സി ബി എം എച്ച് എസ് നൂറനാട്/നാഷണൽ കേഡറ്റ് കോപ്സ്-17
അംഗങ്ങൾ
എട്ട് ഒൻപത് ക്ലാസ്സുകളിൽ പഠിക്കുന്ന 32 ആൺ കുട്ടികളും 38 ആൺകുട്ടികളും അടങ്ങുന്ന 70 കുട്ടികളാണ് എൻസിസി യൂണിറ്റിൽ ഉള്ളത്. ഹിന്ദി അദ്ധ്യാപകകനായ റ്റി. ജെ കൃഷ്ണകുമാറാണ് എൻ സി സി ഓഫീസർ.
പ്രവർത്തനങ്ങൾ
നൂറനാട് സി ബി എം എച്ച്എസിലെ എച്ച് എസിലെ എൻസിസി യൂണിറ്റിന് കഴിഞ്ഞ പത്ത് വർഷക്കാലമായി സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്നതിന്കഴിഞ്ഞിട്ടുണ്ട്. സൗജന്യ മെഡിക്കൽ ക്യാമ്പ്, സ്ഥലങ്ങളുടെ ശുചീകരണം , രോഗപ്രതിരോധ പ്രവർത്തനങ്ങൾ , വൃക്ഷത്തൈ വെച്ചുപിടിപ്പിക്കൽ , ബോധവൽക്കരണ ക്ലാസുകൾ പ്രവർത്തനങ്ങൾ തുടങ്ങി പല പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്. കൂടാതെ ഈ വർഷം പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട കുട്ടനാടൻ ജനതയെ സഹായിക്കുന്നതിന് കുട്ടനാടിനൊരു കൈത്താങ്ങ് എന്നതിലൂടെ ഭക്ഷ്യനവസ്‌തുക്കൾ വസ്‌ത്രങ്ങൾ തുടങ്ങിയ മറ്റ് അത്യാവശ്യ സാധനങ്ങൾ ആലപ്പുഴ കളക്ടർ ശ്രീ എസ് സുഹാസിന് കൈമാറിയിട്ടുണ്ട് നൂറനാട് ലപ്രസി സാനിട്ടോറിയവും പരിസരവും ശുചീകരിച്ചു. നിയമ സാക്ഷരതയെ കുറിച്ച് ഹൈക്കോടതി അഭിഭാഷകൻ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കൂടാതെ ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് പരേഡിന് എൻസിസി കേഡറ്റ്‌സിനെ തെരെഞ്ഞെുക്കുന്നതിന് കൊല്ലം എൻസിസി ഗ്രൂപ്പ് നടത്തിയ ക്യാമ്പ് നമ്മുടെ സ്‌കൂളിൽ വച്ചായിരുന്നു. എൻസിസി കൊല്ലം ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ അജിത്ത് റാണെ ക്യാമ്പിന് മേൽനോട്ടം വഹിച്ചു 10 ദിവസമായിരുന്നു ക്യാമ്പ് 70 കേഡറ്റുകളാണ് എൻസിസി യൂണിറ്റുകൾ ഉള്ളത്
ചിത്രങ്ങൾ
![](/images/2/24/36037nccn2.jpeg)
![](/images/8/86/36037nccn3.jpeg)