കുട്ടികളിൽ ഒളിഞ്ഞ കിടക്കൂന്ന ശാസ്ത്രാഭിരു ചികളെ കണ്ടെത്തി പരിക്ഷണങ്ങളിലൂടെ നിരീക്ഷണ നിഗമന നിപുണി വളർത്താൻ കൂട്ടികളെ പ്രാപ്തരാക്കുന്നു. ശാസ്ത്ര ഗ്രന്ഥങ്ങളം, ശാസ്ത്രജ്ഞൻമാരുടെ ജീവചരിത്രങ്ങൾ , ശാസ്ത്രലേഖനങ്ങൾ എന്നിവ വായിക്കുന്നതി ലൂടെ ശാസ്ത്രജ്ഞൻമാരുടെ കണ്ടുപിടുത്തങ്ങൾ മനസിലാക്കാനും അവരോട് മതിപ്പും സേ നഹവും തോന്നാനും കാരണമാകുന്നു.ശാസ്ത്രലോകത്തേക്ക് എന്തെങ്കിലും സംഭാവനകൾ നൽകാൻ തങ്ങളുടെ പ്രവർത്തനങ്ങളും ജീവിതവും വഴി സാധിക്കുമെന്ന ആത്മവിശ്വാസം കുട്ടികളിൽ സംജാതമാക്കാൻ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു ' കൂടാതെ പല തലങ്ങളിലായി നടത്തുന്ന മത്സരങ്ങളിൽ ഭയമില്ലാതെ പങ്കെടുക്കാനും വിജയികളാകാനും കുട്ടികൾക്ക് സാധിക്കൂന്നുണ്ട് സർവ്വേ നടത്തി പ്രോജക്ടുകൾ അവതരിപ്പിക്കുന്നതു വഴി പലപ്രശ്നങ്ങൾക്കും പരിഹാരങ്ങൾ നിർദ്ദേശിക്കാനും സയൻസ് ക്ലബ്ബ് അംഗങ്ങൾക്ക് സാധിക്കുന്നു '