സെന്റ്.ജോർജ്ജ് എച്ച്.എസ് പുത്തൻപള്ളി/അക്ഷരവൃക്ഷം/എന്റെ കേരളം

എന്റെ കേരളം


നീലപ്പീലിച്ചിറകു വിരിച്ചു നിൽക്കുമീമണ്ണിൻ
കീഴിലെ കൊച്ചുനാടാണെന്റെ കേരളം
കേരവൃക്ഷച്ചോലതൻ കീഴിലെ
പച്ചപ്പുതപ്പു വിരിച്ച നാടെന്റെ കേരളം
എല്ലാരുമൊന്നായ് വാഴ്ത്തീപാടീടും
ദൈവത്തിൻ സ്വന്തനാടാണെന്റെ കേരളം
അമ്മ തൻ മടിത്തട്ടിൽ ഉണ്ണി പോൽ
എന്നുമീമണ്ണിൽ നാം സുരക്ഷിത‍ർ
പ്രളയക്കെടുതിയിൽ തളരാതെ
പതറാതെ വിജയക്കൊടി പാറിച്ചു
കണ്ണീർപ്പുഴതുഴ‍‍ഞ്ഞു കയറിയ
സുരഭില നാടാണെന്റെ കേരളം
 

അനിറ്റ് കെ.ജെ
പ്ളസ് ടു കൊമേഴ്സ് സെന്റ് ജോർജ് എച്ച്.എസ്.എസ് പുത്തൻപള്ളി
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത