സി എച്ച് എം കെ എസ് ജി എച്ച് എസ് എസ് മാട്ടൂൽ/ആർട്‌സ് ക്ലബ്ബ്

ബഷീർ ദിനം.

ബഷീർ ദിനവുമായി ബന്ധപ്പെട്ട ക്ലാസ്സ് തലത്തിൽ ബഷീർ കഥാപാത്രത്തെ കേന്ദ്രീകരിച്ച് ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചിത്രരചന മത്സരവും പ്രദർശനവും നടത്തി.

തൊഴിൽ ഉദ്ഗ്രഥിത ക്ലബ്ബ്.

സ്കൂളിൽ തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി നടത്തുന്ന ക്ലബ്ബിന്റെ പ്രവർത്തനമായി ബന്ധപ്പെട്ട ക്ലബ്ബ് രൂപീകരണത്തിന് ശേഷം ആവശ്യസാധനം എന്ന നിലയിൽ ഡസ്റ്റർ നിർമ്മാണം നടത്തുകയുണ്ടായി . ഓരോ ക്ലാസിന് ആവശ്യമായ ഡസ്റ്റർ നിർമ്മിക്കുകയും ക്ലബ്ബിലെ അംഗങ്ങൾ ഓരോ ക്ലാസിലേക്കും ടെസ്റ്റർ വിതരണം ചെയ്യുകയും ചെയ്തു. ഈ പ്രവർത്തനം സ്കൂൾ തുറന്ന സമയം ആയതിനാൽ കുട്ടികൾ വളരെ സന്തോഷത്തോടെ ഏറ്റെടുത്ത് ചെയ്യുകയായിരുന്നു.

ജൂൺ 5 പരിസ്ഥിതി ദിനം.

പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പ്രകൃതിയുടെ സംരക്ഷണം പ്രാധാന്യമുള്ളതാണെന്നും മനുഷ്യന്റെ ഉത്തരവാദിത്വം തിരിച്ചറിയുക എന്നുള്ള ഉദ്ദേശം നടത്തിക്കൊണ്ട് കുട്ടികൾക്ക് തുണിസഞ്ചി നിർമ്മാണം പഠിപ്പിച്ചു. സ്കൂൾതലത്തിൽ നിന്നും ബോധവൽക്കരണം തുടങ്ങി വയ്ക്കുകയും സമൂഹത്തിൽ ഇതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവാന്മാരാക്കുകയും ചെയ്തു.

ഹിരോഷിമ ദിനം.

ഹിരോഷിമ ദിനത്തോടനുബന്ധിച്ച് 7/7/2025 വ്യാഴാഴ്ച എട്ടാം ക്ലാസിലെ കുട്ടികൾ സഡാക്കൊ കൊക്ക്നിർമ്മിക്കുകയും സ്കൂൾ വരാന്തയിൽ തൂക്കിയിടുകയും ചെയ്തു .സഡാക്കൊ സസാക്കിയുടെ ജീവിതകഥ കുട്ടികൾ ഓർമ്മിക്കുകയും അന്നേദിവസം ഇനിയുള്ള കാലം യുദ്ധം വേണ്ടേ വേണ്ട എന്ന് തീരുമാനമെടുക്കുകയും ചെയ്തു.