സെന്റ്.ജോസഫ്.എച്ച്.എസ്.ചാത്തേടം/അക്ഷരവൃക്ഷം/പുരസ്‌കാരം
പുരസ്‌കാരം
സായന്തന സൂര്യന്റെ ചെങ്കതിരുകൾ മുറ്റത്തേക്ക് വീണിരിക്കുന്നു. സീമന്തനി ജാലകപ്പാളിയിലൂടെ വെളിയിലേക്കു നോക്കി .അമ്മായിനിയും വന്നില്ലല്ലോ. അവൾ വേവലാതി പൂണ്ടു. അമ്മ ഒരിക്കലും ഇത്ര വൈകാറില്ല. അംഞ്ചുമണിയാകുമ്പോഴേക്കും ഇലക്കിറിൽ, പലഹാരതുണ്ടുമായി പാറിപ്പാറന്ന മുടി കൈകൊണ്ടു മാടിയൊതുക്കി, ധൃതിയിൽ പടികടന്നെത്തുന്ന അമ്മയെ ഓർത്തു അവൾ പടിക്കലേക്കു മിഴിത്തുമ്പുകൾ നീട്ടി. ഇല്ല അമ്മയെ കാണുന്നില്ല. അമ്മയോട് പറയാനുള്ള സന്തോഷ വാർത്ത മനസ്സിൽ ചിറകിട്ടടിക്കുകയാണ്.'അമ്മ ഒന്നിങ്ങെത്തിയിട്ടു വേണം അതിനെയൊന്നു പറത്തി വിടാൻ.പറയുമ്പോൾ അമ്മയുടെ മുഖഭാവമെന്തായിരിക്കും? സീമന്തനി സങ്കൽപിച്ചു നോക്കി .തന്നെ വാരിപ്പുണ്ണർന്നു മൂർധാവിൽ ചുംബിക്കുമോ,അതോ സന്തോഷത്തിരത്തള്ളൽ അടക്കാനാകാതെഎങ്ങിക്കരയുമോ ? ചിന്തയിൽ മുഴുകി നിൽക്കേ ദൂരെ അമ്മയുടെ തലവെട്ടം കണ്ടു . വിയർപ്പിൽ കുതിർന്ന കഴുത്തും മുഖവും പിഞ്ഞിയ സാരിതൂമ്പു കൊണ്ടൊപ്പി ,കീറിയ സഞ്ചിയുമായി പടികടക്കുന അമ്മയുടെ മിഴികൾ വേവലാതിയോടെ ഓമനയുടെ മുഖതാരിൽ ഒന്നുടക്കി ഉത്കണ്ഠയും ആനന്ദവും സമ്മേളിക്കുന്ന ആ മുഖകമലം കണ്ടു നെഞ്ചിൽ വാത്സല്യവും തിരതല്ലി.അവളുടെ പാറിയ ചുരുൾമുടിയിൽ വിരലോടിച്ചു 'അമ്മ ആരാഞ്ഞു."എന്തോ ഇന്ന് മോൾക്കിത്ര സന്തോഷം?"അവൾ അമ്മയുടെ കവിളിൽ ഒരുമ്മ നൽകി ക്കൊണ്ടു പറഞ്ഞു ."അമ്മക്കറിയോ സ്കൂളിൽ എല്ലാറ്റിനും എപ്ലസ് എനിക്കു മാത്രമേയുള്ളത്രെ.സരസ്വതി ടീച്ചറാ പറഞ്ഞേ . എനിക്ക് സ്കൂളിൽ സ്വികരണം ഒരുക്കുന്നുണ്ട്ത്രേ. അമ്മേം വരണം ട്ടോ. അമ്മയുടെ മങ്ങിയ കണ്ണുകളിൽ പ്രകാശം തിരി നീട്ടി ചുണ്ടിൽ പുഞ്ചിരിപ്പൂക്കൾ വിടർന്നു. സഞ്ചി താഴെ വച്ച് അവർ മകളെ മാറോടണച്ചു സന്തോഷാശ്രുക്കൾ മേലെയൊപ്പി അവർ വിതുമ്പി. "ന്റെ മോളുടെച്ഛന് ഇത് ഒന്നും കാണാനുള്ള ഭാഗ്യമുണ്ടായില്ലല്ലോ "സീമന്തിനി അമ്മയെ ഇറുകെ പുണർന്നു. കരേണ്ട അമ്മക്ക് ഞാനില്ലേ“? മൺമറഞ്ഞ പിതാവിന്റെ നിശ്വാസം പോലെ ഒരിളം തെന്നൽ അവരെ തഴുകി കടന്നു പോയി.ഒരിളം തെന്നൽ അവരെ തഴുകി കടന്നു പോയി.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |