മഹാമാരി താണ്ഡവ നൃത്തം ചവിട്ടി
ലോകം മുഴുവൻ നിശ്ചലമാക്കി
മനുഷ്യാ നീ വെറും മനുഷ്യനായ് ഇന്ന്
ദൈവമേ നീ വേണം ഞങ്ങളെ കാക്കുവാൻ
ജീവതം മുഴുവനും നെട്ടോട്ടമോടി
വെട്ടിപ്പിടിച്ചു നടക്കുന്നവർക്ക്
വീണ്ടുവിചാരത്തിൻ നാലുകളെണ്ണി
ലോക്ക് ഡൗൺ വന്നു ലോകമാകെ
വീട്ടിലിരിക്കാൻ നേരമില്ലാതെ
ഉറ്റവരോടാത്ത സംസാരിക്കാതെ
ചാറ്റിങ്ങിനുവേണ്ടി നേരം കളഞ്ഞവർ
തിരിച്ചറിഞ്ഞു ഈ വീടിൻറെ ഗന്ധം
മഹാമാരി മാറി ലോകത്തെ കാക്കുവാൻ
നീ തന്നെ തുണയ്കണേ ലോകനാഥാ