സെന്റ്.ജോർജ്ജ് എച്ച്.എസ് പുത്തൻപള്ളി/അക്ഷരവൃക്ഷം/ ഇനിയും എത്ര നാൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഇനിയും എത്ര നാൾ

സൂര്യരശ്മികൾ അമ്മുവിൻറെ മുഖത്തേക്ക് പതിച്ചു അമ്മു ചാടിയെഴുന്നേറ്റു. അവളുടെ കാതുകളിൽ ടിവിയുടെ ഒച്ച കേൾക്കാൻ തുടങ്ങി അവൾ പയ്യെ ചെവിയോർത്തു ന്യൂസ്., ആണ് അപ്പോഴേക്കും അവളുടെ ചേച്ചി ഓടിവന്നു അവൾ ആവേശത്തിൽ പറഞ്ഞു അമ്മു… നീ അറിഞ്ഞോ വല്ലതും ഇന്നുമുതൽ നമ്മുടെ രാജ്യത്താകെ “ലോക്ക് ഡൗൺ ” ആണ് അമ്മു ആശ്ചര്യത്തോടെ ചോദിച്ചു അതെന്താ ചേച്ചി..” എടീ കൊറോണ വൈറസ് അല്ലേ അതിനെതിരെ പ്രതിരോധിക്കാനാണ് "ലോക്ക് ഡൗൺ ” ഇനി നിൻറെ പരീക്ഷകൾ ഒന്നുമില്ല അതെല്ലാം മാറ്റി അമ്മു കട്ടിലിൽ നിന്നും ചാടി നൃത്തമാടാൻ തുടങ്ങി അവർ ഉറക്കെ വിളിച്ചു അച്ഛാ “ഒന്ന് മിണ്ടാതിരി പെണ്ണെ” അവളുടെ അമ്മ അവളെ ശകാരിച്ചു അവൾ അച്ഛൻറെ അടുക്കലേക്ക് ഓടി അച്ഛാ എനിക്ക് പരീക്ഷ ഇല്ല “അച്ഛനെ ജോലിക്ക് പോണോ “അച്ഛൻ പറഞ്ഞു” വേണ്ട മോളേ അച്ഛനും പോകേണ്ട” അമ്മു ആനന്ദത്തോടെ പറഞ്ഞു ഹായ് ഹായ് എന്തു രസം ആ ദിവസം മുഴുവനും അവൾ ആഹ്ലാദത്തോടെ ആർത്തുല്ലസിച്ചു പിറ്റേന്ന് രാവിലെ അമ്മു ഉത്സാഹത്തോടെ എഴുന്നേറ്റു അച്ഛൻറെ പുറത്ത് ആന കളിച്ചു, ചേച്ചിയോടൊപ്പം ചാടി കളിച്ചു, അമ്മയോടൊപ്പം പാടി കളിച്ചു. അവൾ ആ ദിവസം രാത്രി അത്താഴത്തിനു ഇരുന്നപ്പോൾ അവളുടെ അച്ഛൻ പയ്യെ അവളോട് പറഞ്ഞു മോളേ ഇത് കളിക്കാൻ മാത്രമുള്ള സമയമല്ല നമ്മുടെ ലോകത്താകെ പടർന്നു പിടിച്ചിരിക്കുന്ന ഈ കൊറോണ വൈറസ് എതിരെ പ്രാർത്ഥിക്കാൻ ഉള്ള സമയം ആണ് അതുകൊണ്ട് മോള് എല്ലാദിവസവും ദൈവത്തോട് ഈ വൈറസ് മാറ്റിത്തരാൻ പ്രാർത്ഥിക്കണം. അമ്മു കൗതുകത്തോടെ പറഞ്ഞു അച്ഛാ കൊറോണ വൈറസ്, അതൊക്കെ അവിടെ ഇരിക്കട്ടെ സന്തോഷിക്കാനുള്ള സമയമാണ് നമ്മൾ എല്ലാവരും ഒരുമിച്ച് എല്ലാ ദിവസവും... ഹായ് കൊറോണാ വൈറസിനെ ഭീകരത മനസ്സിലാക്കാൻ അവളുടെ ഹൃദയത്തിന് സാധിച്ചില്ല. തുടർ ദിവസങ്ങളിലും അവൾ ഉത്സാഹപൂർവ്വം നിദ്രയിൽ നിന്നെഴുന്നേറ്റു,ഇന്നെന്തു കളിക്കുമെന്ന് ചിന്തച്ചു. എല്ലാ ദിവസവും ഒരേ കളികളിൽ ഏർപ്പെട്ട അവൾക്ക് മടുപ്പു തോന്നി ഒരു ദിവസം രാവിലെ അവളുടെ കുഞ്ഞു പല്ലുകൾ തേക്കുന്നതിന് ഇടയിൽ അമ്മു ആവേശത്തോടെ അച്ഛനോട് പറഞ്ഞു അച്ഛാ ഞാൻ രാധയുടെ, കിച്ചുവിൻറെ വീട്ടിൽ കളിക്കാൻ പോകും ഈ ചേച്ചിയുടെ കൂടെ കളിച്ചു എനിക്ക് മടുത്തു അച്ഛൻ പറഞ്ഞു "അത് പറ്റില്ല മോളെ" അവൾ ദേഷ്യത്തോടെ ചോദിച്ചു "അതെന്താ എനിക്ക് പോണം പ്ലീസ്" അമ്മുവിൻറെ ചേച്ചി ഹാസ്യത്തോടെ പറഞ്ഞു "എടി മണ്ടി അതല്ലേ നിന്നോട് ഞാൻ പറഞ്ഞു ഇത് ലോക്ക് ഡൗൺ ആണെന്ന് നമ്മളൊക്കെ വീട്ടിൽ തന്നെ ഇരിക്കണം പുറത്തൊന്നും ഇറങ്ങാൻ പാടില്ല" അമ്മു പറഞ്ഞു "ഇത് എന്ത് കഷ്ടം, ശരിയായല്ലോ എൻറെ കൂട്ടുകാരൊക്കെ കണ്ടിട്ട് എത്ര നാളായി" അച്ഛൻ അമ്മുവിനോട് മെല്ലെ പറഞ്ഞു "മോളെ ഈ വൈറസ് മാറാൻ നീ പ്രാർത്ഥിക്കുക അപ്പോ ലോക്ക് ഡൗൺ മാറും അപ്പോൾ നിനക്ക് നിൻറെ എല്ലാ കൂട്ടുകാരെയും കാണാം" അന്നേ ദിവസം അവൾക്ക് ആകെ സങ്കടമായിരുന്നു ആകെ ഒരു മൂഡ് ഓഫ് അങ്ങനെ ദിവസങ്ങൾ കടന്നു പോയി അമ്മുവിൻറെ ബോറടി ഓരോ ദിവസം തോറും വർദ്ധിച്ചു വന്നു അങ്ങനെ ഒരു ദിവസം അവൾ രാത്രി മയങ്ങാൻ ആയി കിടന്നു അപ്പോൾ അമ്മു അച്ഛൻ പറഞ്ഞത് ഓർത്തു, ദൈവത്തോട് പ്രാർത്ഥിച്ചു "എൻറെ ദൈവമേ ഈ വൈറസ് ഒന്നു മാറ്റാമോ എനിക്ക് മതിയായി ഇങ്ങനെ വീട്ടിലിരുന്ന് എനിക്ക് എൻറെ കൂട്ടുകാരെ കാണാൻ കൊതിയാകുന്നു പ്ലീസ്" ഇങ്ങനെ പ്രാർത്ഥിച്ചു കൊണ്ട് അവൾ സങ്കടത്തോടെ ഓർത്തു "ഇനിയും എത്രനാൾ" ഇങ്ങനെ അവൾ പയ്യെ നിദ്രയിലാണ്ടു

സ്നേഹ പി.പി
10A സെന്റ്.ജോർജ്ജ് എച്ച്.എസ് പുത്തൻപള്ളി
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ