മങ്ങിയ വെട്ടവുമായ്
വരുന്നു ചിങ്ങപ്പൻ പ്രേതം
ആളെ കണ്ടാൽ കടിച്ചു കീറും ചിങ്ങപ്പൻ പ്രേതം
മനുഷ്യ ചോരക്കൊതിയനായ ചിങ്ങപ്പൻ പ്രേതം
ഒരിക്കലൊരു മരത്തിനടിയിൽ കിടന്നുറങ്ങിപ്പോയ്
അപ്പോളുണ്ടൊരു കൂട്ടം കുട്ടികൾ ഓടിയടുത്തെത്തി
ചിങ്ങപ്പന്റെ ചങ്ങല മുടിയതു പിരിച്ചു കെട്ടീട്ട്
വമ്പനൊരാലിൽ കെട്ടിയൊരൂഞ്ഞാൽ
തീർത്തവന്നേരം.
ഊഞ്ഞാലാടി തിമിർത്തനേരം ഉണർന്ന ചിങ്ങപ്പൻ
എണീറ്റ് നിൽക്കാൻ പറ്റാതങ്ങനെ കരഞ്ഞ് പോയല്ലോ
ഉടനെ അവനാ കുട്ടികളോട് കേണു ചോദിച്ചു
എന്റെ തലമുടി കെട്ടഴിച്ച് എന്നെ രക്ഷിച്ചാൽ
നല്ലവനായി മാറീടാം ഞാൻ രക്ഷകനായീടാം
അന്നു മുതലാചിങ്ങപ്പനും കുട്ടികളും കൂടി
പാട്ടു പാടി കൂട്ടുകൂടി ചേർന്നു രസിച്ചല്ലോ.