സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/ഓണാഘോഷം
മലയാള കരയിലും മലയാളി മനസിലും ആഹ്ലാദാരവം ഉയരേണ്ട ദിനങ്ങളാണ് ഓണ ദിനങ്ങൾ. എന്നാൽ കോവിസ് മഹാമാരി എന്ന അസാധാരണ സാഹചര്യത്തിലും കല്ലോടി ഹൈസ്ക്കൂൾ വീടകങ്ങളിലായി കൊണ്ട് ഓണം ആഘോഷിച്ചു ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും ഈ ഓണക്കാലം പുതു വർഷത്തിലേക്കുള്ള ഒരു കാൽവയ്പു കൂടിയാണ്. ഒപ്പം നല്ല നാളേക്ക് വേണ്ടിയുള്ള ഒരു മുന്നൊരുക്കം കൂടിയാവട്ടെ .ഈ ഓണക്കാലം വിവിധ ആഘോഷങ്ങളോടെ ഈ ഓണാക്കാലം സജീവമാക്കാൻ ശ്രമിച്ച ഏവർക്കും ഹൃദ്യമായ ഓണാശംസകൾ .....
ഓണാഘോഷത്തോടനുബന്ധിച്ച് ആഗസ്റ്റ് 20, 21 തീയതികളിലായി ഓണപ്പാട്ട്, നാടൻപാട്ട്, ഓണപ്പൂക്കളം എന്നീ മത്സരങ്ങൾ നടത്തപ്പെട്ടു.

