സി.യു.പി.എസ് കാരപ്പുറം/സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

60 വണ്ടൂർ സ്കൗട്ട് ട്രൂപ്പ്, 82 വണ്ടൂർ ഗൈഡ് കമ്പനി എന്നീ യൂണിറ്റുകൾ കാരപ്പുറം ക്രസന്റ് യുപി സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. 32 കുട്ടികൾ വീതം ഓരോ യൂണിറ്റിലും ഇപ്പോഴും നിലവിലുണ്ട്. നിരവധി രാജ്യപുരസ്കാർ സ്കൗട്ട്കളെയും  ഗൈഡുകളെയും സംഭാവന ചെയ്യുന്നതിന് യൂണിറ്റിന് സാധിച്ചിട്ടുണ്ട്. മുൻകാലങ്ങളിൽ നടത്തപ്പെട്ട പല ജില്ലാ ക്യാമ്പുകളിലും, സബ് ജില്ലാ ക്യാമ്പുകളിലും, സ്റ്റേറ്റ് തല ക്യാമ്പുകളിലും   നാഷണൽ കാമ്പൂരികളിലും കാരപ്പുറം ക്രസന്റ് യു പി  സ്കൂളിന്റെ പ്രാതിനിധ്യം ഉണ്ടായിരുന്നു. നിലമ്പൂർ സബ് ജില്ലയിലെ  യുപി സ്കൂളുകളിൽ പ്രവർത്തിച്ചുവരുന്ന ഏറ്റവും മികവാർന്ന യൂണിറ്റുകളാണ് കാരപ്പുറം ക്രസന്റ് യുപി സ്കൂളിന്റേത്. സ്കൗട്ട് ആൻഡ് ഗൈഡ്സ് പ്രവർത്തനങ്ങൾ  ലോക്ക്ഡൌൺ സമയത്തും സജീവമായി  നടത്താൻ SM/GC മാർക്ക് സാധിച്ചിരുന്നു. ഗ്രൂപ്പിലൂടെ ക്ലാസുകൾ നൽകുന്നതിന് പുറമെ  ഓൺലൈൻ ദിനചാരണങ്ങളിലെല്ലാം സ്കൗട്ട് & ഗൈഡ്  കുട്ടികളെ പങ്കെടുപ്പിച്ചു. LA തലത്തിൽ  നടന്ന  സർവമതപ്രാർത്ഥന കുട്ടികൾക്ക് വേറിട്ട ഒരനുഭവം തന്നെ  ആയിരുന്നു. ഓഗസ്റ്റ് 9 ക്വിറ്റ്ഇന്ത്യ ദിനം. ഇന്ത്യ ചരിത്രത്തിലെ വളരെ നിർണായകമായ ഒരു ദിനമാണെങ്കിലും ഇന്ന് ഒരു കേവലദിനമായി മാറിയിരിക്കുന്നു. അതിന്റ ഓർമപ്പെടുത്തലിനായി virtual rally സംഘടിപ്പിക്കുകയും ഉദ്ഘാടനം ബഹു. DC നിർവഹിച്ചു. എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിന പിറന്നാളിന്റെ ഭാഗമായി കുട്ടികൾ ഫ്ലാഗ് ഉയർത്തുകയും സ്കൗട്ട് ഗൈഡ്  എംപ്ലം ഉണ്ടാക്കി ആദരവ് നടത്തി. കോവിഡിന്റെ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ  സ്കൗട്ട് & ഗൈഡ്  കുട്ടികൾ വീടുകളിൽ  നിന്നും രക്ഷിതാക്കളുടെ സഹായത്തോടെ സ്വന്തമായി  മാസ്ക് തുന്നി 300 മാസ്ക് LA ക്ക്‌ വിതരണം  നടത്താൻ  സധിച്ചു. ഗാന്ധിജയന്തി  ദിനത്തിൽ രാവിലെ 7 മുതൽ  കുട്ടികൾ വീടും  പരിസരവും വൃത്തിയാക്കുകയും  രക്ഷിതാക്കളുടെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു. സ്ഥാപക ദിനത്തോടനുബന്ധിച്ച് നടത്തിയ  ഓണലൈൻ മത്സരത്തിൽ അനാമികക്ക്‌ മൂന്നാം സ്ഥാനം ലഭിച്ചു. സ്കൂൾ തുറന്നതിനുശേഷം thinking day ആസ്‌പദമാക്കി നടത്തിയ  സൈക്കിൾ റാലി  ഉദ്ഘാടനം പ്രധാനാധ്യാപകൻ ശ്രീ.ഡൊമിനിക് ടി.വി ക്രസെന്റ് സ്കൂളിൽ നിർവഹിച്ചു. 64 സ്കൗട്ട് ഗൈഡ്  കുട്ടികളുടെ പങ്കാളിത്തം ഉണ്ടായിരുന്നു. പോസ്റ്റർ രചന, ഉപന്യാസം  എന്നിവയും സംഘടിപ്പിച്ചു. 21 വർഷമായി  സ്കൗട്ട് & ഗൈഡ്  പ്രസ്ഥാനം ഞങ്ങളുടെ  സ്കൂളിൽ പ്രമോദ് സ്കൗട്ട്മാസ്റ്റർ, സജിത ഗൈഡ്  ക്യാപ്റ്റൻ, എന്നിവരുടെ മേൽനോട്ടത്തിൽ നടന്നുവരുന്നു.