സി ബി എം എച്ച് എസ് നൂറനാട്/പ്രവർത്തനങ്ങൾ/2026-27
ജൂൺ 1 പ്രവേശനോത്സവം
സി.ബി. എം. ഹയർസെക്കന്ററി സ്കൂൾ പുത്തൻ പ്രതിഭകളെ ആവേശപൂർവം സ്വാഗതം ചെയ്തു.2026 ജൂൺ 1 സി. ബി. എം. സ്കൂൾ പ്രവേശനോത്സവം സ്വാഗതഗാനത്തിന്റെ നൃത്താവിഷ്കാരത്തോടുകൂടി ആരംഭിച്ചു.ശേഷം ഇടശ്ശേരിയുടെ പ്രശസ്ത കവിതയായ പൂതപ്പാട്ടിന്റെ ദൃശ്യരൂപവും വേദിയിൽ കുട്ടികൾ അവതരിപ്പിച്ചു.PTA പ്രസിഡന്റ് ശ്രീ. T. R. വിജയകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യഥിതിയായി എത്തിയത് ഐഡിയ സ്റ്റാർ സിങ്ങർ ഫെയിം ആദിത്യ സുരേഷ് ആണ്. ആദിത്യ പാട്ടുകളിലൂടെ കുട്ടികളെ സ്വാഗതം ചെയ്തു. കുട്ടികൾ പാട്ടിനൊപ്പം നൃത്തചുവടുകൾ വെച്ചു. ചിത്രശലഭത്തിന്റെ ചിറകുകളോടുകൂടിയ സെൽഫി പോയിന്റും ശ്രദ്ധേയമായിരുന്നു. വിവിധ വർണങ്ങളോടുകൂടിയ ഭീമാകാരനായ മുയൽ പാവ കുട്ടികളെ വളരെ ആകർഷിച്ചു. സി. ബി. എം. ന്റെ ചിറകുകളിൽ പറക്കാൻ എത്തിയ കുരുന്നുപ്രതിഭകൾക്ക് ഒരിക്കൽ കൂടി ആശംസകൾ അറിയിക്കുന്നു.
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ ജൂൺ 18 ന് നടന്നു. 130 കുട്ടികൾ പരീക്ഷയ്ക്ക് പങ്കെടുത്തു.കൈറ്റ് mentor മാരായ ലേഖ എസ് , സുമയ്യ എൻ എന്നിവർ എക്സാമിന് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ പരീക്ഷയ്ക്ക് വേണ്ട ഒരുക്കങ്ങൾ കമ്പ്യൂട്ടർ ലാബിൽ ചെയ്തു .ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അഭിരുചി പരീക്ഷ യുടെ ന്യൂസ് റിപ്പോർട്ട് തയ്യാറാക്കി അവതരിപ്പിച്ചു.
എസ്പിസി സെലക്ഷൻ
2026 27 അധ്യയന വർഷത്തിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളുടെ എസ്പിസി സെലക്ഷനുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക പരീക്ഷ 10 6 2026, 3മണിക്ക് സ്കൂളിൽ വച്ച് നടത്തുകയുണ്ടായി.. DI ഗോകുൽ സർ, ACPO ലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലാണ് പരീക്ഷ നടത്തിയത്...
പി.എൻ പണിക്കർ അനുസ്മരണവും കുട്ടികളുടെ സർഗ്ഗവായനയും
ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ സ്ഥാപകനും വായനയുടെ വഴികാട്ടിയുമായിരുന്ന പി.എൻ പണിക്കരുടെ ചരമദിനമായ ജൂൺ19 വായനദിനം വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സി.ബി.എം സ്കൂളിൽ വൈവിധ്യമായ പ്രവർത്തനങ്ങളോടെ തുടക്കം കുറിച്ചു. പി.ടി.എ പ്രസിഡണ്ട് ടി.ആർ.വിജയകുമാറിന്റെ അധ്യക്ഷതയിൽ കവിയും അധ്യാപകനും പാഠപുസ്തക സമിതി മുൻ അംഗവുമായ സി.പ്രദീപ് ,പി.എൻ.പണിക്കരുടെ ഛായാചിത്രത്തിന് മുന്നിൽ ദീപം തെളിച്ച് ഉദ്ഘാടനംചെയ്തുകൊണ്ട്,പി.എൻ.പണിക്കർ അനുസ്മരണപ്രഭാഷണം നടത്തി. ഗുരുവന്ദനത്തിന്റെ ഭാഗമായി സ്കൂളിലെ പൂർവ്വ അധ്യാപികയായ എസ്.ശ്രീദേവി കുഞ്ഞമ്മയെ പൊന്നാടയും മൊമന്റോയും നൽകി ആദരിച്ചു.സ്കൂൾ മാനേജർ പി.ആർ.കൃഷ്ണൻ നായർ,ഹെഡ്മിസ്ട്രെസ്സ് കെ.അമ്പിളി,ഡെപ്യൂട്ടി എച്ച്.എം വി.ജ്യോതി, അധ്യാപകരായ ബി.ശ്രീരേഖ,സ്കൂൾ ലൈബ്രേറിയൻ ആർ.സന്തോഷ്ബാബു,പി.ടി.എ അംഗം എൻ.നസീർ,സ്റ്റാഫ് സെക്രട്ടറി ടി.ജെ.കൃഷ്ണകുമാർ തുടങ്ങിയവർ ആശംസകൾ നേർന്നു. വായനദിന പ്രതിജ്ഞ,പുസ്തകപരിചയം, കവിതാലാപനം, പ്രസംഗം,ഒ.എൻ.വിയുടെ ‘എന്റെ മലയാളം’ കവിതയുടെ നൃത്താവിഷ്ക്കാരം എന്നിവ കുട്ടികൾ അവതരിപ്പിച്ചു. വിദ്യാരംഗം കൺവീനർ ജിഷ.എസ്.ജമാൽ ചടങ്ങിന് നന്ദി അറിയിച്ചു. എഴുത്തിന്റെ സർഗ്ഗവിസ്മയങ്ങളെ കണ്ടെത്തുന്നതിനായി സ്കൂളിലെ ഗീതാഞ്ജലി വായനശാല നടത്തിയ സർഗ്ഗവായനയിൽ,കുട്ടികൾ അവരെഴുതിയ കഥയും കവിതയും അനുഭവക്കുറിപ്പുകളും കൂട്ടുകാരോട് പങ്കുവെച്ചു. ലൈബ്രറി ഇൻ ചാർജ് അധ്യാപിക ഗായത്രി ശരത് ചന്ദ്രൻ സർഗ്ഗവായനക്ക് നേതൃത്വം നൽകി.