സെന്റ്. മേരീസ് എൽ.പി.എസ്. ഏനാമാക്കൽ/ചരിത്രം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഈ വിദ്യാലയം സ്ഥാപിച്ചത്. 1916
കളപ്പുരക്കൽ കുട്ടൻ നായരുടെ മകൾ മീനാക്ഷിയാണ് ഈ സ്‌കൂളിലെ ആദ്യ വിദ്യാർത്ഥിനിയായി ചേർക്കപ്പെട്ടത്. 1916ൽ പി.എസ് രാമുണ്ണി, സി.പി വറീത്, ടി.എ മാത്തിരി എന്നിവരുടെ നേതൃത്ത്വത്തിൽ ആണ് സ്‌കൂളിൽ അധ്യാപനം ആരംഭിച്ചത്. 1910 പി.ടി ദേവസ്സി, 1919 ൽ എ.വി മാധവൻ നായർ 1920-47 വരെയുള്ള കാലഘട്ടത്തിൽ കെ. രാമൻ നായർ, ടി.ആർ ഗോപാലൻ, സി.വി ഡേവിസ്, വി. പൊറിഞ്ചു, പി.ജെ വെറോനിക്ക എന്നിവർ ഹെഡ്‌മാസ്റ്റർമാരായി സേവനമനുഷ്ടിച്ചു.
1947 മുതൽ ശ്രീമതി പി.സി അച്ചാമ്മ ടീച്ചറായിരുന്നു എച്ച് എം. ടീച്ചറു ഒടെ സേവനം 1983 വരെ നീണ്ടുനിന്നു. 1983 - 87 വരെ ശ്രീ കെ.ജെ ദേവസ്സി മാസ്റ്റർ, 1987-91 വരെ ശ്രീ സി.സി തോമസ് മാസ്റ്റർ, 1992 ൽ ശ്രീമതി ബേബി ടീച്ചർ എ ച്ച്.എം ആയി നിയമിതയായി 6 വർഷക്കാലം സേവനമനുഷ്‌ഠിച്ചു. 1998 ഏ പ്രിൽ 1 മുതൽ എച്ച്.എം ആയി ചാർജ്ജ് എടുത്തത് ശ്രീമതി പി.സി ലൂസി ടി ച്ചറാണ് ശ്രീമതി ലൂസി ടീച്ചറിനുശേഷം ശ്രീമാൻ എം.ഡി ജോസ് മാസ്റ്റർ പ്രധാനധ്യാപകനി വരുകയുണ്ടായി.ഇംഗ്ലീഷ് ഡിവിഷനുള്ള കുട്ടികൾ കുറവായി പോയ ധാരാളം പെൺകുട്ടികൾ മാത്രമുണ്ടായിരുന്ന സ്കൂൾ ഇല പോയ മരം പോലെയായി. എല്ലായിടത്തും ഇംഗ്ലീഷ് മീഡിയത്തിൻ്റെ അതിപ്രസരം നിമിത്തം കൂട്ടികൾ കുറഞ്ഞു.
2005 മുതൽ 2010 ഏപ്രിൽ 9 വരെ ശ്രീമാൻ ജോസ് മാസ്‌റ്ററായിരുന്നു ഈ വിദ്യാലയത്തിൻ്റെ സാരഥി. 4 ഡിവിഷനും 5 അധ്യാപകരുമായിരുന്നു എങ്കിലും ഇംഗ്ലീഷ് മീഡിയം ഡിവിഷൻ ഇല്ലാതായി.
2010 ഏപ്രിൽ 10 മുതൽ ശ്രീമതി മേരി ജോൺ കണ്ണാത്ത് ടീച്ചറുടെ മേൽ നോട്ടത്തിൽ കുട്ടികൾ പഠിച്ചിരുന്നു.
2014-15 ൽ 50 പെൺകുട്ടികളും 2017-18 ൽ 33 പെൺകുട്ടികളും തുടർന്നുള്ള വർഷങ്ങളിലൊക്കെ തന്നെ 10 ൽ താഴെ മാത്രം കുട്ടികളുമായി അധ്യായനം നടന്നുവന്നു. എന്നാൽ, കൊറോണ കാലം കഴിഞ്ഞ് 2022-23 അധ്യായന വർഷത്തിൽ എൽ.പി വിഭാഗത്തിൽ 26 ഉം നഴ്സറി വിഭാഗത്തിൽ 18 ഉം ആയി മൊത്തം 44 വിദ്യാർത്ഥികൾ പഠിച്ചു. 2022-23 അധ്യായന വർഷം മുതൽ ആൺകുട്ടികൾക്ക് അഡ്‌മിഷൻ തുടങ്ങി. ശേഷം വിദ്യാലയം പുരോഗതിയുടെ പാതയിൽ മുന്നേറ്റം തുടരുന്നു...