2024 വർഷത്തിലെ മികച്ച പഞ്ചായത്തായി എളവള്ളി തിരഞ്ഞെടുത്തു.

 
എളവള്ളി ഗ്രാമപഞ്ചായത്ത്

മികവാർന്ന പ്രവർത്തനങ്ങളിലൂടെ ഒരു ഗ്രാമപഞ്ചായത്തിനെ സംസ്ഥാനത്തെ മികച്ച പഞ്ചായത്താക്കി മാറ്റിയ വികസന ശിൽപിയാണ് എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സ്. എണ്ണിയാലൊടുങ്ങാത്ത വികസന പ്രവർത്തനങ്ങളിലൂടെ 2020 - 21 വർഷത്തെ സംസ്ഥാനത്തെ മികച്ച ഗ്രാമ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി രണ്ടാം സ്ഥാനവും 2021-2022, 2022- 2023, 2023 - 2024വർഷങ്ങളിൽ ജില്ലയിലെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി ഒന്നാം സ്ഥാനവും നേടിയത് ഇതിന്റെ ഉദാഹരണങ്ങളാണ്. എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റാകുന്നതിന് മുൻപേ അദ്ദേഹത്തിന്റെ വികസന കാഴ്ച്ചപ്പാട് നാം കണ്ടറിഞ്ഞതാണ്. എം. പി.സിദ്ധാർഥൻ മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരിക്കെയാണ് സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി ഒന്നാം സ്ഥാനം ലഭിച്ചത്. ഈ നേട്ടത്തിന് പിന്നിലും ആ ഭരണ സമിതിയിൽ അംഗമായിരുന്ന ജിയോഫോക്സിൻ്റെ കയ്യൊപ്പുണ്ട്. ചിറ്റാട്ടുകര സഹകരണ ബാങ്ക് പ്രസിഡണ്ടായി ചുമതലയേറ്റ് ബാങ്കിനെ ജനങ്ങൾക്ക് കൂടുതൽ സ്വീകാര്യമാക്കി.പിന്നീട് എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റാകാൻ അവസരം ലഭിച്ചപ്പോൾ അദ്ദേഹം തന്റെ കഴിവുകളെ ഒന്നുകൂടി തേച്ച് മിനുക്കി. എളവള്ളി ഗ്രാമപഞ്ചായത്തിലെ അദ്ദേഹത്തിന്റെ ഭരണകാലം എടുത്ത് നോക്കിയാൽ സംസ്ഥാനത്തെ മറ്റ് ജനപ്രതിനിധികൾക്ക് അസൂയ ഉളവാക്കും വിധമുള്ള വികസന പ്രവർത്തനങ്ങൾക്കാണ് നേതൃത്വം നൽകിയത്. ഭൂ രഹിത -ഭവനരഹിതർക്ക് ലൈഫ് ഭവന സമുച്ചയം നിർമിക്കുന്നതിന് 2.26 ഏക്കർ സ്ഥലം പഞ്ചായത്ത് സ്വന്തമാക്കി. കാൽനട പോലും ദുസഹമായിരുന്ന പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലേക്ക് തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തി 32 കോൺക്രീറ്റ് റോഡുകൾ പൂർത്തിയാക്കി. 40 പുതിയ കോൺക്രീറ്റ് റോഡുകളാണ് ഇനി നിർമ്മിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. എം.എൽ.എ.ഫണ്ടും മറ്റ് സർക്കാർ ഫണ്ടുകളും ലഭ്യമാക്കി മറ്റം - ചേലൂർ -വാക റോഡും പാവറട്ടി - ചിറ്റാട്ടുകര റോഡും ബി. എം.ബി.സി. നിലവാരത്തിൽ പൂർത്തിയാക്കി. താമരപ്പിള്ളി - ചൊവ്വല്ലൂർ പടി റോഡിന്റെ നിർമാണം നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 8 കോടി രൂപ വകയിരുത്തി പുരോഗമിക്കുന്നു. സംസ്ഥാനത്ത് ആദ്യമായി ഡയപ്പർ സംസ്കരണ കേന്ദ്രം സ്ഥാപിച്ചത് വലിയ നേട്ടമായി. തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രിയുടെ മുക്തകണ്ഠ പ്രശംസ നേടിയ ഈ പദ്ധതി സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും എളവള്ളി മോഡൽ എന്ന പേരിൽ നടപ്പാക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം പഞ്ചായത്തിന് ലഭിച്ച വലിയ അംഗീകാരമാണ്. ആധുനിക സൗകര്യങ്ങളോടെ ഭിന്നശേഷി വിദ്യാർഥികൾക്കായി നീഹാരം ബഡ്‌സ് സ്കൂ‌ൾ തുറന്നതോടെ പഞ്ചായത്തിൻ്റെ സ്വ‌പ്നമാണ് പൂവണിഞ്ഞത്. ഗ്രാമപഞ്ചായത്തിനെ ടൂറിസം ഡെസ്റ്റിനേഷന്റെ ഭാഗമാക്കുന്നതിന്റെ ഭാഗമായി മണച്ചാലിൽ ചിൽഡ്രൻസ് പാർക്ക് ആൻഡ്കയാക്കിങ് അധിവേഗം പൂർത്തീകരിച്ച് വരികയാണ്. ഗ്രാമപഞ്ചായത്തിലെ ശുദ്ധജല ക്ഷാമം ശാശ്വതമായി പരിഹരിക്കുന്നതിന്റെ ഭാഗമായി മണച്ചാലിൽ 64 ഏക്കറിൽ കൃത്രിമ തടാകം നിർമ്മിക്കുന്നതിൻ്റെ രേഖകളെല്ലാം പൂർത്തിയായി വരുന്നു. കൂടാതെ ജൽ ജീവൻ മിഷനിൽ നിന്ന് 45 കോടി രൂപ ചെലവ് ചെയ്് തിരുവില്വാമല ബൾക്ക് വാട്ടർ പദ്ധതിയ്ക്ക് അംഗീകാരം ലഭ്യമാക്കി ടെണ്ടർ നടപടി സ്വീകരിച്ചു.ഗ്രാമീണജനങ്ങളുടെ ഗതാഗത സൗകര്യം വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി കെ. എസ്.ആർ.ടി.സി.യുമായി സഹകരിച്ച് നടപ്പിലാക്കിയ ഗ്രാമവണ്ടി ജനങ്ങൾക്ക് ഏറെ ആശ്വാസം പകർന്നു. ഇ-മുറ്റം പദ്ധതിയിലൂടെ ഡിജിറ്റൽ സാക്ഷരത നേടുന്ന ജില്ലയിലെ ആദ്യ പഞ്ചായത്തായി എളവള്ളി മാറി. കാക്കശേരിയിലെ ഇന്ദ്രാം ചിറ നവീകണത്തിലൂടെ ജല സംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള കേന്ദ്ര സർക്കാരിന്റെ മികച്ച അമൃത് സരോവർ അംഗീകാരവും പഞ്ചായത്ത് നേടി. ആയുർവേദ ഡിസ്പെൻസറിയെ കേന്ദ്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കി. ജില്ലയിൽ രണ്ടാമത്തെ ആയുർവേദ സബ്ബ് സെൻ്റർ ചിറ്റാട്ടുകരയിൽ സ്ഥാപിച്ചു. ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രം നവീകരണത്തിനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കി നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. 25 അങ്കണവാടികൾ കെട്ടിടങ്ങൾ പൂർത്തികരിച്ചു. അതിൽ അഞ്ച് സ്മാർട്ട് അങ്കണവാടികൾ നിർമ്മിച്ചു. വാക പുഴ, കോലാരി തോട്, കൊച്ചിൻ ഫ്രോണ്ടിയർ തോട് എന്നിവിടങ്ങളിലെ തടസങ്ങൾ ഒഴിവാക്കി ഒഴുക്ക് സുഗമമക്കി. പൂവ്വത്തൂർ ബസ് സ്റ്റാൻഡ് പൂർണ്ണമായി കോൺക്രീറ്റിങ്ങ് നടത്തി.ഗ്രാമപഞ്ചായത്ത് അതിർത്തികളിൽ സി.സി.ടി.വി. സ്ഥാപിച്ചു. റോഡരികിലെ പൊന്തക്കാടുകൾ വെട്ടി മാറ്റുന്നതിന് സംസ്ഥാന കോർഡിനേഷൻ കമ്മിറ്റിയിൽ നിന്ന് പ്രത്യേക അനുമതി വാങ്ങി പദ്ധതി നടപ്പിലാക്കി. പോത്തൻകുന്നിൽ 2025 മാർച്ചിൽ പൂർത്തീകരിക്കാനിരിക്കുന്ന ഹെലിപ്പാടാണ് അടുത്ത സ്വപ്‌ന പദ്ധതി. ഇനിയും ഏറെ വികസന കാര്യങ്ങൾ എഴുതാനുണ്ടെങ്കിലും സ്ഥല പരിമിതി മൂലം ചുരുക്കുകയാണ്. നല്ല ജനകീയ ആശയങ്ങൾ കണ്ടെത്തുകയും മികച്ച ആസൂത്രണത്തിലൂടെ വികസന പദ്ധതി യാഥാർഥ്യമാക്കാനുള്ള കഠിന പ്രവർത്തനങ്ങളുമാണ് ജിയോ ഫോക്സ്‌സിനെ മറ്റ് ജനപ്രതിനിധികളിൽ നിന്ന് വ്യത്യസ്‌തനാക്കുന്നത്. ഓരോ പദ്ധതിയ്ക്കു വേണ്ടിയും ദിവസങ്ങളോളും ഗൃഹപാഠം ചെയ്യും. ഗ്രാമ പഞ്ചായത്ത് ഓഫീസിൽ കാലത്ത് 9 മണി മുതൽ രാത്രി 8 മണി വരെ പ്രവർത്തിക്കും. സർക്കാർ, സർക്കാരിതര ഏജൻസികളിൽ നിന്ന് വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുന്നതിൽ കുശാഗ്ര ബുദ്ധിയാണ് ഈ ഭരണാധികാരിക്കുള്ളത്.പദ്ധതികൾ പൂർത്തീകരിക്കുന്നതു വരെ നിരന്തരം നടത്തുന്ന തുടർ പ്രവർത്തനങ്ങളും എടുത്ത് പറയേണ്ടതാണ്. പോളി ടെക്‌നിക് ബിരുദ ധാരിയുടെ എൻജിനീയറിങ്ങ് വൈഭവവും അധ്യാപനത്തിലൂടെ നേടിയ പരിചയ സമ്പത്തും അദേഹത്തിന്റെറെ എല്ലാ പരിപാടികളിലും നിഴലിച്ച് കാണാം. ഈ അംഗീകാരങ്ങൾ പൊതുപ്രവർത്തന രംഗത്ത് ഇനിയും ഏറെ മുന്നേറാൻ അദ്ദേഹത്തിന് പ്രചോദനമാകട്ടെ എന്ന് നമുക്ക് ആശംസിക്കാം ...

 
ചെറു ഗുരുവായൂർ അമ്പലം

ആരാധനാലയങ്ങൾ

ചെറു ഗുരുവായൂർ അമ്പലം.

 
ജലനിധി

പൊതുസ്ഥാപനങ്ങൾ

ജലനിധി പൂവത്തൂർ പ്രദേശത്ത് ഉള്ള ജനങ്ങൾക്ക് ശുദ്ധമായ കുടിവെളളം വിതരണം  ചെയ്യുന്ന പദ്ധതി.

പൂവത്തൂർ

.നെൽപാടങ്ങളാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു കൊച്ചുഗ്രാമമായിരുന്നു പുരാതന പാങ്ങ് ആധുനികതയുടെ വ്യതിരിക്തഭാവമായി ഇന്നത്തെ പൂവ്വത്തൂരായി മാറി .ഇവിടത്തെ ജനങ്ങൾ കർഷകരും, കച്ചവടക്കാരുമായിരുന്നു.