ഒരു മഹാമാരിയായി വന്നു, നീ ഞങ്ങൾ -
തൻ ലോകത്തെ അടക്കി വാഴുമ്പോൾ .....
നിന്നിൽ ഭീതി ചെലുത്തില്ല ഞങ്ങൾ ,
ഭയന്ന് വിറക്കില്ല .
മനുഷ്യ ജീവനെടുക്കുന്ന നിൻ വിളയാട്ടം
ഒരുനാൾ അതിനറുതി ലഭിക്കും
അന്ന് ഭയം നിന്നിലുളവാകും
നിൻ വേരിൻ ശക്തികൾ കുറയും,
നിൻ സ്വാധീനം നശിക്കും,
നിൻ ആഹ്ലാദം നിലയ്‍ക്കും.
അതിനായുള്ള നാളുകൾ അടുക്കുന്നു.....
നിൻ തോൽവിയുടെ നാളുകൾ അടുക്കുന്നു .......
ഞങ്ങൾ തൻ സന്തോഷനാളുകൾ അടുക്കുന്നു.....