സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/അക്ഷരവൃക്ഷം/രോഗപ്രതിരോധം(ലേഖനം)

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

ഈ കൊറോണാ കാലത്ത് നാമെല്ലാം സാധാരണയായി കേൾക്കുന്ന ഒരു വാക്കാണ് പ്രതിരോധം. അപ്രതീക്ഷിതമായി ഈ മുഴുവൻ ലോകത്തെയും ഞെട്ടിച്ചു കടന്നുവന്ന ഒരു മഹാമാരി ആണ് കൊറോണ. കൊറോണ എന്നും കോവിഡ്19 എന്നും അറിയപ്പെടുന്ന ഈ വൈറസ് ലോകമെമ്പാടും കാട്ടുതീ പോലെ പടർന്നു കൊണ്ടിരിക്കുകയാണ്. ആ കാട്ടുതീ ക്ക് ഒരു ശമനം വരുത്താൻ "പ്രതിരോധം" തന്നെയാണ് പ്രധാനം. ചൈനയിലെ വുഹാനിലെ ഒരു ഇറച്ചി വെട്ടുകാരൻ ഇൽ നിന്നും പടർന്നുപിടിച്ച ഈ വൈറസ് ലോകമെമ്പാടുമുള്ള വർക്ക് ഒരു പേടിസ്വപ്നമാണ്. കൊറോണ എന്ന ഭൂതത്തെ ആട്ടിയോടിക്കാൻ വേണ്ടി നമ്മുടെ ഗവൺമെന്റ് രാപ്പകലില്ലാതെ പരിശ്രമിക്കുന്നുണ്ട്. അതുകൊണ്ട് ഗവൺമെന്റ് ഇനെ സഹായിക്കാൻ ലോക്ക് ഡൗണിൽ വീട്ടിലിരിക്കുന്ന നമുക്ക് ചെയ്യാൻ പറ്റുന്നത് ഒന്നേയുള്ളൂ "ഗവൺമെന്റിന്റെ എല്ലാ നിർദ്ദേശങ്ങളും പാലിക്കുക". അതായത് ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പ് ഉപയോഗിച്ച് 20 സെക്കൻഡ് നന്നായി കഴുകുക, വെളിയിൽ പോകുമ്പോൾ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, തുമ്മുമ്പോഴും ചുമക്കും പോഴും തൂവാല ഉപയോഗിക്കുക, പുറത്തു നിന്നും വിട്ടിൽ വരുമ്പോൾ സാനി റൈസർ ഉപയോഗിക്കുക എന്നിവയാണ്. ചുരുക്കത്തിൽ ശരിയായ മുൻകരുതൽ എടുത്താൽ കൊറോണ പകരില്ലെന്ന നമുക്ക് ഉറപ്പുവരുത്താം. പ്രളയത്തെ നമ്മൾ ഒറ്റക്കെട്ടായി നിന്ന് നേരിട്ടത് പോലെ ഈ കൊറോണ കാലത്തെയും നമുക്ക് നേരിടാം. ഈ അവസരത്തിൽ നാം നന്ദി പ്രകടിപ്പിക്കേണ്ടത് ആരോഗ്യ പ്രവർത്തകരോടും നിയമപാലകരോടും ആണ്. സ്വന്തം ജീവൻ പണയപ്പെടുത്തി കൊണ്ടാണ് അവർ പതിനായിരങ്ങളുടെ ജീവൻ രക്ഷിക്കാൻ പോകുന്നത്. അതുകൊണ്ട് പ്രതിരോധം തന്നെയാണ് പ്രതിവിധി.

Gopika.G.D
7 D സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം