സി.യു.പി.എസ് കാരപ്പുറം/സ്‍മാർട്ട് എനർജി ക്ലബ്
ഊർജ്ജ സംരക്ഷണ രംഗത്ത് വിദ്യാർത്ഥികളുടെ പങ്കാളിത്തം പ്രസക്തമായ ഈ കാലഘട്ടത്തിൽ സ്കൂൾതല സ്മാർട്ട് എനർജി പ്രോഗ്രാം എന്ന SEP Club അഥവാ ഊർജ്ജ ക്ലബ്ബ് എനർജി മാനേജ്മെന്റ് സെന്ററിന്റെയും (EMC) ഊർജ്ജ മന്ത്രാലയത്തിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെ വിദ്യാർത്ഥികളിൽ ഊർജ അവബോധം വളർത്തുന്നതിന് വൈവിധ്യമാർന്ന മത്സരങ്ങളും ബോധവത്കരണ പരിപാടികളും നടത്തി വരുന്നു. സ്കൂളിൽ എനർജി ക്ലബ് രൂപീകൃതമായതു മുതൽ തന്നെ എല്ലാ വർഷവും ക്ലബ് അംഗങ്ങൾക്ക് ഊർജ സംരക്ഷണവുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസും , മത്സരങ്ങളും നടത്തിവരുന്നു. സബ് ജില്ലാ, ജില്ലാ തല മത്സരങ്ങളിൽ നിന്നും വിദ്യാർത്ഥികൾക്ക് തുടർച്ചയായ രണ്ട് വർഷങ്ങളിൽ സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഈ വർഷങ്ങളിൽ വിദ്യാഭ്യാസജില്ലാ തലത്തിൽ സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
കൊറോണ കാലം ക്ലബ്ബിന്റെ കീഴിൽ ഓൺലൈൻ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. 2021-22 വർഷത്തിൽ നടന്ന ഊർജോത്സവത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു. കൂടാതെ നവംബർ മാസത്തിൽ NPC നടത്തിയ ചെയിന്റിംഗ് മത്സരത്തിൽ സ്കൂൾ വിജയികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പത്ത് വിദ്യാർത്ഥികൾ വിദ്യാഭ്യാസ ജില്ലാ തലത്തിൽ നടന്ന പെയിന്റിംഗ് മത്സരത്തിൽ പങ്കെടുക്കുകയും സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കുകയും ചെയ്തു. ഡിസംബർ 14 ഊർജ സംരക്ഷണ ദിനത്തിൽ ഊർജ സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ബോധവത്കരണ സന്ദേശവുമായി സൈക്കിൾ റാലി സംഘടിപ്പിക്കുകയും ചെയ്തു.