സി.യു.പി.എസ് കാരപ്പുറം/ക്ലബ്ബുകൾ/ഹിന്ദി ക്ലബ്ബ്
2021-22 അധ്യയന വർഷവും കോവിഡ് മഹാമാരിയുടെ പിടിയിൽ അമർന്നു പോകുമെന്നു കണ്ടതോടു കൂടി ഓൺലൈൻ ക്ലാസ്സിന്റെ സാധ്യതകൾ പൂർവാധികം ഭംഗിയായി നടത്തണം എന്ന ഉറച്ച നിലപാടുമായി മൂന്നാം ഭാഷയായ ഹിന്ദിയുടെ പഠന പ്രവർത്തനങ്ങൾ ചിട്ടയോടും ശ്രദ്ധയോടും കൂടി ഹിന്ദി ക്ലബ്ബ് ആസൂത്രണം ചെയ്യുകയുണ്ടായി .മഹാമാരി കാരണം ഒരു കുട്ടിക്കും കിട്ടേണ്ടത് കിട്ടാതെ പോകരുത് എന്ന നിർബന്ധം ഉണ്ടായിരുന്നു.നവാഗതരായ അഞ്ചാം ക്ലാസ്സിലെ കുട്ടികളിൽ ഹിന്ദി ഭാഷാ പഠന താല്പര്യം ജനിപ്പിക്കുകയും ആ താല്പര്യം ഭാഷയുടെ വായനയിലും എഴുത്തിലും പ്രകടമാക്കിക്കുകയും ചെയ്യുക,6,7 ക്ലാസ്സിലെ കുട്ടികളിൽ നേടിയ ശേഷികളുടെ ശുദ്ധീകരണവും വികാസവും സാദ്ധ്യമാക്കുക എന്ന ലക്ഷ്യങ്ങളോടുകൂടി ഏതാനും പ്രവർത്തനങ്ങൾ തയ്യാറാക്കി നൽകുകയുണ്ടായി .കുട്ടികളുടെയും രക്ഷിതാക്കളുടെയും നല്ല സഹകരണം പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നതിന് സഹായകമായി .നൽകിയ പ്രവർത്തനങ്ങളെ സംക്ഷിപ്‌തമായി ചുവടെ രേഖപ്പെടുത്തുന്നു .
ജൂൺ 5: പരിസ്ഥിതി ദിനം
6,7 ക്ലാസ്സുകൾക്ക് പോസ്റ്റർ രചന, 5 ക്ലാസ്സിന് വിവിധ മരങ്ങളുടെ ചിത്രം വരക്കൽ .
ജൂൺ 19:വായനാദിനം
5 ക്ലാസ്സ് -അക്ഷര കാർഡ് നിർമാണം .6,7 ക്ലാസ്സിന് പുസ്തക വായന ...
ആഗസ്റ്റ് 6 ഹിരോഷിമ ദിനം
പോസ്റ്റർ നിർമ്മാണം..........
ആഗസ്റ്റ് 15 സ്വതന്ത്ര്യ ദിനം
ദേശഭക്തി ഗാനം ....പോസ്റ്റർ നിർമ്മാണം
സെപ്തംബർ14 ദേശീയ ഹിന്ദി ദിനം വളരെ വിപുലമായി സംഘടിപ്പിച്ചു .....
ഹിന്ദി വായന... പ്രസംഗം ... കാവിതാലാപനം.. പോസ്റ്റർ നിർമ്മാണം.... ഇവ കുട്ടികൾ വീടകങ്ങളിൽ നിന്ന് പങ്കെടുത്തു ... കുട്ടികൾക്ക് നവ്യാനുഭവമായി.....
സുരീലി ഹിന്ദി
ഹിന്ദി ഭാഷയിലേക്ക് കുട്ടികളെ കൂടുതൽ ആകർഷിക്കുന്നതിനും ഇത് നിഷ്പ്രയാസം സ്വായത്തമാക്കാനാവുന്ന ഒരു ഭാഷയാണെന്നും കുട്ടികളിൽ തോന്നിപ്പിക്കുന്നതിനു അവശ്യമായ പ്രവർത്തനങ്ങളാണ് ഈ പദ്ധതിയിൽ ചിട്ടപ്പെടുത്തിട്ടുള്ളത്.... കളികളിലൂടേയും പാട്ടുകളിലൂടേയും കുട്ടികളെ ഈ ഭാഷയിലേക്ക് അടുപ്പിച്ച് കൊണ്ടേയിരുന്നു.......ഒരു പ്രവർത്തന വീഡിയോ കുട്ടികൾക്ക് അയച്ച് കൊടുക്കുന്നു.....അവർ അത് കേട്ട് കൂടെ പാടി പഠിച്ച് ... അവർ പാടുന്ന വീഡിയോ അയച്ച് തരുന്നു. 5, 6, 7 കുട്ടികൾക്ക് വ്യത്യസ്ത തരം വീഡിയോകളാണ് അയച്ച് കൊടുത്തത്. എല്ലാവരും വളരെ ആവേശത്തോടെ ഇതിൽപങ്കെടുക്കുന്നു.രക്ഷിതാക്കളും വളരെ സന്തോഷത്തിലാണ്.........