സി ജെ എം എ എച്ച് എസ് എസ് വരന്തരപ്പിള്ളി/എന്റെ ഗ്രാമം
എന്റെ ഗ്രാമം
വനങ്ങൾ തിങ്ങിനിറഞ്ഞ വരന്തരപ്പിള്ളി ഗ്രാമം ഒരു ഹൈറേഞ്ചു മേഖലയാണ്.വനങ്ങൾ തിങ്ങിനിറഞ്ഞ എന്ന അർത്ഥത്തിൽ വനാന്തരപ്പിള്ളി എന്ന പേര് പിന്നീട് വരന്തരപ്പിള്ളി എന്ന് അറിയപ്പെട്ടു. ഈ പ്രദേശത്തെ പ്രധാന നാണൃവിള റബ്ബർ കൃഷിയാണ്. റബ്ബർ കൃഷിക്കായി കൊച്ചി രാജാവിൽ നിന്നും കല്പന വാങ്ങി ഇംഗ്ലീഷുക്കാർ ആരംഭിച്ച തോട്ടങ്ങൾ ഇന്നും ഈ പ്രദേശത്തിന്റെ സാമ്പത്തികഘടനയെ സ്വാധീനിക്കുന്നുണ്ട്.ഇവിടത്തെ കൃഷിയുമായി ബന്ധപ്പെട്ടാണ് ആമ്പല്ലൂർ-പാലപ്പിള്ളി റോഡിന്റെ ആരംഭം. കുന്നിൻപ്രദേശമായിരുന്ന ഈ പ്രദേശം പള്ളി വന്നതോടെ പള്ളിക്കുന്ന് എന്ന് അറിയപ്പെട്ടു. കൊച്ചി ദിവാന്റെ കല്പനപ്രകാരം 1916-ൽ പ്പ്രൈമറി സ്കൂൾ ആരംഭിച്ചു. 1938 അപ്പർ പ്പ്രൈമറി സ്ക്കൂൾ ആരംഭിക്കുകയും 1945 ൽ ഹൈസ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. 2000-മാണ്ടിൽ ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.