സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/അക്ഷരവൃക്ഷം/രോഗ പ്രതിരോധ ശേഷി

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധ ശേഷി

ഭാരതത്തെ മാത്രമല്ല ഇപ്പോൾ ഈ ലോകത്തെമുഴുവൻ ഗ്രസിച്ചു കൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരിയുടെ പശ്ചാത്തലത്തി നാം എല്ലാവരുംആവർത്തിച്ചുകൊണ്ടിരിക്കുന്നതും ആവർത്തിക്കാൻ പോകുന്നതുമായ വിഷയമാണ് രോഗപ്രതിരോധശേഷി.

കോവിഡ് എന്നത് കൊറോണ വൈറസ് ഡിസീസ് എന്നത് ആണ്. അതിൽ നിന്നു തന്നെ വ്യക്തമാണ് വൈറസ് എന്ന സൂക്ഷ്മാണുക്കൾ ആണ് രോഗത്തിനു കാരണഭൂതർ എന്നു. ഇങ്ങനെ ഒരുപാട് സൂക്ഷ്മാണുക്കളു ണ്ട് നമുക്ക് ചുറ്റും. ഇവ ഉണ്ടാക്കുന്ന പല രോഗങ്ങളും നിത്യേന നമുക്ക് വന്നു പോകുന്നു മുണ്ട്. അതു നാമറി യുന്നില്ലെന്നു പറയു ന്നതിനേക്കാൾ ശരി നമ്മുടെ ശരീരത്തിലെ പോരാളികളായ പ്രതിരോധവ്യവസ്ഥനമ്മെ അറിയിക്കുന്നില്ല എന്നു പറയുന്നതാ ണ്. പ്രതിരോധവ്യവസ്ഥ രണ്ടു തരം ഉണ്ട്. ജന്മ സിദ്ധമായതും, നേടി എടുക്കുന്നതും. ഇതിൽ നേടി എടുക്കുന്ന പ്രതി രോധവ്യവസ്ഥയ്ക്കാണു ഈയൊരു സാഹചര്യത്തിൽ പ്രാധാന്യം കൊടുക്കേണ്ടത് എന്തെന്നാൽ അതിനു മാത്രമേ കൊറോണയെ പ്പോലുള്ളവയെ തുരത്താനാകൂ.

ശരീരത്തിന്റെ പ്രതിരോധശേഷി ക്കു നമ്മുടെ ഭക്ഷണശീലവുമായി അഭേദ്യമായ ബന്ധ മുണ്ടെന്നു നാം മനസിലാക്കേണ്ട തുണ്ട്.പണ്ട് കാലത്തു ജനങ്ങളെ രോഗങ്ങൾ ആക്രമി ച്ചിരുന്നില്ല. "മനുഷ്യ ശരീരത്തിന്റെ ഘട നയ്ക്കോ പ്രവർത്തനത്തിനോ മാറ്റമൊന്നും സംഭവിച്ചിട്ടില്ല മാറിയത് ജീവിത രീതിയാണ്. നാടൻ ഭക്ഷണങ്ങൾ മാറ്റി നിർത്തി ആധുനിക തയിലേക്ക് പായുന്നു. അതുപോലെ തന്നെ പണ്ടൊരു പനിയോ ജലദോഷമോ വന്നാൽ ആരും അതു ഗൗരവമായി കണ്ടിരുന്നില്ല. എന്നാൽ ഇന്നു എന്തിനും ആശുപത്രി തന്നെ യാണ് എല്ലാ വർക്കും ശരണം.

ഇവിടെയാണ് നാം നേരത്തെ പറഞ്ഞ നേടിയെടുക്കുന്ന പ്രതിരോധശേഷി യുടെ പ്രാധാന്യം. നമുക്ക് ഒരു രോഗമുണ്ടാ കുമ്പോൾ അവ നമ്മുടെ ശരീരത്തിൽ വിഷ വസ്തുക്കൾ നിർമിക്കുന്നു. അതിനു പ്രതിരോ ധമായി നമ്മുടെ ശരീരം ആന്റിബോഡികളെ നിർമിക്കുന്നു. അതു ജീവിതാവസാനം വരെയും ശരീരത്തിൽ നില നിൽക്കുന്നു.ഇതാണ് പിന്നീടുള്ള വൈറൽബാധയെ പ്രതിരോധി ക്കുന്നത്.എന്നാൽ ചെറിയ അസ്വസ്ഥതയ്ക്ക് പോലും മരുന്ന് കഴിക്കുമ്പോൾ ആന്റിബോഡി കളുടെ ഉത്പാ തനത്തെയാണ് തടസപ്പെടുത്തു ന്നത് .

ഇന്നു നാം ലോക ത്തിന്റെ വേദനകൾ കാണുകയാണ്, അതിന്റെ ഇരകളു മാണ്. അതിനെ നാം തുരത്തി വിജയിക്കുകയും ചെയ്യും. എന്നാലും ഇത്തരം ആക്രമണ ങ്ങൾ ഇനിയും പ്രതീക്ഷിക്കേണ്ടി യിരിക്കുന്നു എന്നതിൽ യാതൊരു സംശയവുമില്ല. അവിടെ നമുക്കോ രോർത്തർക്കും സമ്പത്തായുള്ള പ്രതിരോധശേഷി യാണ് നമുക്ക് രക്ഷകരായി എത്തുക. അതിനാൽ നല്ല ഭക്ഷണം കഴിച്ചു ശു ചിത്വ പൂർണമായി ജീവിച്ചു നല്ല പ്രതി രോധശേഷി കൈ വരിച്ചു. നമുക്ക് മുന്നേറാം, ആരോഗ്യപരമായി...

സാന്ദ്ര എസ് കൃഷ്ണൻ
5 D സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം