സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/അക്ഷരവൃക്ഷം/കൂരിരുൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൂരിരുൾ

കാലത്തിൻ പൊൻവെട്ടം ഇരുളിൽ
മറച്ചൊരു കൂരിരുൾഭീതി പടർന്നിടുന്നു...

എവിടെയും രോദന വേദനകൾ തിങ്ങി
മഹാമാരികൾ നൃത്തമാടിടുന്നു.

ജീവനു വേണ്ടി പിടഞ്ഞു കേഴുന്നോരു
മാനവരാശിയെ കാണുന്നു നാം.....

നിശ്ച്ചലം ജീവിതം നിശ്ച്ചലമീ ലോകം
ശൂന്യമാം വീഥികൾ എങ്ങുമെങ്ങും......

പലവ്യാധി പലജാതി കൈകൾ
കോർത്തീടുന്നു........
മരണത്തെ രഥമാക്കി നടന്നീടുവാൻ.

ചേതനയറ്റ ശരീരങ്ങൾ തിങ്ങി ചുവന്നു
തുടുക്കുന്നു ഭൂമിയെങ്ങും........

ഇത്രനാൾ നേടിയ സമ്പാദ്യമൊന്നുമേ
ഉപകരിച്ചില്ലയീ മർത്യനൊന്നും........

മറക്കുന്നു നാമിന്നും പൊരുൾ നിറഞ്ഞൊരാ
ജീവിത സത്യത്തെ മുൻപെന്നപോൽ.......

ഓർത്തീടുക നീ പറഞ്ഞീടുക എന്നും
ഈ..... ലോകൈക ജീവിതം ക്ഷണികമെന്ന്

ആര്യ കെ എസ്
7 A സെന്റ് ജോസഫ്‍‍സ് എച്ച് എസ് വരാപ്പുഴ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത