സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/History

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ദിനം

2018-19 അധ്യായനവർഷത്തിലെ ലോകപരിസ്ഥിതി ദിനം സി.കെ.സി.ജി.എച്ച്.എസിൽ സമുചിതമായി കൊണ്ടാടി. ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ശ്രീമതി മെർലിൻ റാൻസം ഏവർക്കും സ്വാഗതം ആശംസിച്ചു. പരിസ്ഥിതി ദിനാചരണത്തിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തി. തുടർന്നു പരിസ്ഥിതി പ്രവർത്തകനായ ശ്രീ.ബിജു ഉദ്ഘാടനം നിർവഹിച്ചു സന്ദേശം നൽകി. പരിസ്ഥിതി ദിനാഗാനവും, പ്രതിജ്ഞയും ക്ലബംഗങ്ങൾ നിർവഹിച്ചു. പ്രശസ്തകവയത്രി ശ്രീമതി സുഗതകുമാരിയുടെ കവിതാലപനം ഹൃദ്യമായിരുന്നു. ജൂനിയർ റെഡ് ക്രോസ് അംഗങ്ങളായ ഹെലൻഷിൽബി, സ്വാതി അനിൽകുമാർ എന്നിവർ സന്ദേശം നൽക്കുകയും ആശംസികൾ അർപ്പിക്കുകയും ചെയ്തു. ഇന്നേ ദിവസം ഫലവൃക്ഷതൈകൾ കൊണ്ടുവരികയും ക്യാമ്പസിൽ അവ നടുകയും പരസ്പരം അവ കൈമാറുകയും ചെയ്തു. ഗ്രീൻപോട്ടോകോൾ ഇന്നു മുതൽ പ്രവർത്തികമായി പ്രഖ്യാപിച്ചു. പച്ചക്കറിത്തോട്ടം ജെനിഫർ ടീച്ചറിന്റെ നേതൃത്വത്തിൽ ജൂനിയർ റ‍െ‍ഡ് ക്രേസ് അംഗങ്ങൾ ആരംഭിച്ചു. ഹൈസ്ക്കൂളിലെ എല്ലാകുട്ടികൾക്കും വൈറ്റില കൃഷി ഭവനിൽ നിന്നും ലഭിച്ച 'ഒരു മുറം പച്ചക്കറി' യുടെ ഭഗമായ 650 വിത്തു പാക്കറ്റുകൾ വിതരണം ചെയ്തു. കുട്ടികൾ തയ്യാറാക്കിയ പ്ളക്കാർഡുകളുമായി നടത്തിയ റാലിയോടുകൂടി യോഗനടപടികൾ അവസാനിച്ചു. ഉച്ചയിക്ക് ഒരു മണിക്കു പരിസ്ഥിതി ദിന ക്വിസ് നടത്തപ്പെട്ടു.

justify justify

അന്താരാഷ്ട്ര യോഗ ദിനം 2018

[DAY]

justify justify

പൊന്നുരുന്നി സി.കെ.സി,ജി.എച്ച്.എസ്സിൽ അന്താരാഷ്ട്ര യോഗാദിനമായ ജൂൺ 21 യോഗാദിനമായി ആചരിച്ചു.രാവിലെ അസംബ്ളിയിൽ യോഗാപരിശീലകനായ ശ്രീ.സന്തോഷ് വിജയൻ വിദ്ധ്യാലയത്തിൽ വന്ന് കുട്ടികളുമായി സംസാരിച്ചു.സ്വാമി വിവേകാന്ദൻെറ ജീവിതത്തിലെ ഒരു അനുഭവം പങ്കുവച്ചുകൊണ്ട് യോഗയുടെ യഥാർത്ഥപ്രയോജനം കുട്ടികൾക്ക് ബോധ്യപ്പെടുത്തി.ലളിതവും പഠനത്തെ സഹായിക്കുന്നതുമായ ചില ആസനങ്ങൾ കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്തു.തുടർന്ന് ഏഴ് ബിയിൽ പഠിക്കുന്ന ആൻ അൽന മെയ് വഴക്കത്തിൻെറ വിസ്മയകരമായ ദൃശ്യവിരുന്ന് യോഗാഡാൻസിലൂടെ പ്രകടിപ്പിച്ചു.കുമരി തനീഷ ഏവർക്കും നന്ദി പറഞ്ഞു.

ജൂലൈ 17 മരുവല്തരണ വിരുദ്ധ ദിനം


വടക്കൻ ജില്ലകളിലേയും കിഴക്കൻ ജില്ലകളിലേയും ഉൾഗ്രാമങ്ങളിൽ ഇന്ന് കടന്നു ചെന്നാൽ മുത്തശ്ശിമാവും, നാലാൾ ചേർന്ന് കെട്ടിപ്പിടിച്ചാൽ ചുറ്റളവെത്താത്ത പ്ലാവും മറ്റും കാണാൻ സാധിക്കും പക്ഷെ നാളെ അവിടെ ചെന്നാൽ ഇവയെല്ലാം അവിടെ ഉണ്ടാകുമോ? തീർച്ചയായും ഇല്ല. കാരണം, അവിടുത്തെ മലകളും, മരങ്ങളും, മറ്റും നിർമ്മിച്ച് കോടികൾ സമ്പാധിച്ചുകൊണ്ടിരിക്കുകയാണ് നാം. മനുഷ്യരുടെ ക്രൂരതയാൽ മൃഗങ്ങൾക്കും, മത്സ്യങ്ങൾക്കുമെല്ലാം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നു ഈ അവസരത്തിൽ " മരുവത്കരണ വിരുദ്ധദിനം ” വിപ്ലവകരമായ ഒരു ചിന്താശകലമാണ്. ഇത് അഘോഷങ്ങൾ മാത്രമാക്കി മാറ്റാതെ വരും തലമുറയ്ക്ക് മഹത്തായ ഒരു സമ്മാനം നൽകികൊണ്ട് ചരിത്രത്തിന്റെ ഭാഗമാകാൻ സാധിക്കണം..നമ്മുടെ ഭൂമി ഒരു മരുഭൂമിയാക്കരുത് . നമുക്ക് ലഭിക്കുന്ന ജലം നമുക്കു ജീവനു തുല്യമാണ്. നമ്മുടെ മണ്ണ് നമുക്കു മാത്രമാണ്. നമ്മൾ ശ്വസിക്കുന്ന വായു നമുക്കു പ്രാണതുല്യമാണ്. അതിനെ അപഹരിക്കാനോ അപമാനിക്കാനോ നമ്മുക്ക് അധിക്കാരമില്ല. കോൺഗ്രീറ്റുകളും ടൈലുകളും നമുക്ക് ഉപേക്ഷിക്കാം അതിനുപകരം പുൽത്തകിടികളും, ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിക്കാം. വികസനം നമുക്കു നല്ലതണ്. പക്ഷേ പ്രകൃതിയെ നശിപ്പിച്ചു കൊണ്ടുള്ള വികസനം നമുക്കുവേണ്ട.


വായന ദിനം

ജൂൺ 19 വായനദിനം

പി.എൻ പണിക്കരുടെ ഒാർമ്മദിവസമായ ജൂൺ 19 വായനദിനമായി ആചരിച്ചു. അന്നേദിവസം ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയും മഹാരാജാസ് കോളേജ് മുൻ പ്രിൻസിപ്പളുമായിരുന്ന ഡോ.മേരി മെറ്റിൽഡ സ്ക്കൂൾ അസംബ്ലിയിൽ വായനയുടെ പ്രധാന്യത്തെക്കുറിച്ച് സുദീർഘമായി ക്ലാസെടുത്തു. ജീവിത്തതിൽ അത്യാവിശമായി പാലിക്കേണ്ട നല്ല ശീലങ്ങളിൽ ഒന്നായി വായനയേയും കരുതണം എന്ന് ടീച്ചർ നർമം കലർത്തി പറഞ്ഞു. പി.എൻ.പണിക്കറുടെ യഥാർത്ഥ പേരെഴുതി കൊണ്ടുവരാൻ ഹോഡ്മിസ്‌ട്രസ്സ്  എല്ലാവരോടും ആവശ്യപ്പെട്ടു കുട്ടികൾ എഴുതിയിട്ട ശരിയുത്തരത്തിൽ നിന്നും നറുകിട്ട് 5,6,7,8,9,10, ക്ലാസ്സുകളിലെ ഒരു കുട്ടിക്ക്  വീതം  സമ്മാനം നൽകി. സ്തകവായനകുറിപ്പ് മത്സരം പ്രഖ്യപിച്ചു ജൂലൈ ആദ്യവാരം മത്സരം അവസാനിപ്പിച്ചു. എല്ലാ ഡിവിഷനിൽ നിന്നും മിക്കച്ച വായനക്കുറിപ്പുകൾക്ക് സമ്മാനം നൽകി.

justify justify justify justify


ബഷീർ ദിനം
ബഷീർ ദിനാചരണം ജൂലൈ 5-ാം തിയതി ബഷീർ അനുസ്മരണ ദിനം ആചരിച്ചു. 9B യിലെ ഫർസാന മോൾ അനുസ്മരണ പ്രസംഗം നടത്തി. 5 മുതൽ 10 വരെ ക്ലാസുകളിൽ ബഷീർ കൃതികളുടേയും ചാർട്ടുകളുടേയും പ്രദർശനം സംഘടിപ്പിച്ചു. ബഷീർ അനുസ്മരണ ക്വസ് മത്സരത്തിൽ വിജയിക്കളെ കണ്ടത്തി സമ്മാനം നൽകി.

justify justify justify justify

ജനസംഖ്യാ ദിനം

ജൂലൈ 11 ലോക ജനസംഖ്യാദിനം C.K.C.G.H.Sൽ സമുചിതം

ആചരിച്ചു. social science clubന്റെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിച്ചു. school assembly സമയത്ത് ഹെഡ്‌മിസ്ട്രസ് റവ.സി.ലിസി ദേവസി ജനസംഖ്യാദിനത്തിന്റെ സന്ദേശം നൽകി. തുടർന്ന് കുമാരി ഫിദ IXA ലോകജനസംഖ്യാദിനത്തിന്റെ പ്രസംഗം അവതരിപ്പിച്ചു. ശ്രീമതി ജെസ്റ്റീന ജെറോം 2018 ലെ ലോകജനസംഖ്യ ദിനത്തിന്റെ ലക്ഷ്യങ്ങളും, മാനവശേഷി വികസിപ്പിക്കുന്നതിന്റെ പ്രധാന്യത്തെക്കുറിച്ചും വിദ്യാഭ്യാസം, ആരോഗ്യസുരക്ഷ എന്നിവയുടെ പ്രധാന്യത്തെക്കുറിച്ചും സന്ദേശം നൽകി. ഉച്ചയ്ക്ക് 1 മണിക്ക് നടന്ന ക്വിസ് മത്സരിത്തിൽ സ്വാതി തങ്കച്ചി, നന്ദന.എം. എന്നീ വിദ്യാർത്ഥികൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. ചാന്ദ്രദിനത്തോടനുബന്ധിച്ചു L.P, H.S, വിഭാഗങ്ങളിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. കുമാരി സ്വാതി ഉപജില്ലാതലത്തിൽ  ചന്ദ്രദിന ക്വിസിൽ പങ്കെടുക്കുുകയും രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.


1. ജൂലൈ 11 ലോക ജനസംഖ്യാദിനമായി ഈ വിദ്യാലയത്തിലും ആചരിക്കുകയുണ്ടായി. morning assembly യിൽ കുമാരി ഫിദ ഫാത്തിമ ലോകജനസംഖ്യാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. ജനങ്ങൾ ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്തുതന്നെയാണ്. എന്നാൽ ജനസംഖ്യയിൽ വർദ്ധനവ് കൂടി വന്നാൽ അത് സാമ്പത്തികമായും, സാമൂഹികമായും പുരോഗതിക്ക് തടസ്സമായേക്കാം. അതിനാൽ ജനസംഖ്യ വർദ്ധനവിനെക്കുറിച്ച് ജനങ്ങൾ അവബോധം നൽകുന്നതിനാണ് ഐക്യരാഷ്ട്രസംഘടന ലോകജനസംഖ്യാദിമായി ജൂലൈ 11 തെരെഞ്ഞെടുത്തിരിക്കുന്നു. ഇന്നേ ദിനത്തിൽ ജനസംഖ്യപ്രശ്ണങ്ങളായ കുടുംബാസൂത്രണം, ലിംഗസമത്വം ദാരിദ്ര്യം, മനുഷ്യാവകാശം, ആരോഗ്യം തുടങ്ങിയവയെക്കുറിച്ച് ജനങ്ങളെ ബോധവാൻമാരാക്കുന്നു.

ലഹരിവിരുദ്ധ ദിനം

2018-19 അധ്യായന വർഷത്തിലെ മയക്കുമരുന്ന് വിരുദ്ധദിന സി.കെ.സി.ജി.എച്ച്.എസിൽ ആചരിച്ചു. ഹെഡ്‌മിസ്ട്രസ് റവ.സി.ലിസി ദേവസി, ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികൾക്ക് സന്ദേശം നൽകി. തുടർന്ന് കടവന്ത്ര ജനമൈത്രി പോലിസ് സ്റ്റേഷനിലെ ബഹുമാനപ്പെട്ട സബ് ഇൻസ്പെക്ടർ ശ്രീ കിരൻ സി നായർ മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെ പരിണതഫലങ്ങളെക്കുറിച്ച് കുട്ടിക്കളെ ഉദ്ബോധിപ്പിച്ചു. നല്ല് കുട്ടികളായി വളരുവാൻ സ്വയം തീരുമാനിക്കമമെന്നും അതിനായി നല്ല ശീലങ്ങൾ വളർത്തിയെടുക്കണമെന്നും അങ്ങനെ കുടുംബത്തിനും സമൂഹത്തിനും നാടിനും ഉത്തമമാതൃകയായി തീരണമെന്നും കുട്ടികൾക്ക് അവബോധം നൽകി. കുട്ടികളെ നാശത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങൾ മാതാപിതാക്കളും തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് കുമാരി ഫിദ അഫ്സലിന്റെ കൃതജ്ഞതാ പ്രകാശനത്തോടെ യോഗം അവസാനിച്ചു.

സ്വാതന്ത്ര ദിനം 2018

സി.കെ,സി.ജി.എച്ച്.എസ് പൊന്നുരുന്നിയിലെ സ്വാതന്ത്ര ദിനാഘോഷങ്ങളുടെ തുടക്കം ഒരാഴ്ച മുൻപ് തന്നെ ആരംഭിച്ചു.സ്വാതന്ത്ര ദിന ക്വിസ്,ദേശഭക്തി ഗാനം ,ഉപന്യാസം എന്നീ മത്സരങ്ങൾ തിങ്കളാഴ്ച നടത്തുകയുണ്ടായി.അതു കൂടാതെ ടാബ്ളോ പരിശീലനം ,ഗൈഡ്സ്,റെഡ്ക്രോസ് ,നാല് വിവിധ ഹൗസ് ഗ്രൂപ്പുകൾ എന്നിവർ പങ്കെടുക്കുന്ന പരേഡിൻെറ പരിശീലനം ഇൻെറർവെൽ സമയത്തും വൈകുന്നേരങ്ങളിലും പരിശീലനം നടക്കുകയുണ്ടായി.ആഗസ്റ്റ് 15ാം തീയതി രാവിലെ 8.30 ന് സ്വാതന്ത്ര ദിനാഘോഷ പരിപാടികൾ ആരംഭിച്ചു.ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസി സ്വാതന്ത്ര ദിന സന്ദേശം നൽകി. പി.ടി.എ പ്രസിഡൻെറ് ശ്രീ സജീവൻ പതാകയുയർത്തി.കുട്ടികൾ അവതരിപ്പിച്ച വിവിധ പരിപാടികൾ വളരെ മനോഹരമായിരുന്നു.

justify justify justify justify