സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ് ക്ലബ്ബ്

ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടുന്നതിന് കുട്ടികളെ സഹായിക്കുന്നതിനായി സ്കൂളിലെ ഇംഗ്ലീഷ് ക്ലബ് വളരെ കാര്യക്ഷമമായ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്നു.കളികളിലൂടെയും പാട്ടുകളിലൂടെയും ഇംഗ്ലീഷ് ഭാഷയോടുളള താല്പര്യം വർദ്ധിപ്പിക്കാൻ യു.പി തലത്തിൽ ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ നടക്കുന്നു.ഹൈസ്കൂൾ തലത്തിലെ കുട്ടികൾ കോവിഡ് കാലഘട്ടത്തിൽ വീടുകളിലിരുന്ന് ഡിജിറ്റൽ പോസ്റ്ററുകൾ, ഡോക്യുമെന്ററികൾ എന്നിവ തയ്യാറാക്കുകയും ചെയ്തു.

ഊർജ ക്ലബ്ബ്

ശാസ്ത്രലോകം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും വിദ്യാർത്ഥികളെ ബോധവത്കരിക്കാൻ സ്കൂൾ തലത്തിൽ പ്രവർത്തിക്കുന്ന ക്ലബ് ആണ് ഊർജ ക്ലബ്.പ്രധാനമായും ഊർജ പ്രതിസന്ധി ലഘൂകരിക്കനുള്ള മാർഗങ്ങൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആസൂത്രണം ചെയ്യുന്നു.പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കൺവീനർ ശ്രീമതി ഹെലൻ കബ്രാളിന്റെ പിന്തുണയോടെ വീടുകളിൽ ഊർജം പാഴാക്കാതിരിക്കാനുള്ള മാർഗങ്ങൾ കുട്ടികൾ കണ്ടെത്തുന്നു. ഗൃഹവൈദ്യത ഉപകരണങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്തുന്നു.