സി ബി എം എച്ച് എസ് നൂറനാട്/ജൂനിയർ റെഡ് ക്രോസ്-17

അംഗങ്ങൾ

എട്ട്, ഒൻപത്, പത്ത് ക്ലാസ്സ‌ുകളിലെ 120 ക‌ുട്ടികൾ നാല് കൗൺസ്‌സിലേഴ്‌സിന്റെ കീഴിൽ പ്രവർത്തിക്ക‌ുന്ന‌ു

സാരഥികൾ

ഹൈസ്ക‌ൂൾ അദ്ധ്യാപകരായ വി സ‌ുനിൽ ക‌ുമാർ, ആർ ഹരിക‌ൃഷ്ണൻ, യ‌ു പി വിദാഗം അദ്ധ്യാപകരായ എസ്സ് അശ്വതി, ആർ ധന്യ എന്നിവര‍്‍ കൗൺസിലർമാരായി പ്രവർത്തിക്കുന്ന‌ു

പ്രവർത്തനങ്ങൾ

22- 6 -2018 ൽ ജെ ആർ സി യു‌ടെ ഒമ്പതാം സ്റ്റാൻഡേർഡിലെയ‌ും പത്താം സ്റ്റാൻഡേർഡിലെയ‌ും കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ആദ്യം മീറ്റിംഗ് നടത്തി. ജെ ആർ സി ‌ചുടെ വിവിധ പ്രവർത്തനങ്ങളെ കുറിച്ചും കുട്ടികളുടെ പങ്കാളിത്തത്തെപ്പറ്റി വിശദീകരിക്കുകയും ചെയ്തു. ഒമ്പതാം ക്ലാസിലെ ഏഞ്ജൽ സാറാ ജോസിനെയ‌ും, പത്താം ക്ലാസിലെ അലാന സിദ്ദിഖിനോയ‌ും ലീഡർമാരായി തെരഞ്ഞെടുക്കുകയും ചെയ്തു 26- 6- 2018 എട്ടാം ക്ലാസ്സുകൾക്ക് A ലെവലിലേക്ക് തെരഞ്ഞെട‌ുക്കുന്നതിനുള്ള സ്‌കൂൾതല പരീക്ഷ നടത്തി. 40 കുട്ടികളെ തെരഞ്ഞെടുത്തു

26-6-2018 ജെ ആർ സി യുടെയും ഹെൽത്ത് ക്ലബ്ബിലും ആഭിമുഖ്യത്തിൽ പി എച്ച്സി യുടെ നേതൃത്വത്തിൽ മഴക്കാലരോഗങ്ങൾകെതിരെ എന്നപേരിൽ ഒരു ബോധവൽക്കരണ ക്ലാസ് നടത്തി ഡോ:തനൂജ, ശ്രീമതി മിനി എന്നിവർ ക്ലാസ് നയിച്ചു. കൂടാതെ ഡെങ്കിപ്പനി പോലുള്ള പകർച്ചവ്യാധികൾക്കെതിരെ മറ്റ‌ു മഴക്കാലരോഗങ്ങളും പ്രതിരോധ നടപടികളും അടങ്ങിയ ലഘുരേഖകൾ ജെ ആർ സി കുട്ടികളും കൗൺസിലേഴ്‌സും ചേർന്ന് സ്‌കൂളിന്റെ പരിസരത്തുള്ള വീടുകളിൽ വിതരണം ചെയ്യുകയും അതിന്റെ പ്രാധാന്യം വിവരിക്കുകയും ചെയ്തു. 26 -6- 2018 ഉച്ചയ്ക്കുശേഷം ഹെൽത്ത് ക്ലബ്ബ‌ും. ജെ ആർ സി യു‌ം സംയുക്തമായി ലോക ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ഒരു ക്ലാസ് സംഘടിപ്പിച്ചു. ശ്രീമതി മിനി ക്ലാസ് നയിച്ച‌ു പുകയിലയുടെ ദുരുപയോഗം മനുഷ്യരാശിക്ക് സമ്മാനിച്ച ദുരന്തം മനസ്സിലാക്കുന്ന ചിത്രപ്രദർശനം സംഘടിപ്പിച്ചു. നോട്ടീസ് ബോർഡിൽ പുകയില വിരുദ്ധ സന്ദേശം പ്രദർശിപ്പിക്കുകയും പ്ലക്കാർഡ് എന്നിവ ഉപയോഗിച്ച് ആൻറി നാർക്കോട്ടിക് മെസ്സേജ് സ്‌കൂളിൻറെ വിവിധഭാഗങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു വളരെ പ്രയോജനകരമായ ക്ലാസ്സ് ആയിരുന്നു ഇത്.

ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം മറ്റ് ക്ലബ്ബ് അഗംങ്ങളോടൊപ്പം ആചരിച്ചു. ഹെമിസ്‌ട്രസ് സജിനി ടീച്ചർ പതാകയുയർത്തി. ജെ ആർ സി കുട്ടികൾ ദേശീയഗാനം അലപ്പിച്ചു.  ഒക്ടോബർ മാസത്തിൽ ഇന്ത്യൻ റെഡ്ക്രോസ് സംസ്ഥാന ഘടകത്തിന് നിർദ്ദേശപ്രകാരം പ്രളയബാധിത പ്രദേശങ്ങളിൽ പ്ലാസ്റ്റിക് നിർമാർജനം എന്ന ആശയം മുന്നോട്ടുവച്ചു. അത് മലയാളമനോരമയും എസ് ബി ഐ യും ചേർന്ന് സ്‌കൂൾതലത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു പ്രവർത്തനത്തിന് നേതൃത്വം നൽകി. അതനുസരിച്ച് എല്ലാ സ്‌കൂളിലെയും ജെ ആർ സി കേഡറ്റ് സമീപപ്രദേശങ്ങളിലെ പ്ലാസ്റ്റിക് ബോട്ടിലുകൾ കളക്ട് ചെയ്തു.

എൻസിസി സ്കൗട്ട് ആൻഡ് ഗൈഡ് ജെ ആർ സി എന്നിവയുടെ ആഭിമുഖ്യത്തിൽ പ്രളയബാധിത പ്രദേശങ്ങളിലേക്ക് ആവശ്യമായ സാധനസാമഗ്രികൾ സ്‌കൂൾതലത്തിൽ ശേഖരിക്കുകയും ദുരിത മേഖലകളിൽ എത്തിക്കുന്നതിന് പ്രവർത്തിക്കുകയും ചെയ്തു. പിഎച്ച സി യുടെയും അർച്ചന കോളേജ് ഓഫ് നഴ്സിംഗ് ന്റെയ‌ും ആഭിമുഖ്യത്തിൽ ജെ ആർ സി കുട്ടികൾക്കായി ഫസ്റ്റ് എയ്ഡിനെ ക‌ുറിച്ച് ഒരു ക്ലാസ് സംഘടിപ്പിച്ചു. എൻസിസി കുട്ടികള‌ും ഈ ക്ലാസ്സിൽ പങ്കെടുത്തു. പി എച്ച് സി യിലെ ഡോക്ടർ തനൂജ ആണ് ക്ലാസെടുത്തത്. ഫസ്റ്റ് എയ്ഡ് മായി ബന്ധപ്പെട്ട ഒരു സ്‌കിറ്റ് അവതരിപ്പിക്കുകയും ചെയ്തു

ജനുവരി 26 റിപ്പബ്ലിക് ദിനാഘോഷം, ബാന്റ് സെറ്റിന്റെ  ഉദ്ഘാടനവും സ്‌കൂൾ റാലിയും സംഘടിപ്പിച്ചു കൊണ്ട് വിജയകരമായി നടത്താൻ സാധിച്ചു.  അന്നേദിവസം  പൂർവ്വ വിദ്യാർത്ഥി സംഗമത്തിന് ജെ ആർ സി കുട്ടികളുടെ പൂർണ പങ്കാളിത്തമുണ്ടായിരുന്നു ജെ ആർ സി A ലോവൽ പരീക്ഷയിൽ  39 പേര‌ും  B ലോവൽ പരീക്ഷയിൽ  35  പേര‌ും C ലോവൽ പരീക്ഷയിൽ  37 പേര‌ും പാസായി. C ലോവൽ പരീക്ഷയിൽ പാസായ 37 പേര‌ും എസ്എസ്എൽസി പരീക്ഷയ്‌ക്ക് ഗ്രേസ് മാർക്കിന് അർഹത നേടുകയും ചെയ്തു