സി എച്ച് എം കെ എസ് ജി എച്ച് എസ് എസ് മാട്ടൂൽ/സ്പോർട്സ് ക്ലബ്ബ്
ഖൊ-ഖൊ പരിശീലനം.
സ്കൂൾ തുറന്നതിനു ശേഷം എല്ലാ ദിവസവും ഖൊ-ഖൊ പരിശീലനം നടത്തി വരുന്നു.സ്കൂൾ ടറഫ് ഗ്രൗണ്ടിൽ വച്ച് സബ് ജൂനിയർ ബോയ്സ് ,ഗേൾസ് ,ജൂനിയർ ഗേൾസ് ,എന്നീ വിഭാഗങ്ങളിലായി പരിശീലനം നടന്നു വരുന്നു.
ഷട്ടിൽ ബാഡ്മിന്റൺ പരിശീലനം
ജൂലൈ 1 മുതൽ സ്കൂൾ ഗ്രൗണ്ടിൽ വച്ച് സബ് ജൂനിയർ ഗേൾസ് ,ബോയ്സ് ,സീനിയർ ഗേൾസ് ,ബോയ്സ് ,ജൂനിയർ ഗേൾസ് ,ബോയ്സ് വിഭാഗം കുട്ടികൾക്കായി ഷട്ടിൽ ബാഡ്മിന്റൺ പരിശീലനം നടത്തി വരുന്നു.
ഫുട്ബോൾ പരിശീലനം
ജൂൺ ഒമ്പതാം തീയതി മുതൽ എല്ലാ ദിവസങ്ങളിലും ഫുട്ബോൾ പരിശീലനം നടത്തി വരുന്നു.സ്കൂളിലെ പരിമിതമായ ഗ്രൗണ്ടിൽ വച്ച് സബ്ജൂനിയർ ബോയ്സ് ജൂനിയർ ബോയിസ് വിഭാഗങ്ങളിലായി പരിശീലനം തുടർന്നുവരുന്നു.
യോഗാ ദിനം ആചരിച്ചു.
ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുത്തുകൊണ്ട് യോഗാ ദിനം ഉദ്ഘാടനം ചെയ്തു .കായികാധ്യാപകൻ രാഹുൽ മാസ്റ്റർ കുട്ടികൾക്കായി യോഗ ക്ലാസ് നടത്തുകയും കുട്ടികൾക്ക് യോഗ പരിശീലിപ്പിക്കുകയും ചെയ്തു.
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു.
ജൂൺ 26ന് സ്കൂളിൽ വച്ച് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു .ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് സൂമ്പ ,ഫ്രീ ഹാൻഡ് എക്സസൈസ് പരിശീലനം നൽകി .എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി സൂംബാ ഫ്രീ ഹാൻഡ് എക്സർസൈസ് എന്നിവ ചെയ്യുകയും ചെയ്തു.