ഈ സ്കൂൾ 1106 മണപ്പള്ളി വീട്ടുകാർ സ്ഥാപിച്ചിട്ടുള്ള താണ്. അന്നത്തെ മാനേജർ മണപ്പള്ളിൽ പുതുപ്പറമ്പിൽ ശ്രീമാൻ എം കോശി ആയിരുന്നു. ആരംഭിച്ച സമയം ഒന്നും രണ്ടും ക്ലാസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്നത്തെ അദ്ധ്യാപികമാർ ശ്രീമതി പി ടി ഏലിയാമ്മ യും ശ്രീമതി കെ കെ മറിയാമ്മയും ആയിരുന്നു. 1107 ഇടവും ഇരുപതാം തീയതി മൂന്നാം ക്ലാസ് കൂടി അനുവദിച്ച അംഗീകാരം കിട്ടി. അന്നുമുതൽ മൂന്നാം ക്ലാസ് തുടർച്ചയായി നടന്നു പോരുകയും ശ്രീമതി കെ എം അന്നമ്മയെ ആ വർഷം അധ്യാപികയായി നിയമിക്കുകയും ചെയ്തു. അന്നത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി പി ടി ഏലിയാമ്മ തന്നെയായിരുന്നു. 1110 ൽ വിപി മാമൻ അച്ഛൻ മാനേജരായിരുന്ന കാലത്ത് സ്കൂൾ മാർത്തോമാ മാനേജ്മെന്റ് വിട്ടുകൊടുത്തു