സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പത്തനംതിട്ട ജില്ലയിൽ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും കുളനട പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നതുമായ സരസ്വതിക്ഷേത്രമാണിത്. ഉളനാട് പ്രദേശത്ത് ഒരു യു. പി സ്‌കൂൾ ഇല്ലാതെ ദൂരെപ്പോയി പഠിക്കേണ്ട സാഹചര്യം വന്നപ്പോൾ പ്രേദേശവാസിയായ ഒരു വ്യക്തി ശ്രീ. മണ്ണിൽ ചാക്കോ അവറുകൾ സ്വന്തമായി ഒരു സ്‌കൂൾ ആരംഭിച്ചു. 3 ഏക്കർ സ്ഥലത്ത് മനോഹോരമായ ഒരു കുന്നിൻ മുകളിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആദ്യ കാല മാനേജർ ശ്രീ. മണ്ണിൽ ചാക്കോ അവറുകൾ തന്നെയായിരുന്നു. 1978 ഏപ്രിൽ മാസം 15 ന് സ്ഥാപനം കാതോലിക്കറ്റ് & എം.ഡി. സ്‌കൂൾസ് കോർപറേറ്റ് മാനേജ്‌മെന്റിനോട് ലയിപ്പിച്ചു.

ഗതാഗത സൗകര്യം ആദ്യകാലങ്ങളിൽ കുറവായിരുന്നു. ഇപ്പോൾ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ഗതാഗത സൗകര്യം മെച്ചപ്പെട്ടു. 1956 ൽ ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ട കുളനട പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ സ്ഥിതി ചെയുന്നു.