സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. പിറവം/അക്ഷരവൃക്ഷം/കൊറോണ ഭൂതവും അമ്മുവും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ഭൂതവും അമ്മുവും      

ഒരിടത്ത് ഒരു രാജ്യത്ത് പെട്ടന്നൊരു ഭൂതം പിടിപെട്ടു. ശാസ്‍ത്രജ്ഞർ അതിന് കൊറോണ എന്ന് പേരിട്ടു. ഈ ഭൂതം പിടിപെടുന്നവർക്ക് ശക്തമായ പനിയും ജലദോഷവും കാണപെട്ടു. ഒടുവിൽ രോഗികൾ കിടപ്പിലാകും. ഇതു കണ്ട കൊറോണ ഭൂതം വളരെയധികം സന്തോഷിച്ചു. ഒരിക്കൽ അവന് കുറേ പേരെക്കൂടി രോഗാവസ്ഥയിലാക്കണമെന്ന് ഒരാഗ്രഹം തോന്നി. അവനങ്ങനെ അനേകരെ തന്റെ സൂത്രക്കെണിയിൽ വീഴ്ത്തി . രാജ്യം ഭീതിയുടെ മുൾമുനയിലായി. അനേകം നടപടികളെടുത്തു. ചിലതൊക്കെ ശരിയായി. എങ്കിലും വിട്ടു മാറാത്ത ഈ ഭൂതത്തെ രാജ്യമുടനീളം പേടിച്ചു. ലോകം മുഴുവൻ രോഗം വിതറാനിറങ്ങിയ ഒരു ഭയങ്കരനായിരുന്നു അവൻ. അവന്റെ പടയോട്ടം തുടങ്ങിയതോടെ അനേകർ രോഗം വന്ന് കിടപ്പിലായി. ആയിരങ്ങൾ മരണമടഞ്ഞു. ആളുകളിൽ ഭയം അതിവേഗം പിടിപെട്ടു. അതിനാൽ രാജ്യത്തെ സ്കൂളുകൾ മുതൽ സർക്കാർ ഓഫീസുകൾ വരെ താഴിട്ടു. അമ്പലങ്ങളും, പള്ളികളും, മോസ്കുകളും അടച്ചു. ഗതാഗതം വരെ നിർത്തി. ഇതെല്ലാം കണ്ടതോടെ അവന് സന്തോഷമായി. ചുറ്റിത്തിരിഞ്ഞ് കൊറോണ ഭൂതം എത്തിയത് അമ്മുവിന്റെ വീട്ടിലാണ് എപ്പോഴും കുളിച്ച് വൃത്തിയായി നടക്കുന്ന അമ്മുവിനേയും കുടുംബത്തേയും കണ്ട അവന് അവരെയൊന്ന് കുടുക്കിലാക്കണമെന്ന് തോന്നി. അപ്പോഴാണ് അമ്മു മാസ്ക് ധരിച്ച് വീടിനുള്ളിലേക്ക് പോകുന്നത് കണ്ടത്. അകത്ത് തിണ്ണയിൽ അമ്മുവിന്റെ അച്ചൻ വെള്ളവും സോപ്പും വച്ചിരിക്കുന്നു. അവൾ കൈ കഴുകി അകത്ത് കയറിപ്പോയി. അമ്മു മാത്രമല്ല വീട്ടിലുള്ള എല്ലാവരും വൃത്തിയായി ഇരിക്കുന്നതുകണ്ട അവന് തനിക്കിവരെ തന്റെ കെണിയിൽ പെടുത്താൻ പറ്റില്ലെന്ന് മനസ്സിലായി അവൻ തല താഴ്ത്തി വീടുവിട്ടിറങ്ങി. ഇങ്ങനെ അമ്മു നമുക്കൊരു മാതൃകയാകുയാണ്.

ആൻമേരി ജിജോ
8 ബി സെന്റ് ജോസഫ്‍സ് എച്ച് എസ് പിറവം
പിറവം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ