സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/അക്ഷരവൃക്ഷം/ശുചിത്വം(ലേഖനം)

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ശുചിത്വം എന്നത് ഒരു സംസ്കരമാണ്. പണ്ടു കാലം മുതൽ തന്നെ ആളുകൾ വൃക്തിശുചിത്വത്തിൽ ശ്രദ്ധിക്കുന്നവരാണ്. എന്നാൽ വ്യകതി ശുചിത്വത്തോടൊപ്പം തന്നെ നാം പരിസര ശുചിത്വവും പാലിക്കേണ്ടതാണ്. ശുചിത്വത്തിന്റെ ആദ്യ പാഠങ്ങ നാം വീട്ടിൽ നിന്നിണ് തുടങ്ങേണ്ടത്. പിന്നീട് അത് സമൂഹത്തിലേക്ക് വ്യാപിപ്പക്കാം , വ്യക്തിശുചിത്വമെന്നാൽ നമ്മുടെ ശരീരം വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. നഖങ്ങൾ വെട്ടി വൃത്തിയാക്കുക, ദിവസം രണ്ടുനേരം കുളിക്കുക, രണ്ടു നേരം പല്ലു തേയ്ക്കുക, വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക എന്നത് 1 വ്യക്തിശുചിത്വത്തിന്റെ ഭാഗമാണ്. പരിസര ശുചിത്വവും വളരെ പ്രധാനപ്പെട്ട ഒന്നാണ്. നമ്മുടെ പരിസരം വൃത്തിയാക്കാൻ മറ്റുള്ള പറമ്പിലേക്ക് നമ്മുടെ മാലിന്യം വലിച്ചെറിയുന്നത് നല്ല ശീലമല്ല. അത് നാം പരിസ്ഥിതിയ്ക്ക് ദോഷമുണ്ടാക്കാത്ത രീതിയിൽ സംസ്കരിക്കുകയാണ് ചെയ്യേണ്ടത്. ശുചിത്യമില്ലായ കൊണ്ട് നാം അഭിമുഖീകരിക്കുന്ന ഒരു പ്രശ്നം ആണ് പകർച്ചാവ്യാധികൾ . ഇന്ന് നാം നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് കൊറോണ എന്ന മഹാമാരി . അതിന്റെ ദൂഷ്യ വശങ്ങൾ നാം അനുഭവിച്ചു കൊണ്ടരിക്കുകയാണ്. പാൻഡമിക് വിഭാഗത്തിൽപ്പെട്ട ഈ മഹാമാരിയെ അമർച്ച ചെയ്യണമെങ്കിൽ നാം വ്യക്തിശുചിത്വവും സാമൂഹിക അകലവും പാലിക്കേണ്ടിയിരിക്കുന്നു. വ്യക്തിശുചിതം നാം പാലിച്ചില്ലെകിൽ നമ്മുടെ ഭൂമിയിലെ ജീവജാലങ്ങളെ നശിപ്പിക്കാൻ തക്ക ശക്തി അതിനുണ്ട് . ശുചിത്വത്തെ കുറിച്ച് പറയുമ്പോൾ നാം ഇത് എപ്പോഴും ഓർക്കേണ്ടത് ആവശ്യമാണ് . വ്യക്തികൾ ചെയ്യേണ്ടത് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, മാലിന്യം പരമാവധി കുറയ്ക്കുന്ന ജീവിതരീതി അവലംബിക്കുകവീട്ടിലെ മാലിന്യം വഴിയോരത്തേക്ക് വലിച്ചെറിയാതെ, ജൈവ മാലിന്യങ്ങൾ അവിടെ തന്നെ സംസ്കരിക്കുക, അജൈവ മാലിന്യങ്ങൾ യഥാസ്ഥാനങ്ങളിൽ നിക്ഷേപിക്കുക.വീട്ടിലെ അഴുക്ക് വെള്ളം ഓടയിലെക്ക് ഒഴുക്കാതെ അവിടെത്തന്നെ പരിപാലിക്കുക.ഫ്ലാറ്റുകളിൽ താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും അവരുണ്ടാക്കുന്ന മാലിന്യം സംസ്ക്കരിക്കുന്നതിനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുക.വ്യക്തികൾ, ഫ്ലാറ്റുകൾ, ആശുപത്രികൾ, അറവ്ശാലകൾ, കോഴി-പന്നി ഫാമുകൾ, വ്യവസായ ശാലകൾ മുതലായവ നടത്തുന്ന മലിനീകരണത്തിനെതിരെ പ്രതികരിക്കുക, പ്രവർത്തിക്കുക നല്ല നാളേക്കായി പ്രഖ്യാപനങ്ങളോ മുദ്രാവാക്യങ്ങളോ അല്ല നമുക്ക് വേണ്ടത്. നാളെയെങ്കിലും നമ്മുടെ വീടുകൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ, ഗ്രാമങ്ങൾ, ശുചിത്വമുള്ളവയാകണം. അതിന് ഓരോ വ്യക്തിക്കും ഉത്തരവാദിത്തമുണ്ട്. എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ ഒരു ശുചിത്വ സമൂഹമായി മാറാൻ നമുക്ക് കഴിയും. മലയാളിയുടെ സംസ്ക്കാരത്തിൻറെ മുഖമുദ്രയായ ശുചിത്വത്തെ വീണ്ടും നമുക്ക് ഉയർത്തികാണിക്കാൻ കഴിയും.

Krishnadev Unnithan
7 J സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം