമായ പ്രതിരോധ സംവിധാനം വൈറസുകളെ ഫലപ്രദമായി നേരിടുക യും ചെയ്യും. പഴങ്ങളൂം പച്ചക്കറി കളൂം അടങ്ങിയ സമീകൃത ഭക്ഷണവും , വ്യായാമവും, നല്ല ഉറക്കം ഇവ രോഗം പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും. പരിസര ഇചിത്വവും പ്രതിരോധത്തിൽ സുപ്രധാന പങ്കുവഹിക്കുന്നു. ഇന്നത്തെ തലമുറയ്ക്ക് രോഗത്തെ ചെറുക്കാനുള്ള പ്രതിരോധശേഷി വളരെ കുറവാണ്. അത് ഇന്നത്തെക്കാലെത്ത ഭക്ഷണ രീതികൾതന്നെയാണ്. അതിനാൽ ആരോഗ്യദായകമായ ഭക്ഷണക്രമം ശീലമാക്കണം.കഴിവതും ജങ് ഫുഡുകൾ ഒഴിവാക്കുക. നമ്മുടെ വീട്ടിൽത്തന്നെയുള്ള പച്ചക്കറികളും ഇലക്കറികളും കഴിക്കുന്നതിലൂടെ രോഗ പ്രതിരോധശേഷി വർധിപ്പിക്കും. കൊറോണക്കെതിരെയുള്ള കേരളത്തിൻ്റെ മുന്നേറ്റം പ്രശംസാർഹമാണ്. നമ്മുടെ ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദേശങ്ങൾ പാലിക്കുകയും അവരുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്യണം. കൊറോണയെ തടയുന്ന കാര്യത്തിൽ കേരളം വിജയിക്കുമെന്നു തന്നെ പ്രതീക്ഷിക്കാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മൂവാറ്റുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മൂവാറ്റുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം