സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ/ചരിത്രം
സി.സി.പി.എൽ.എം സ്ക്കൂൾ പാഠ്യവിഷയങ്ങളിൽ മികവ് പുലർത്തുന്നതോടൊപ്പം പാഠ്യേതര വിഷയങ്ങളിലും അതിന്റെ മികവ് പ്രകടിപ്പിച്ച്കൊണ്ട് ജൈത്രയാത്ര തുടരുന്നു.സ്ക്കൂളിന്റെ ആരംഭകാലംമുതൽ തന്നെ സംസ്ഥാന കലോൽത്സവങ്ങളിലും കായികമേളകളിലും അസൂയാവഹമായ നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളത്.തുടർച്ചയായ 12 വർഷങ്ങൾ സംസ്ഥാന യുവജനോത്സവത്തിൽ ബാൻഡ്മേളത്തിൽ ഒന്നാം സ്ഥാനവും കൂടാതെ വൃന്ദവാദ്യം,ദഫ്മുട്ട്,അറവന മുട്ട്,പൂരക്കളി മുതലായ ഇനങ്ങളിൽ ഒന്നാം സ്ഥാനവും നേടി. സ്ക്കൂളിന്റെ യശസ്സ് വർദ്ധിപ്പിക്കുന്നു. വർഷങ്ങളായി സംസ്കൃതോത്സവത്തിൽ ഓവർ ഓൾ നേടി വരുന്ന ഒരു വിദ്യാലയമാണ് സിസിപി എൽ എം.സംസ്ഥാന തലത്തിൽ വരെ മത്സരാർത്ഥികൾ സമ്മാനാർഹമാകുന്ന പാരമ്പര്യമാണ് സ്‌കൂളിന്റേത്.
വിദ്യാരംഗം കലാ-സാഹിത്യ വേദി വർഷങ്ങളായി ഒട്ടേറെ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.യുവജനോത്സവ ബാലകലോത്സവ സംകൃതോത്സവങ്ങളിൽ ഒട്ടേറെ പ്രതിഭകളെ സൃഷ്ടിക്കുകയും ഉയർത്തിക്കൊണ്ട് വരികയും ചെയ്തു പോരുന്നു.പ്രശസ്തരായ ഒട്ടേറെ പിന്നണി ഗായകരും ചലച്ചിത്ര താരങ്ങളും സാമൂഹ്യ രംഗങ്ങളിൽ ഉന്നത സ്ഥാനം വഹിക്കുന്നവരും സ്‌കൂളിന്റെ സംഭാവനകളാണ്.