ഭൂമിയാം അമ്മ നമ്മുടെ പരിണാമത്തിൻ
കഥ പറയുന്ന കളിത്തൊട്ടിൽ
ഭൂമിക്കുള്ളിലെ ഇരുട്ടകങ്ങളെല്ലാം
മാനവർ വെട്ടിത്തെളിച്ച്....തെളിച്ച്...
അമ്മ ഭൂമിയെ മറന്ന്... കാടിനെ മറന്ന്....
ഇലകൾ മൂളും പാട്ടുകൾ മറന്നവർ....
ഇന്നാ പ്രകൃതിയെ വെട്ടിമുറിച്ച്
സുന്ദര ഭവനങ്ങൾ തീർത്ത് പാർക്കുന്നവൻ
ഭൂമിയാം അമ്മയോടെന്തിനീ ക്രൂരത !
എന്തിനീ ശോഭയിൽ മങ്ങലേൽപ്പിക്കുന്നു...
ഹരിതപുടകഞ്ചുകവസനങ്ങൾ മാറ്റി
അമ്മയെ നഗ്നയാക്കുന്നവർ
വനവൃക്ഷങ്ങളെ വേരോടെ പിഴുത്
മണ്ണിൻ ഈടുവയ്പ്പുകൾ തുരന്നുത്തുരന്ന്-
കാടും മലയും ഇടിച്ചു നിരത്തി
മണ്ണു മാന്തി മാന്തി എങ്ങോട്ടാണു നീ
അമ്മയെ വിറ്റ് കാശാക്കുന്ന ക്രൂരതയരുതേ....
മാനിഷാദ....മാനിഷാദ !