Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന ഇടിമുഴക്കം
കൊറോണ എന്ന ഇടിമുഴക്കം
"മീനുകുട്ടിയെ ഇങ് വാ.." അമ്മ വിളിച്ചു. "ഓ.. എന്താ അമ്മേ.."അവൾ ചോദിച്ചു. "മോളെ നീ ആ കടയിൽ പോകാൻ വേണ്ടി മിച്ചുകുട്ടനെ വിളിച്ചു കൊണ്ട് വരൂ."അമ്മേ അവൻ എവിടെ പോയി." "അവൻ അപ്പുറത്തെ വീട്ടിൽ ക്യാരമ്സ് കളിക്കാൻ പോയി." "ക്യാരമ്സ് കളിക്കാനോ! ഈ ലോക്ഡൗൺ കാലത്തോ!" "എന്ത് ചെയ്യാനാ മോളെ നീ കണ്ടിട്ടുളളതല്ലേ അവന്റെ വാശി. പോകണ്ട എന്ന് പറഞ്ഞതിന് അവൻ ഈ ചില്ല് ഗ്ലാസ് പൊട്ടിച്ചു കളഞ്ഞു. അവൻ ഈയിടയായിട്ട് മഹാവികൃതിക്കാരനായിവരുകയാ".അമ്മ സങ്കത്തോടെ പറഞ്ഞു. അവൾക്ക് സങ്കടമായി "അവൻ ഇങോട്ട് വരട്ടേ..നമുക്ക് ശരിയാക്കിയെടുക്കാം."
അവൾ സമാധാനിപ്പിച്ചു.17-വയസ്സുക്കാരിയാണ് മീനുകുട്ടി. അവളുടെ അനിയൻ 10 വയസ്സും. പ്രായത്തിന്റെ പക്വതയും ഉത്തരവാദിത്ത ബോധവും അവളിൽ കാണാം. മീനുകുട്ടി പുറകു വശത്തെ കതകിൽ കൂടി പുറത്തേക്കിറങി."മിച്ചൂ ഓടി വാ..അമ്മ വിളിക്കുന്നു" മീനൂ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു." എന്താ കാര്യം" അവൻ ചോദിച്ചു. "കുറച്ചു സാധനം മേടിക്കാൻ കടയിൽ പോകാൻ വേണ്ടി". "ആ... "അവൻ മടിച്ചു കൊണ്ട് പറഞ്ഞു. "നിൽക്ക്"!അവൾ എന്തോ ഓർത്തു കൊണ്ട് പറഞ്ഞു. "നിന്നോട് ഞാൻ എത്ര വെട്ടം പറഞ്ഞിട്ടുണ്ട് പുറത്തുപോകരുതെന്ന്. പുറത്തു പോകുമ്പോൾ മാസ്കും സാനിറ്റൈസറും തീർച്ചയായും ഉപയോഗിക്കണമെന്നും പറഞ്ഞിട്ടുണ്ട് ലോക്ഡൗൺ. ഇത് ഒന്നും കേൾക്കാതെ പോയി കഴിഞ്ഞാൽ പോലീസ് പിടിക്കും. നിന്നെയും പൊക്കികൊണ്ട് പോകും.നീ എല്ലാം മനസ്സിലാക്കി പ്രവർത്തിക്കണം കൊറോണ എന്ന മാരകമായ ഇടിമുഴക്കത്തെ കുറിച്ച് നീ ബോധവാനാകണം.നീ ഒരാൾ മതി ഈ വൈറസിന് താങാകാൻ.കുട്ടാ നിന്നെ ഞാൻ ശാസിക്കുവല്ല.പക്ഷേ നീ ചെയ്യേണ്ട കടമ നീ ചെയ്താൽ നിനക്ക് നന്മ വന്നു ചേരും". ഇതെല്ലാം കേട്ടപ്പോ കുട്ടന് പേടി തോന്നി. "കുട്ടാ..നിന്നെ പേടിപ്പിക്കാൻ പറഞ്ഞതല്ല ജാഗ്രത ഉളളവനാക്കിയതാണ്. സമയം ഒരുപാടായി നീ പോയി സാധനം വാങ്ങിച്ചിട്ടു വാ". "അയ്യോ ചേച്ചി ഞാൻ സാനിറ്റൈസർ
തേക്കാൻ മറന്നു. ചേച്ചി അത് വേഗം ഇങോട്ട് എടുക്കൂ". അവൻ അവേശത്തോടെ പറഞ്ഞു. ചേച്ചിക്ക് വളരെ സന്തോഷമായി. അവൾ കുട്ടനെ തലോടി. അവനെ പ്രശംസിച്ചു. നീയാണ് യഥാർത്ഥ പൗരൻ എന്ന്പറഞ്ഞു അവനെ ചുംബിച്ചു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കഥ
|