സി ബി എം എച്ച് എസ് നൂറനാട്/History

Schoolwiki സംരംഭത്തിൽ നിന്ന്

ചരിത്രം


ഞങ്ങളുടെ വഴികാട്ടികൾ ആദരണീയരായ ശ്രീ. എസ്. കൃഷ്ണപിള്ള സാർ(മുൻ മാനേജർ)ശ്രീമതി. എസ്. ശാന്തകുമാരിയമ്മ ടീച്ചർ(മുൻ മാനേജർ)

1940 ൽ സ്ഥാപിതമായി, ശ്രീ. രാമൻപിള്ള ആയിരുന്നു സ്ഥാപിച്ചത്. ആദ്യപേര് എരുമക്കുഴി യു. പി സ്ക്കൂൾ എന്നായരുന്നു. 1966 ൽ ഹൈസ്ക്കൂൾ ആയി. എരുമക്കുഴി ഹൈസ്ക്കൂൾ എന്നായി അറിയപ്പെട്ടു. തുടർന്നു മലയാളത്തിലെ പ്രശസ്ത ഹാസ്യസാഹിത്യകാരനും പത്രാധിപരും നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും ബാലസാഹിത്യകാരനുമായിരുന്നു ഇ.വി. കൃഷ്ണപിള്ളഉയുടെ ജാമാതാവായിരുന്ന സി. ഭാർഗ്ഗവൻപിള്ളയായിരുന്നു മാനേജർ. അദ്ദേഹത്തിന്റെ നിര്യാണത്തിനുശേഷം സ്ക്കൂൾ സി. ഭാർഗ്ഗവൻപിള്ള മെമ്മോറിയൽ ഹൈസ്ക്കൂൾ (സി.ബി.എം. ഹൈസ്ക്കൂൾ) എന്ന നാമധേയത്തിൽ അറിയപ്പെട്ടു തുടങ്ങി. സി. ഭാർഗ്ഗവൻപിള്ളയുടെ നിര്യാണത്തിനുശേഷം അദ്ദേഹത്തിന്റെ സഹധർമ്മിണിയും സുപ്രശസ്ത സിനിമാതാരമായിരുന്ന അടൂർ ഭാസിയുടെ സഹോദരിയുമായ ശ്രീമതി. ഓമനക്കുട്ടിയമ്മയായി മാനേജർ. അതിനുശേഷം ശ്രീ. എസ്. കൃഷ്ണപിള്ള മാനേജരായി ചുമതലയേറ്റു. 2006 ഒക്ടോബർ 11ന് അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് സഹധർമ്മിണി ശ്രീമതി. കെ. ശാന്തകുമാരിയമ്മ മാനേജരായി .
16 കമ്പ്യൂട്ടറുകളുള്ള ഒരു കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, തുടങ്ങിയ ലാബ് സാകര്യങ്ങൾ, ഇംഗ്ലീഷ് & മലയാളം മീഡിയത്തിലുള്ള കേരളാ സിലബസ്, തുടങ്ങിയ ഭൗതിക സാഹചര്യങ്ങൾ. കലാ കായികരംഗങ്ങളിൽ വർഷങ്ങളായി നിലനിർത്തുന്ന ആധിപത്യം.
മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്ന്