സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/അടൽ റ്റിങ്കറിങ് ലാബ്.
ഈ വർഷത്തെ ATL പ്രവർത്തനങ്ങൾ ശ്രീമതി ആൻസിടീച്ചറുടെ നേതൃത്വത്തിൽ നടത്തിവരുന്നു . കേന്ദ ഗവൺമെന്റിന്റെ അടൽ ഇന്നവേഷൻ പദ്ധതിയുടെ ഭാഗമായാണ് അടൽ ടിങ്കറിംഗ് ലാബ് സ്ഥാപിക്കപ്പെട്ടത്. ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ പ്രതിഭകളെ വളരെ നേരത്തേ കണ്ടെത്തി പരിപോഷിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ശാസ്ത്രത്തെ ഇഷ്ടപ്പെടുന്ന പരീക്ഷണങ്ങൾ നടത്താൻ താൽപ്പര്യമുള്ള വിദ്യാർത്ഥികളെയാണ് അടൽ ടിങ്കറിംഗ് ലാബ് ലക്ഷ്യമിടുന്നത്. ക്ലാസ്റൂം പഠനത്തിനുമപ്പുറം കുട്ടികളുടെ അധിക പഠനത്തെ പരിപോഷിപ്പിച്ച് കുട്ടിശാസ്ത്രജ്ഞരെ വളർത്തിയെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. റോബോട്ടിക്സ്, ആർട്ടിഫിഷൽ ഇന്റലിജൻസ്, വാന നിരീക്ഷണം ത്രീ ഡി പ്രിന്റിംഗ് ഇലക്ട്രോണിക്സ്, സോഫ്റ്റ്വെയർ ഉപയോഗിച്ചുള്ള സർക്യൂട്ട് ഡിസെെനുകൾ ഇവയെല്ലാം അടൽ ടിങ്കറിംഗ് ലാബിന്റെ പഠന മേഖലകളാണ്. കുട്ടികൾക്കായി ഓൺ ലൈൻ ഓഫ് ലൈൻ ഓറിയൻറേറഷൻ ക്ലാസുകൾ സംഘടിപ്പിച്ചു.6.7,8,9,10 ക് ളാസുകളിലെ കുട്ടികൾ ഈ ഗ്രൂപ്പിൽ അംഗങ്ങളാണ്. യുപി സ്കൂളിലെ 6 7 ക്ലാസുകളിൽ പഠിക്കുന്ന 30 കുട്ടികളും ഈ ഗ്രൂപ്പിൽ അംഗങ്ങളാണ്. കുട്ടികളെ രണ്ടു ഗ്രൂപ്പായി തിരിച്ച് നവംബർ 3,4 തീയതികളിൽ കുട്ടികൾക്കായി വർക്ക്ഷോപ്പുകൾ സംഘടിപ്പിച്ചു . നവംബർ 13 14 തീയതികളിൽ, ഒരു ഓഫ് ലൈൻ ക്ളാസും നടത്തപ്പെട്ടു. തുടർന്നുള്ള ദിവസങ്ങളിൽ കുട്ടികൾക്കായി ക്ലാസുകൾ നൽകുകയും ഗ്രൂപ്പ് പ്രവർത്തനത്തിന് അവസരം നൽകുകയും ചെയ്തു. കുട്ടികൾക്കായി ഒരു സ്കൂൾതല ATL പ്രദർശനം സംഘടിപ്പിച്ചു . മികച്ച മികച്ച പ്രകടനമാണ് കുട്ടികൾ കാഴ്ചവച്ചത് .