സി എച്ച് എം കെ എസ് ജി എച്ച് എസ് എസ് മാട്ടൂൽ/മറ്റ്ക്ലബ്ബുകൾ

ഹിന്ദി ക്ലബ്ബ്

ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ജൂൺമാസം ആദ്യവാരങ്ങളിൽ കുട്ടികളുടെ ഹിന്ദി പ്രാവീണ്യം വർധിപ്പിക്കുവാനും അടിസ്ഥാന ജ്ഞാനം ഉണർത്തുവാനും വേണ്ട ബ്രിഡ്ജിങ് ആക്ടിവിറ്റീസ് നടത്തി.

അക്ഷരങ്ങളും ചിഹ്നങ്ങളും പരിചയപ്പെടുത്തൽ ,വായന ,എഴുത്ത് ,സംവാദം പോലെ വിവിധ ഇനം ക്ലാസ് ആക്ടിവിറ്റീസ് നടത്തി .ഹിന്ദി പരിജ്ഞാന കുറവുള്ള കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ നൽകുവാനും മറന്നില്ല.

ജൂൺ 5 ലോക പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് കുട്ടികളുടെ പോസ്റ്റർ രജന മത്സരം നടത്തുകയും കുട്ടികൾ വളരെ ഉത്സാഹിതരായി അതിൽ പങ്കെടുക്കുകയും ചെയ്തു .വെറുമൊരു പോസ്റ്റർ രചന മത്സരം എന്നതിലുപരി അതിന്റെ ഉദ്ദേശലക്ഷ്യങ്ങളും കുട്ടികളെ പറഞ്ഞു മനസ്സിലാക്കി.

വായനാദിനം ജൂൺ 19

വായന ദിനവുമായി ബന്ധപ്പെട്ട് ഹിന്ദി സബ്ജെക്ട് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി പത്രവായന മത്സരവും ഹിന്ദി പോസ്റ്റർ രചനാ മത്സരവും നടത്തി .കുട്ടികൾ വളരെ നന്നായി പങ്കെടുത്തു. വിജയികളായ കുട്ടികൾക്ക് പ്രോത്സാഹന സമ്മാനവും നൽകി.

ഇംഗ്ലീഷ് ക്ലബ്ബ്.

ആമുഖം.

ഇംഗ്ലീഷ് ഭാഷ അറിഞ്ഞിരിക്കേണ്ടതിന്റെ പ്രാധാന്യം വളരെ വലുതാണ് .ആഗോളതലത്തിലുള്ള ആശയവിനിമയത്തിനും ഉന്നത വിദ്യാഭ്യാസം നേടുന്നതിനും ഇംഗ്ലീഷ് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഭാഷ സ്വയാപ്തമാക്കുന്നത് അത് സംസാരിക്കുമ്പോഴാണ് അതിനുള്ള അവസരങ്ങളാണ് സ്കൂളുകളിൽ ഒരുക്കേണ്ടത് .ഇംഗ്ലീഷ് ഭാഷ എഴുതുന്നതിനും വായിക്കുന്നതിനും സാസംസാരിക്കുന്നതിനും ഉള്ള പരിശീലനം കുട്ടികൾക്ക് നൽകേണ്ടതുണ്ട് .പഠന പ്രവർത്തനങ്ങൾക്ക് പുറമേ കളികളിലൂടെയും മത്സരങ്ങളിലൂടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെയും കുട്ടികൾക്ക് അതിനുള്ള അവസരങ്ങൾ നൽകാം.

ജൂൺമാസം 2025

ദിനാചരണങ്ങളുടെ ഭാഗമായി നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും ഇംഗ്ലീഷ് ക്ലബ്ബിന്റെ പങ്കാളിത്തം ഉണ്ടാകാറുണ്ട്.

ജൂൺ 5 പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പോസ്റ്റർ രചന നടത്തുകയും സ്കൂൾ ക്ലാസ് റൂമിൽ പ്രദർശിപ്പിക്കുകയും ചെയ്തു.

വായനാദിനം

ജൂൺ 19 മുതൽ 25 വരെ വായനാവാരം ആചരിച്ചു .ക്യാപ്ഷൻ മെയ്‌ക്കിംഗ് അടിക്കുറിപ്പ് തയ്യാറാക്കൽ മത്സരം നടത്തി .ഒരു ചിത്രം ചുവരിൽ പ്രദർശിപ്പിക്കുകയും അടിക്കുറിപ്പ് തയ്യാറാക്കൽ കുട്ടികൾക്കും ടീച്ചർമാർക്കും അവസരം നൽകുകയും ചെയ്തു .കുട്ടികൾ എല്ലാവരും സജീവമായി പങ്കെടുത്തു. കുട്ടികളിൽ നിന്നും 8 B മുഹമ്മദ് തെരഞ്ഞെടുക്കപ്പെട്ടു. ടീച്ചർമാരിൽ നിന്നും റോഷ്ന ടീച്ചർ തിരഞ്ഞെടുക്കുകയും ചെയ്തു. അവർക്കുള്ള ട്രോഫി വിതരണവും നടന്നു. വായനാ മത്സരവും spell bee മത്സരവും നടക്കുകയും അവർക്കുള്ള സമ്മാനദാനവും നടന്നു.

അറബി ക്ലബ്ബ്.

8 ,9 ,10 ക്ലാസിലെ കുട്ടികൾ ഉൾപ്പെടുത്തിക്കൊണ്ട് അറബിക് ക്ലബ്ബ് രൂപീകരിച്ചു. അറബി ഭാഷയിൽ മികവുറ്റ വരാത്ക്കുയന്നതിനും എഴുത്തും ,വായനയിൽ പിന്നിലുള്ള കുട്ടികളെ മുൻപന്തിയിൽ എത്തിക്കുന്നതിനും ,കലോത്സവ മത്സരങ്ങളിൽ ഉയർന്ന തലങ്ങളിൽ എത്തിക്കുവാനും അറബിക് ക്ലബ്ബിന്റെ കുട്ടികൾ തയ്യാറാക്കി വരുന്നു.

ജൂൺ 19 വായനാദിനം

വായനാദിനത്തോടനുബന്ധിച്ച് കവിതാലാപനം ,വായന ക്വിസ് മത്സരം സംഘടിപ്പിക്കുകയും സ്കൂൾ ഹാളിൽ വച്ച് ഷൗക്കത്തലി മാഷിന്റെ നേതൃത്വത്തിൽ മത്സരവിജയെ കണ്ടെത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.