സെന്റ് ജോസഫ്‌സ് എച്ച്. എസ്സ്. കരുവന്നൂർ/ആർട്‌സ് ക്ലബ്ബ്
ആർട്സ് ക്ലബ്ബ്:
ആർട്സ് ക്ലബ്ബ് കോഡിനേറ്റർമാരായ സിസ്റ്റർ പ്രദീപ, സിസ്റ്റർ ഹിത മരിയ എന്നിവരുടെ നേതൃത്വത്തിൽ ക്ലബ്ബ് രൂപീകരിച്ചു. അവരുടെ നേതൃത്വത്തിൽ ഈ കൊല്ലത്തെ സ്കൂൾ യുവജനോത്സവം എന്ന് നടത്താമെന്നും അതിനായി എന്തൊക്കെ മുന്നൊരുക്ക പരിപാടികൾ ആസൂത്രണം ചെയ്യാമെന്നും ചർച്ചയുണ്ടായിരുന്നു. ഇതിനുവേണ്ടി ജൂൺ 30 ന് മുൻപ് ക്ലാസ് അടിസ്ഥാനത്തിൽ യൂത്ത് ഫെസ്റ്റിവൽ നടത്താനും അതിൽനിന്നും കുട്ടികളെ തിരഞ്ഞെടുക്കാനും നിർദ്ദേശിച്ചു. ഓഗസ്റ്റ് 14,16,17 തീയതികളിൽ ആയിട്ടാണ് സ്കൂൾ യുവജനോത്സവം ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടത്. ഇവരുടെ നേതൃത്വത്തിൽ 2 'പ്രമോ' വീഡിയോകൾ യൂത്ത് ഫെസ്റ്റിവലിന് മുന്നോടിയായി ഇറക്കുകയും ചെയ്തു. യൂത്ത് ഫെസ്റ്റിവലിന് സമ്മാനാർഹ രായ കുട്ടികൾക്ക് ഓഗസ്റ്റ് 24 ന് തീയതി സമ്മാനദാനം നടത്തി. ഉപജില്ല മത്സരങ്ങൾക്കായി ഉള്ള പരിശീലനം ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.