സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. പിറവം/സ്കൗട്ട്&ഗൈഡ്സ്
-
സ്കൗട്ട്
-
ഗൈഡ്സ്
64th MVPSG SCOUT GROUP
🌹🌹🌹🌹🌹🌹
2008 ജൂൺ മാസത്തിൽ മൂവാറ്റുപുഴ വിദ്യാഭ്യാസജില്ലയുടെ കീഴിലുള്ള 64th scout ഗ്രൂപ്പ് പിറവം സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ പ്രവർത്തനം ആരംഭിച്ചു. സ്കൗട്ട് മാസ്റ്റേഴ്സ് അഡ്വാൻസ്ഡ് കോഴ്സ് പൂർത്തിയാക്കിയ ശ്രീമതി ജിജോ വർഗീസിന്റെ കീഴിലാണ് സ്കൗട്ട് പ്രസ്ഥാനം ഈ സ്കൂളിൽ പ്രവർത്തിക്കുന്നത്. രണ്ട് ബാച്ചുകളിലായി പരീക്ഷ എഴുതിയ 17കുട്ടികളും രാജ്യപുരസ്കാർ ടെസ്റ്റ് പാസായി ഗ്രേസ് മാർക്കിന് അർഹത നേടി. പ്രവർത്തനങ്ങൾ 2020മാർച്ചിൽ ലോകം മുഴുവൻ വ്യാപിച്ച കൊറോണ എന്നമഹാവ്യാധി യുടെ മുന്നിൽ മനുഷ്യ വംശം മുഴുവൻ പകച്ചു നിന്നപ്പോൾ തങ്ങളുടെ പ്രവർത്തന മികവുകൊണ്ട് ഈ സ്കൂളിലെ സ്കൗട്ട് പ്രസ്ഥാനം നാടിനും വിദ്യാർഥികൾക്കും ഒരു മാതൃക ആയി. ലോക്ഡൌൺ കാലഘട്ടത്തിൽ വീട്ടിലിരുന്നു കൊണ്ട് ചെയ്യാൻ പറ്റുന്ന വിധത്തിലുള്ള ടാസ്‍കുകൾ സ്കൗട്ട് മാസ്റ്റർ കുട്ടികൾക്ക് നൽകുകയും അവർ അത് ഏറ്റവും ഭംഗിയായും വിജയകരമായും പൂർത്തിയാക്കുകയും ചെയ്തു. ഓരോ കുട്ടിയും 50 മാസ്കുകൾ നിർമിച്ചു നൽകികൊണ്ട് കൊറോണ പ്രതിരോധപ്രവർത്തനങ്ങളിൽ തങ്ങളുടെ പ്രതിബദ്ധതതെളിയിച്ചു. മൈക്രോഗ്രീൻ കൃഷി രീതിയിലൂടെയും, അല്ലാതെയും വീട്ടിലേക്കാവശ്യമായ ധാരാളം പച്ചക്കറികൾ വിളയിച്ചെടുത്തു. ഹാൻഡ് വാഷ്, സാനിറ്റയ്സർ, എന്നിവയുടെ നിർമാണം, പഴയ ബുക്കുകളിലെ ബാക്കി വന്ന പേപ്പറുകൾ കൊണ്ട് പുതിയ ബുക്കുകൾ നിർമിക്കുക, ഗ്രോ ബാഗ്, തുണി സഞ്ചി, തുടങ്ങി 30ദിവസങ്ങളിലായി 30പ്രവർത്തനങ്ങൾ പൂർത്തിയാക്കി. സ്കൂൾ തുറന്നതിന് ശേഷവും തുടർ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. 2022ൽ പത്താം ക്ലാസ്സ് പാസാവുന്ന 14 കുട്ടികൾ രാജ്യപുരസ്കാർ പരീക്ഷ എഴുതി റിസൾട്ടിനായി കാത്തിരിക്കുന്നു.... |