ഊരകം

കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ പട്ടണത്തിന് 12 കിലോമീറ്റർ അകലെയായി ഊരകം എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത് .ചേർപ്പ് ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണിത്. നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നായി കരുതപ്പെടുന്ന ഊരകം അമ്മത്തിരുവടി ക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നു. തൃശ്ശൂരിൽ നിന്ന് ഇരിഞ്ഞാലക്കുട, കൊടുങ്ങല്ലൂർ, പറവൂർ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കുള്ള വഴിയിലാണ് ഊരകം പച്ച പുതച്ച നെൽപ്പാടങ്ങളും പ്രശസ്തിയാർജിച്ച ക്ഷേത്രഗോപുരങ്ങളും അമ്പലക്കുളങ്ങളും നിറഞ്ഞ പ്രകൃതിരമണീയമായ, അറിവും അക്ഷരവും കൈകോർത്തു നിൽക്കുന്ന ഊരകം എന്ന കൊച്ചു ഗ്രാമം

പ്രധാന പൊതുസ്ഥാപനങ്ങൾ

  • ആശുപത്രി
  • പോസ്റ്റ് ഓഫീസ്
  • സ്കൂൾ
  • സി.എം.എസ്. എൽ.പി.സ്കൂൾ
 
സി.എം.എസ്. എൽ.പി.സ്കൂൾ

പ്രധാനപ്പെട്ട വ്യക്തികൾ

പെരുവനം കുട്ടൻ മാരാർ

ആരാധനാലയങ്ങൾ

  • അമ്മത്തിരുവടി ക്ഷേത്രം

കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ പട്ടണത്തിന് 12 കിലോമീറ്റർ അകലെയായി ഊരകം എന്ന ഗ്രാമത്തിലാണ് അമ്മത്തിരുവടി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. "ആദിപരാശക്തിയും" പരമാത്മ ശക്തിസ്വരൂപിണിയുമായ "ദുർഗ്ഗാദേവിയാണ്" പ്രധാന പ്രതിഷ്ഠ. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ മൂന്ന് ഭാവങ്ങളിലും ഇവിടെ ദേവി ആരാധിക്കപ്പെടുന്നു. പ്രശസ്തമായ നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നാം സ്ഥാനം അലങ്കരിക്കുന്നതായി ഈ ക്ഷേത്രം കരുതപ്പെടുന്നു. ചെന്നൈക്കടുത്തുള്ള "കാഞ്ചി കാമാക്ഷി" തന്നെയാണ്‌ ഈ ദേവി എന്നൊരു സങ്കൽപ്പവുമുണ്ട്.

  • സെന്റ് ജോൺസ് സിഎസ്ഐ ചർച്ച്