സി. സി. എം. ഹയർ സെക്കന്ററി സ്കൂളിൽ  ഇവിടത്തെ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ സയൻസ് ക്ലബ്‌ പ്രവർത്തിച്ചു വരുന്നു.എല്ലാ വർഷവും ജൂൺ മാസത്തിൽ തന്നെ സയൻസ് ക്ലബ്ബിൽ അംഗങ്ങളാക്കാൻ താല്പര്യം ഉള്ള കുട്ടികളുടെ ഒരു യോഗം ചേരുകയും, യോഗത്തിൽ വെച്ച് ക്ലബ് അംഗങ്ങളുടെ രജിസ്ട്രേഷനും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തുന്നു. ക്ലബ്ബിന്റെ സുഗമമായ നടത്തിപ്പിനായി ക്ലബ്ബ്‌ അംഗങ്ങളെ നാല് ഗ്രൂപ്പുകൾ ആക്കുന്നു. എല്ലാ ആഴ്ചയിലും സയൻസ് ക്ലബ്ബിന്റെ ചുമതലയുള്ള അധ്യാപകരുടെ നേതൃത്വത്തിൽ ക്ലബ് അംഗങ്ങൾ യോഗം ചേരുകയും ഓരോ ഗ്രൂപ്പിന്റെയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ഭാവി പ്രവർത്തനങ്ങൾ വിഭാവനം ചെയ്യുകയും ചെയ്യുന്നു. സെമിനാർ, ഡിബേറ്റ്, എക്സിബിഷൻ, ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുക, ലേഖനങ്ങൾ എഴുതി പ്രസിദ്ധീകരിക്കുക, ഔഷധ സസ്യങ്ങളും അവയുടെ ഗുണങ്ങളും പ്രദർശിപ്പിക്കുക, കയ്യെഴുത്തു മാസിക പ്രസിദ്ധീകരിക്കുക, നോട്ടീസ് ബോർഡിൽ സയൻസ് വാർത്തകളും ചിത്രങ്ങളും പ്രദർശിപ്പിക്കുക തുടങ്ങി വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ ക്ലബ്‌ അംഗങ്ങൾ നടത്തി വരുന്നു.