കൊറോണ നൽകിയ തിരിച്ചറിവുകൾ
ഉപാധികളില്ലാതിന്നൊരു കൊറോണ
വന്നു നൽകിയൊരു സന്ദേശം,
ജീവിക്കുക നീ നല്ലവനായി
ഈ നിമിഷങ്ങളിൽ,
മരിക്കുവാനായ് ജനിച്ച മർത്യ,
മറന്നീടുന്നു നീ ഓരോ നിമിഷവും ജീവിക്കുവാൻ!!!
കടന്നു പൊം നിമിഷങ്ങൾ
നിനക്കു നൽകും സമ്മാനം!
ജീവിതമെന്തെന്നറിയിക്കുവാനായ്
വന്നീ ഭൂവിൽ കൊറോണയെന്നീ വൈറസ്!!!
തിരിച്ചറിവുകൾ നൽകുവാനായ്
ജീവിതമറിയാത്ത മർത്യ ജന്മങ്ങൾക്കായ്
ഉപാധികളില്ലാത്ത, മുൻവിധികളില്ലാത്ത
ജീവിതയാത്രയിൽ
സ്നേഹിക്കുക, സഹായിക്കുക,
മനുഷ്യനായ് ജീവിക്കുക മരണം വരെ!
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത
|